FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Breaking News

കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി

Sunday, Jul 16, 2017,17:35 IST By സ്വന്തം ലേഖകൻ A A A

ഇസ്‌ലാമാബാദ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് നല്‍കിയ ദയാഹര്‍ജി പാക് സൈനിക അപ്പീല്‍ കോടതിയാണ് ഹര്‍ജി തള്ളി. വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജിയാണ് തള്ളിയത്. സൈനിക മേധാവിയുടെ പരിഗണനയിലുള്ള ഹര്‍ജി അദ്ദേഹം പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് പാക് സൈന്യം വ്യക്തമാക്കി. വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണിന് ഒരുതവണകൂടി ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

ചാരവൃത്തി ആരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അടക്കമുള്ളവയുമായി ജാദവിന് ബന്ധമുണ്ടെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.