FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
World

ഇ​റാ​ഖി​ൽ ഐ​എ​സ് ബ​ന്ദി​യാ​ക്കി​യ 39 ഇ​ന്ത്യ​ക്കാ​ർ ബാ​ദു​ഷ ജ​യി​ലി​ൽ

Monday, Jul 17, 2017,9:23 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​ർ ബ​ന്ദി​ക​ളാ​ക്കി​യ 39 ഇ​ന്ത്യ​ക്കാ​ർ ഇ​റാ​ഖി​ലെ ബാ​ദു​ഷ എ​ന്ന സ്ഥ​ല​ത്തു​ണ്ടെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ബാ​ദു​ഷ​യി​ലെ ജ​യി​ലി​ലാ​ണ് ഇ​വ​ർ ഉ​ള്ള​തെ​ന്നു വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ജ​ന​റ​ൽ വി.​കെ. സി​ങ്ങി​നു സൂ​ച​ന ല​ഭി​ച്ച​താ​യും സു​ഷ​മ അ​റി​യി​ച്ചു.
2014 ആ​ണ് ഇ​വ​രെ ഇ​റാ​ഖി​ൽ കാ​ണാ​താ​യ​ത്. ഇ​വ​രെ ഒ​രു ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യാ​ണ് ഐ​എ​സ് ഭീ​ക​ര​ർ ആ​ദ്യം നി​യോ​ഗി​ച്ച​ത്. പി​ന്നീ​ട് അ​വ​രെ ഒ​രു ഫാ​മി​ലേ​ക്കു മാ​റ്റി പാ​ർ​പ്പി​ച്ചു. ഒ​ടു​വി​ൽ ബാ​ദു​ഷ​യി​ലെ ജ​യി​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു- സു​ഷ​മ വി​ശ​ദീ​ക​രി​ച്ചു.
ഇ​റാ​ഖി​ലെ മൊ​സൂ​ളി​നെ ഭീ​ക​ര​രി​ൽ നി​ന്നു സേ​ന മോ​ചി​പ്പി​ച്ചെ​ങ്കി​ലും ഉ​ത്ത​ര ഇ​റാ​ഖി​ലെ ബാ​ദു​ഷ് ഗ്രാ​മം ഇ​പ്പോ​ഴും ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന പോ​രാ​ട്ടം അ​വ​സാ​നി​ച്ചാ​ലേ ബ​ന്ദി​ക​ളെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യൂ എ​ന്നും സു​ഷ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.
2014ൽ ​ഇ​റാ​ഖി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ പി​ടി​യി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ഇ​ന്ത്യ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.