FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ട് 16 പേര്‍ മരിച്ചു

Sunday, Jul 16, 2017,16:49 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 16 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ രംമ്പാന്‍ ജില്ലയിലാണ് സംഭവം. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു അപകടം ഉണ്ടാവുന്നത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പലരുടെയും സ്ഥിതി ഗുരുതരമാണ്. ഉച്ചയോടെയാണ് അപടം ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ പറഞ്ഞു. റോഡില്‍ നിന്ന് തെന്നിയ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികര്‍ അടക്കമുളളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.