FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Business

ടെ​ലി​ഫോ​ണ്‍ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 0.51% വ​ർ​ധ​ന

Saturday, Jul 15, 2017,9:59 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ ടെ​ലി​ഫോ​ണ്‍ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ മേ​യ് മാ​സം 0.51 ശ​ത​മാ​ന​ത്തി​ന്‍റെ പ്ര​തി​മാ​സ വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ട്. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യാ​ണ് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. ഏ​പ്രി​ല്‍ അ​വ​സാ​ന​ത്തെ ക​ണ​ക്ക് പ്ര​കാ​രം 1,198.89 മി​ല്യ​ണ്‍ ടെ​ലി​ഫോ​ണ്‍ വ​രി​ക്കാ​രാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. മേ​യ് അ​വ​സാ​ന​ത്തോ​ടെ വ​രി​ക്കാ​രു​ടെ എ​ണ്ണം 1,204.98 മി​ല്യ​ണി​ലേ​ക്ക് എ​ത്തി​യ​താ​യി ട്രാ​യ്.
ന​ഗ​ര മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ടെ​ലി​ഫോ​ണ്‍ സ​ബ്സ്ക്രി​പ്ഷ​ന്‍ ഏ​പ്രി​ലി​ലെ 695.99 മി​ല്യ​ണി​ല്‍ നി​ന്നും മേ​യി​ല്‍ 697.06 മി​ല്യ​ണി​ലെ​ത്തി. ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍ധ​ന അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ട്രാ​യ് റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​പ്രി​ലി​ലെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 502.90 മി​ല്യ​ണ്‍ ആ​യി​രു​ന്ന ടെ​ലി​ഫോ​ണ്‍ വ​രി​ക്കാ​രു​ടെ എ​ണ്ണം മേ​യി​ല്‍ 507.92 മി​ല്യ​ണാ​യി വ​ര്‍ധി​ച്ചി​ട്ടു​ണ്ട്.
മേ​യി​ല്‍ മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ന്‍സ് ജി​യോ 4.78 മി​ല്യ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ളെ കൂ​ട്ടി​ച്ചേ​ര്‍ത്ത​താ​യി ട്രാ​യ് ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ത് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ മു​ന്‍ നി​ര​യി​ലു​ള്ള ഭാ​ര​തി എ​യ​ര്‍ടെ​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ​രു​മെ​ന്നും റെ​ഗു​ലേ​റ്റ​ര്‍ പ​റ​യു​ന്നു.
ട്രാ​യ് റി​പ്പോ​ര്‍ട്ട് പ്ര​കാ​രം 2.09 മി​ല്യ​ണ്‍ വ​രി​ക്കാ​രെ​യാ​ണ് എ​യ​ര്‍ടെ​ല്‍ മേ​യ് മാ​സം നേ​ടി​യ​ത്. വോ​ഡ​ഫോ​ണ്‍ ഇ​ന്ത്യ​യും ഐ​ഡി​യ സെ​ല്ലു​ലാ​റും യ​ഥാ​ക്ര​മം 1.13 മി​ല്യ​ണ്‍, 0.19 മി​ല്യ​ണ്‍ വ​രി​ക്കാ​രെ​യാ​ണ് ഇ​തേ കാ​ല​യ​ള​വി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തി​ട്ടു​ള​ള​ത്.
നെ​റ്റ്‌​വ​ര്‍ക്കി​ലു​ള്ള സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന വി​എ​ല്‍ആ​ര്‍ (വി​സി​റ്റ​ര്‍ ലൊ​ക്കേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍) പ്ര​കാ​രം എ​യ​ര്‍ടെ​ലി​ന്‍റെ 96.87 ശ​ത​മാ​നം വ​രി​ക്കാ​രും സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളാ​ണ്. വോ​ഡ​ഫോ​ണി​ന് 94.02 ശ​ത​മാ​ന​വും, ഐ​ഡി​യ​യ്ക്ക് 101.17 ശ​ത​മാ​ന​വും ജി​യോ​യ്ക്ക് 75.73 ശ​ത​മാ​ന​വും സ​ജീ​വ വ​രി​ക്കാ​രാ​ണു​ള്ള​ത്. 23.59 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​യ​ര്‍ടെ​ല്‍ ത​ന്നെ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​റാ​യി തു​ട​രു​മെ​ന്നും ട്രാ​യ് വി​ല​യി​രു​ത്തു​ന്നു. 278 മി​ല്യ​ണ്‍ വ​രി​ക്കാ​രാ​ണ് എ​യ​ര്‍ടെ​ലി​നു​ള്ള​ത്.