FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Sports

വിംബിള്‍ഡണ്‍ വനിതാ കിരീടം ഗാര്‍ബീന്‍ മുഗുരുസയ്ക്ക്

Saturday, Jul 15, 2017,20:48 IST By nikhil A A A

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടം ഗാര്‍ബീന്‍ മുഗുരുസയ്ക്ക്. ഫൈനലില്‍ മുതിര്‍ന്ന താരം വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 7-5നും രണ്ടാമത്തെ സെറ്റ് 6-0നും മുഗുരുസ നേടി. സ്പാനിഷ് താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടധാരണമാണ് 23കാരി നേടിയത്. ഫൈനലില്‍ ജയിക്കാച്ചിരുന്നെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടുന്ന താരം എന്ന ഖ്യാതിയും 37കാരിയായ അമേരിക്കന്‍ താരം സ്വന്തമാക്കിയേനെ. ആറാമത് വിംബിള്‍ഡണ്‍ കരസ്ഥമാക്കാനാണ് വീനസ് ഇന്ന് കളത്തിലിറങ്ങിയത്. 2015ല്‍ വീനസിന്റെ സഹോദരി സെറീനയോട് മുഗുരിസ തോറ്റിരുന്നു.

2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ മുഗുരിസയുടെ ഗ്രാന്‍സ്ലാം നേട്ടം ഇതോടെ രണ്ടായി.