FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
Cinema

പുളളിക്കാരന്‍ സ്റ്റാറാണെന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Saturday, Jul 15, 2017,18:19 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി സെവന്‍ത് ഡെ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന പുളളിക്കാരന്‍ സ്റ്റാറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരു ക്ലാസ് മുറിയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. ഇടുക്കിയില്‍ നിന്നും എറണാകുളത്ത് ട്രെയ്‌നി അധ്യാപകനായി എത്തുന്ന് കഥാപാത്രമാണ് മമ്മൂട്ടിയുടെ കഥാപാത്രം.

ചിത്രത്തില്‍ ദീപ്തി സതി, ആശ ശരത്, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും പ്രഥാന കഥാപാത്രങ്ങളാകുന്നു. നീനയില്‍ ദീപ്തി അവതരിപ്പിച്ച കഥാപാത്രത്തേക്കാള്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നാണ് സൂചന. രതീഷ് രവിയുടേതാണ് തിരക്കഥ.