FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India

തോൽവിക്ക് വാസ്തുവിനെ പഴിച്ച് മധ്യപ്രദേശിലെ കോൺ‌ഗ്രസ് നേതാക്കൾ

Saturday, Jul 15, 2017,11:19 IST By മെട്രൊ വാർത്ത A A A

ഭോപ്പാൽ: മധ്യപ്രദേശിൽ തുടർച്ചയായി ഉണ്ടാകുന്ന തോൽവിക്ക് കാരണം ആസ്ഥാനമന്ദിരത്തിലെ ചില മുറികളുടെ വാസ്തുപ്രശ്നം എന്ന വിചിത്ര ന്യായീകരണവുമായി നേതാക്കൾ. കഴിഞ്ഞ 14 വർഷമായി തുടർച്ചയായി പരാജയം ഏറ്റു വാങ്ങുന്നതിനിടെയാണ് വാസ്തുവിനെ പഴിച്ച് നേതാക്കൾ കൈ കഴുകുന്നത്.

ഇന്ദിരാഭവനിലെ മൂന്നാം നിലയിലെ മുറികൾ വാസ്തു അനുസരിച്ചല്ല ക്രമീകരിച്ചിരിക്കുന്നത്. 2003 ൽ കെട്ടിടം സന്ദർശിച്ച വാസ്തുവിദഗ്ദ്ധർ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നുവെന്നും മധ്യപ്രദേശ് കോൺഗ്രസ് വ്യക്താവ്  കെ കെ മിശ്ര വ്യക്തമാക്കി.