FLASH NEWS
Breaking News
അണ്ണാ ഡിഎംകെയില്‍ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, വി.കെ.ശശികല പുറത്ത്
India

എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി: വെങ്കയ്യ നായിഡുവിന് സാധ്യത

Monday, Jul 17, 2017,13:23 IST By nikhil A A A

ന്യൂഡല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വൈകീട്ട് പ്രഖ്യാപിക്കും. ഇന്നു വൈകിട്ടു നടക്കുന്ന യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടാകും. ദക്ഷിണേന്ത്യക്കാരനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കമെന്നു സൂചന. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാവും കേന്ദ്രമന്ത്രിയുമായ എം. വെങ്കയ്യ നായിഡുവിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

വെങ്കയ്യ നായിഡു, സി. വിദ്യാസാഗര്‍ റാവു എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കി ദക്ഷിണേന്ത്യയില്‍ രാഷ്ട്രീയ വിജയം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വെങ്കയ്യ നായിഡുവിന് മുഖ്യ പരിഗണന കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.
മൂന്ന് മാനദണ്ഡമാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി ബിജെപി നിശ്ചയിച്ചിരിക്കുന്നത്.
1) ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആശയങ്ങളുമായി യോജിച്ചുപോകണം.
2) സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷം കുറവായതിനാല്‍
രാജ്യസഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ് വേണം.
3)ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടിയെടുക്കാന്‍ കഴിയണം.