FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

പശുവിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: നരേന്ദ്ര മോദി

Sunday, Jul 16, 2017,16:30 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും, നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. മുന്‍പും നരേന്ദ്രമോദി സമാനമായ പ്രതികരണം നടത്തിയിരുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് സര്‍വകക്ഷി യോഗം നടന്നത്. ബംഗാളിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷികരിച്ചു. പട്‌നയില്‍ പാര്‍ട്ടി നേതൃയോഗം ഉള്ളതിനാല്‍ ജെഡിയു അംഗങ്ങളും യോഗത്തിന് എത്തിയില്ല.