FLASH NEWS
Breaking News
കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് കെജ്‌രിവാൾ
Breaking News

നഴ്‌സുമാര്‍ക്ക് പകരം വിദ്യാര്‍ഥികളെ വിന്യസിക്കും; സമരം നേരിടാന്‍ തീരുമാനിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടം

Sunday, Jul 16, 2017,16:00 IST By സ്വന്തം ലേഖകൻ A A A

കണ്ണൂര്‍: നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ കണ്ണൂര്‍ ജില്ല ഭരണകൂടങ്ങള്‍ തയ്യാറെടുക്കുന്നു. നഴ്‌സുമാരുടെ സമരം കണക്കിലെടുത്ത് നാളെ കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു വിഭാഗം നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കാനിരിക്കെയാണ് കണ്ണൂര്‍ ജില്ല ഭരണകൂടത്തിന്റെ പുതിയ നടപടി. അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളെ ആശുപത്രികളില്‍ വിന്യസിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ രംഗത്ത് ഇറക്കുമെന്ന് കണ്ണൂര്‍ ജില്ല കലക്റ്റര്‍ അറിയിച്ചു. ആശുപത്രികള്‍ക്ക് കാവല്‍ ഒരുക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ആശുപത്രികളില്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാനും ജില്ല കലക്റ്റര്‍ നഴ്‌സിങ് കോളെജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും ചില നഴ്‌സിങ് സംഘടനകള്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേരളം പനിച്ച് വിറയ്ക്കുന്നതിനിടെ ഈ സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. നേരത്തെ സമരം നിര്‍ത്തിയാല്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം യുഎന്‍എ നാളെ മുതല്‍ നടത്താനിരുന്ന സമരം ബുധനാഴ്ചവരെ നീട്ടിയിരുന്നു.