FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Sports

ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

Saturday, Jul 15, 2017,21:42 IST By nikhil A A A

ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ 186 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 79 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ക്യാപ്റ്റന്‍ മിതാലി രാജ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് (109) ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് നേടിയ രാജേശ്വരി ഗയ്‌ഗേവാദാണ് കിവീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ ചിറകരിഞ്ഞത് 7.3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയ്‌ഗേവാദ്. ദീപ്തി ശര്‍മ രണ്ടുവിക്കറ്റും ഇന്ത്യയ്ക്കായി നേടി.
123 പന്തില്‍ 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മിതാലി 109 റണ്‍സ് നേടിയത്. 45 പന്തില്‍ 70 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തിയുടെ പ്രകടനമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ 60 റണ്‍സെടുത്തു. കിവീസ് നിരയില്‍ കസ്പാര്‍ക്ക് മൂന്നുവിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍: ഇന്ത്യ265/7 (50), ന്യൂസിലന്‍ഡ്79 (25.3).