FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Sports

സിഎസ്‌കെയുടെ ‘തല’

Saturday, Jul 15, 2017,18:56 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: തന്റെ ആദ്യ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഒരു പ്രത്യേക ഇഷ്ടം മനസില്‍ സൂക്ഷിക്കുന്ന താരമാണ് മഹേന്ദ്രസിങ് ധോണി. രണ്ടുതവണ ഐപിഎല്‍ ജേതാക്കളായിട്ടുള്ള ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ടീം നായകന്‍ ഇപ്പോള്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ധോണി സിഎസ്‌കെയുടെ വരവ് അറിയിക്കുന്നത്. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ജഴ്സി ധരിച്ച ചിത്രമാണ് ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നായകന്‍ എന്ന് അര്‍ഥം വരുന്ന തല എന്ന തമിഴ് പേരും ധോണിയുടെ ജഴ്സിയിലുണ്ട്. ധോണിയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കകം നിരവധി ആരാധകര്‍ റീട്വീറ്റ് ചെയ്തു.
ധോണിയുടെ നേതൃത്വത്തില്‍ 2010, 2011 വര്‍ഷങ്ങളില്‍ ജേതാക്കളായി സിഎസ്‌കെ, 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പാകുകയും ചെയ്തു. ഐപിഎല്ലിലെ സ്പോട്ട് ഫിക്‌സിങ് വിവാദങ്ങളെതുടര്‍ന്ന് 2015ലാണ് ചെന്നൈ സൂപ്പര്‍കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയുെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയത്.