FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

ഗോ രക്ഷയുടെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അതാവലെ

Saturday, Jul 15, 2017,12:50 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: എല്ലാ മനുഷ്യർക്കും അവർക്ക് ഇഷ്ടമുള്ളത് കഴിക്കാമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ഗോരക്ഷയുടെ പേരിൽ ആളുകളെ ത‌ടഞ്ഞ് വെച്ച് അക്രമികൾ മർദ്ധിക്കുകയാണ്. ധാരാളം നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത് അംഗീകരിക്കാനാവില്ല.ആർക്കെങ്കിലും ഇറച്ചി കഴിക്കണമെന്നുണ്ടെങ്കിൽ അത് അവരുടെ അവകാശമാണ്. പശുസംരക്ഷണത്തിന്‍റെ പേരിൽ ഇനിയും അക്രമണം തുടർന്നാൽ അവരെ തെരുവിൽ നേരിടുമെന്നും  രാംദാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നാഗ്പൂരിലും മധ്യവയസ്കനെ പശു ഇറച്ചി കൈയിലുണ്ടെന്ന സംശയത്തെ തുടർന്ന്  തല്ലിക്കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയുടെ ഘടക കക്ഷിനേതാവ് തന്നെ ഗോസംരക്ഷകർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.