FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
Cinema

പ്രണവിന് പിന്നാലെ മറ്റൊരു താരപുത്രൻ കൂടി

Saturday, Jul 15, 2017,13:10 IST By മെട്രൊ വാർത്ത A A A

പ്രണവ് മോഹൻലാലിന് പിന്നാലെ മലയാളസിനിമയിലേക്ക് മറ്റൊരു താരപുത്രൻ കൂടി അഭിനയരംഗത്തേക്ക് എത്തുന്നു. കല്യാണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മുകേഷിന്‍റെ മകൻ ശ്രാവൺ ആണ് അരങ്ങേറ്റം കുറിക്കുന്നത്.  ചിത്രത്തിന്‍റെ പൂജ ഞായറാഴ്ച മസ്കറ്റ് ഹോട്ടലിൽ നടക്കും.

പുതുമുഖം വർഷയാണ് ചിത്രത്തിൽ നാ‍യിക. മുകേഷ് , ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.  സോൾട്ട് മാംഗോ ട്രീ സംവിധായകൻ രാജേഷ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.