FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Top News

ഇ​ന്ത്യ​യു​മാ​യി സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ; യു​എ​സ് നി​യ​മ​ഭേ​ദ​ഗ​തി

Sunday, Jul 16, 2017,12:00 IST By സ്വന്തം ലേഖകൻ A A A

വാ​ഷി​ങ്ട​ൺ: അ​മെ​രി​ക്ക​യു​ടെ പ്ര​തി​രോ​ധ പ​ങ്കാ​ളി​യാ​യ ഇ​ന്ത്യ​യു​മാ​യി സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ യു​എ​സ്. ഇ​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം 621.5 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ പ്ര​തി​രോ​ധ ബ​ജ​റ്റ് ജ​ന​പ്ര​തി​നി​ധി സ​ഭ അം​ഗീ​ക​രി​ച്ചു.
ഇ​ന്ത്യ- യു​എ​സ് സൈ​നി​ക സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച നി​യ​മ​ഭേ​ദ​ഗ​തി ഇ​ന്ത്യ​ൻ അ​മെ​രി​ക്ക​ൻ അം​ഗം ആ​മി ബെ​റ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. 344-81 വോ​ട്ടു​ക​ൾ​ക്ക് സ​ഭ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ച്ചു. നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് ഓ​ഥ​റൈ​സേ​ഷ​ൻ ആ​ക്റ്റ് 2018 എ​ന്നാ​ണു പു​തി​യ ഭേ​ദ​ഗ​തി അ​റി​യ​പ്പെ​ടു​ക. ഈ ​വ​ർ​ഷം ഒ​ക്റ്റോ​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യം.
ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭേ​ദ​ഗ​തി വോ​ട്ടി​ടു​ന്ന​തി​നു മു​ൻ​പ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ത​ല​ത്തി​ലും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ത​ല​ത്തി​ലും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു.
ലോ​ക​ത്തെ ഏ​റ്റ​വും പ​ഴ​യ ജ​നാ​ധി​പ​ത്യ​മാ​ണ് അ​മെ​രി​ക്ക​യു​ടേ​ത്. ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യം പു​ല​രു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സൈ​നി​ക​മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ബി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ബെ​റ പ​റ​ഞ്ഞു.
ഇ​ന്ത്യ​യു​മാ​യി സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് അ​മെ​രി​ക്ക​യു​ടെ ത​ന്നെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ഉ​യ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ക്കാ​ൻ ഇ​തു​വ​ഴി ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ക​ഴി​യു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
പു​തി​യ ഭേ​ദ​ഗ​തി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത 180 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​തി​യ സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. ജ​ന​പ്ര​തി​നി​ധി സ​ഭ അം​ഗീ​ക​രി​ച്ച ഭേ​ദ​ഗ​തി ഇ​നി സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം കൂ​ടി നേ​ട​ണം. പി​ന്നീ​ടു മാ​ത്ര​മേ, വൈ​റ്റ് ഹൗ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഭേ​ദ​ഗ​തി​യി​ൽ ഒ​പ്പു വ​യ്ക്കൂ. പി​ന്നീ​ടു മാ​ത്ര​മേ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യു​ള്ളൂ. നേ​ര​ത്തേ എ​ൻ​ഡി​എ​എ 2017 ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യെ അ​മെ​രി​ക്ക​യു​ടെ പ്ര​തി​രോ​ധ പ​ങ്കാ​ളി​യാ​ക്കി​യ​ത്.
ഇ​ന്ത്യ​യും യു​എ​സും പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നു ഒ​രു മു​തി​ർ​ന്ന സൈ​നി​കോ​ദ്യ​ഗ്യ​സ്ഥ​നും അ​റി​യി​ച്ചി​രു​ന്നു. ക​ര-​വ്യോ​മ- നാ​വി​ക സു​ര​ക്ഷ, ആ​ണ​വ നി​ർ​വ്യാ​പ​നം, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ, സ്വ​ത​ന്ത്ര നാ​വി​ക സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സൗ​ത്ത് ആ​ൻ​ഡ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​യു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കാ​ര അ​ബ​ർ​കോം​ബി​യും വി​ശ​ദീ​ക​രി​ച്ചു.

പാ​ക്കി​സ്ഥാ​ന് യു​എ​സ് സ​ഹാ​യം  വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു 

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യു​മാ​യി പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നെ​തി​രേ യു​എ​സ് നി​ല​പാ​ട് ക​ർ​ക്ക​ശ​മാ​ക്കു​ന്നു. പാ​ക്കി​സ്ഥാ​ന് ന​ല്‍കി​വ​രു​ന്ന ധ​ന​സ​ഹാ​യം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍ശ​ന​മാ​ക്കാ​ന്‍ നി​ര്‍ദേ​ശി​ക്കു​ന്ന മൂ​ന്ന് ഭേ​ദ​ഗ​തി​ക​ള്‍ യു​എ​സ് പ്ര​തി​നി​ധി സ​ഭ​യി​ല്‍ പാ​സാ​ക്കി. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ തൃ​പ്തി​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നു ബോ​ധ്യം വ​ന്നാ​ൽ മാ​ത്ര​മേ ഇ​നി ധ​ന​സ​ഹാ​യം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​ര്‍ദേ​ശി​ക്കു​ന്ന​താ​ണു നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍. ഇ​തു​പ്ര​കാ​രം 2018ലേ​ക്കു​ള്ള 40 കോ​ടി ഡോ​ള​റി​ന്‍റെ സൈ​നി​ക ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ വ​ട​ക്ക​ന്‍ വ​സീ​റി​സ്ഥാ​ന്‍ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹ​ഖാ​നി ഗ്രൂ​പ്പു​ക​ള്‍ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തെ​ന്നു പാ​ക്കി​സ്ഥാ​ൻ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ഇ​ക്കാ​ര്യം പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും വ്യ​വ​സ്ഥ.
ഒ​ക്റ്റോ​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി 2018ലേ​ക്കു​ള്ള നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍സ് ഓ​ത​റൈ​സേ​ഷ​ന്‍ ആ​ക്റ്റി​ന്‍റെ (എ​ൻ​ഡി​എ​എ​എ) ഭാ​ഗ​മാ​ണു ഭേ​ദ​ഗ​തി. 81 നെ​തി​രെ 344 ശ​ബ്ദ​വോ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ ടെ​ഡ് പൊ​യ്, ഡാ​നാ റോ​ഹ്റാ​ബെ​ച്ച​ര്‍ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഭേ​ദ​ഗ​തി​ക​ള്‍ പാ​സാ​യ​ത്.