FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Top News

ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം, ചര്‍ച്ചയ്ക്കില്ല; ചൈന

Sunday, Jul 16, 2017,13:43 IST By സ്വന്തം ലേഖകൻ A A A

ബെയ്ജിങ്: അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കുറിച്ച് യാതൊരുവിധ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കും തയാറല്ലെന്നു ചൈന. പ്രശ്‌നങ്ങള്‍ നയതന്ത്രതലത്തില്‍ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കു പിന്നാലായാണ് ചൈനയുടെ നടപടി. ഇന്ത്യന്‍ സൈന്യം അടിയന്തരമായി ദോക് ലാ മേഖലയില്‍നിന്നു പിന്‍മാറണമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശം ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അതിര്‍ത്തി കടന്ന് എത്തിയ സൈനികരെ പിന്‍വലിക്കണമെന്ന ചൈനയുടെ നിര്‍ദേശം ഇന്ത്യ കേട്ടതായി ഭാവിക്കുന്നില്ല. ഇതു സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷതയിലേക്കും കുഴപ്പത്തിലേക്കും എത്തിക്കുമെന്നും ചൈനീസ് മാധ്യമം മുന്നറിയിപ്പു നല്‍കുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ലെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചും ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്. ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്.
ലഡാക് മേഖലയില്‍ 2013ലും 2014ലും ഉണ്ടായ പ്രശ്‌നങ്ങളും ചൈനീസ് മാധ്യമം ഓര്‍മപ്പെടുത്തുന്നു. അതിര്‍ത്തി ലംഘിച്ച ഇന്ത്യ അന്നത്തേതിനു സമാനമായ സാഹചര്യമാണു നിലനില്‍ക്കുന്നതെന്നു കരുതരുത്. നയന്ത്രശ്രമങ്ങളുടെ ഭാഗമായാണ് അന്നു പ്രശ്‌നങ്ങള്‍ അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ അതുണ്ടാകില്ലെന്നും ചൈന വ്യക്തമാക്കി.