FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Sports

സ​ഹീർ ഖാ​നും ദ്രാ​വി​ഡും ഉ​പ​ദേ​ഷ്ടാ​ക്ക​ൾ മാ​ത്ര​മെ​ന്ന് ബി​സി​സി​ഐ

Saturday, Jul 15, 2017,9:47 IST By മെട്രൊ വാർത്ത A A A

മും​ബൈ: സ​ഹീ​ര്‍ ഖാ​നെ​യും രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ​യും വി​ദേ​ശ​പ​ര്യ​ട​ന​ങ്ങ​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഉ​പ​ദേ​ഷ്‌​ടാ​ക്ക​ളാ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​സി​സി​ഐ. ര​വി ശാ​സ്‌​ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഇ​രു​വ​രെ​യും നി‍ര്‍ദേ​ശി​ച്ച​തെ​ന്ന് ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി.
സ​ഹീ​ര്‍ ഖാ​ന് പ​ക​രം ഭ​ര​ത് അ​രു​ണി​നെ മു​ഴു​വ​ന്‍ സ​മ​യ ബൗ​ളിം​ഗ് കോ​ച്ചാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ര​വി ശാ​സ്‌​ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ​യും സ​ഹീ​ര്‍ ഖാ​നെ​യും വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ള്‍ക്കു​ള്ള ഉ​പ​ദേ​ഷ്‌​ടാ​ക്ക​ളാ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും നി​യ​മ​ന​ത്തെ​ക്കു​റി​ച്ച് സ​ച്ചി​ന്‍, ഗാം​ഗു​ലി, ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി അ​ഭി​മു​ഖ​ത്തി​നി​ടെ ശാ​സ്‌​ത്രി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. ര​വി ശാ​സ്‌​ത്രി ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ലി സ​ഖ്യം ടീ​മി​ല്‍ സ​ര്‍വാ​ധി​പ​ത്യം സ്ഥാ​പി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ബി​സി​സി​ഐ​യു​ടെ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.
പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ര​വി ശാ​സ്ത്രി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഓ​രോ വി​ദേ​ശ പ​ര്യ​ട​ന​ത്തി​നു​മു​ള്ള സ​പ്പോ​ര്‍ട്ടി​ങ് സ്റ്റാ​ഫി​നെ ടീ​മി​ന്‍റെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​യെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ സ​പ്പോ​ര്‍ട്ടി​ങ് സ്റ്റാ​ഫി​ലേ​ക്ക് ര​വി ശാ​സ്ത്രി​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വ​രു​മെ​ന്ന് ഉ​റ​പ്പാ​യി. ബൗ​ളി​ങ്ങ് പ​രി​ശീ​ല​ക​നാ​യി ഭ​ര​ത് അ​രു​ണും ബാ​റ്റി​ങ്ങ് പ​രി​ശീ​ല​ക​നാ​യ സ​ഞ്ജ​യ് ബം​ഗാ​റും ഫീ​ല്‍ഡി​ങ്ങ് പാ​ഠം ന​ല്‍കാ​ന്‍ ആ​ര്‍. ശ്രീ​ധ​റു​മാ​കും എ​ത്തു​ക. ശാ​സ്ത്രി ടീം ​ഡ​യ​റ​ക്റ്റ​റാ​യി​രു​ന്ന​പ്പോ​ള്‍ ഭ​ര​ത് അ​രു​ണ്‍ ബൗ​ളി​ങ് കോ​ച്ചാ​യി​രു​ന്നു.
ഇ​തോ​ടെ സൗ​ര​വ് ഗാം​ഗു​ലി, സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​ര്‍, വി.​വി.​എ​സ് ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് വി​ല​യി​ല്ലാ​തെ​യാ​യി. ര​വി ശാ​സ്ത്രി​യു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് സ​പ്പോ​ര്‍ട്ടി​ങ് സ്റ്റാ​ഫി​നെ നി​യ​മി​ക്കാ​നാ​കി​ല്ലെ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ദി​ച്ച​ത് ഗാം​ഗു​ലി​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ അ​ഭി​മു​ഖ​ത്തി​നി​ട​യി​ല്‍ ഗാം​ഗു​ലി​യും ശാ​സ്ത്രി​യും ത​മ്മി​ല്‍ വാ​ക്കു ത​ര്‍ക്ക​വു​മു​ണ്ടാ​യി. സ​ഹീ​ര്‍ ഖാ​നെ ബൗ​ളി​ങ്ങ് പ​രി​ശീ​ല​ക​നാ​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശ​മാ​ണ് ഗാം​ഗു​ലി മു​ന്നോ​ട്ടു​വെ​ച്ച​ത്.
എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് ബി​സി​സി​ഐ പി​ന്നോ​ട്ടു വ​ലി​യു​ന്ന​തോ​ടെ അ​ത് ഗാം​ഗു​ലി​യു​ടെ നി​ല​പാ​ടി​നേ​റ്റ തി​രി​ച്ച​ടി​യാ​കും. ര​വി ശാ​സ്ത്രി​യു​ടെ തീ​രു​മാ​നം ന​ട​പ്പി​ലാ​കു​ക​യാ​ണെ​ങ്കി​ല്‍ ദ്രാ​വി​ഡും സ​ഹീ​ര്‍ ഖാ​നും ഇ​ന്ത്യ​യു​ടെ സ​പ്പോ​ര്‍ട്ടി​ങ് സ​റ്റാ​ഫി​ലു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല.