FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
kerala

സര്‍ക്കാര്‍ രോഗികളുടെ ജീവന്‍ വച്ച് പന്താടരുത്: യുഎന്‍എ

Sunday, Jul 16, 2017,17:19 IST By nikhil A A A

കണ്ണൂര്‍: നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ മറികടക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിന് വിമര്‍ശിച്ച് യുഎന്‍എ. കലക്റ്ററുടെ നടപടിയെ അപലപിക്കുന്നുവെന്നു യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സര്‍ക്കാര്‍ രോഗികളുടെ ജീവന്‍ വച്ച് പന്താടരുത്. വിദ്യാര്‍ഥികളെ വച്ച് രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാരിന്റെ പ്രാകൃതമായ നടപടി ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനം പൂര്‍ത്തിയാക്കാത്ത നഴ്‌സിങ് വിദ്യാര്‍ഥികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്കു കാരണമാകുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

നഴ്‌സുമാരുടെ സമരത്തിനെതിരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളെ വിന്യസിച്ച് പ്രതിസന്ധി മറികടക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.