FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
Editorial

പാ​ലി​ക്ക​ണം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Monday, Jul 17, 2017,10:26 IST By nikhil A A A

പ​​ശു സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ രാ​​ജ്യ​​ത്തു ന​​ട​​ക്കു​​ന്ന കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കും അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വീ​​ണ്ടും ശ​​ക്ത​​മാ​​യ ഭാ​​ഷ​​യി​​ൽ താ​​ക്കീ​​തു ന​​ൽ​​കു​​ന്നു. ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ചേ​​ർ​​ന്ന സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ലും അ​​തി​​നു​​ശേ​​ഷം വ​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ട്വീ​​റ്റു​​ക​​ളി​​ലും ഗോ ​​സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ പേ​​രു​​പ​​റ​​ഞ്ഞ് അ​​രാ​​ജ​​ക​​ത്വം സൃ​​ഷ്ടി​​ക്കാ​​നു​​ള്ള ചി​​ല​​രു​​ടെ ശ്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ മു​​ന്ന​​റി​​യി​​പ്പു​​ക​​ളു​​ണ്ട്. രാ​​ജ്യം ഏ​​റെ ആ​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​ണ് ഈ ​​വാ​​ക്കു​​ക​​ൾ ശ്ര​​വി​​ക്കു​​ക. കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി​​യു​​ടെ​​യും പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ത​​ങ്ങ​​ളു​​ടെ അ​​ക്ര​​മ​​ങ്ങ​​ളെ​​ന്ന ഭാ​​വ​​ത്തി​​ൽ ഗൂ​​ണ്ട​​ക​​ൾ അ​​ഴി​​ഞ്ഞാ​​ടു​​ന്ന​​ത് അ​​വ​​സാ​​നി​​ക്കു​​ക ത​​ന്നെ വേ​​ണ​​മ​​ല്ലോ. ഇ​​ത്ത​​രം സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​ർ നി​​യ​​മം കൈ​​യി​​ലെ​​ടു​​ത്തു ജ​​ന​​ങ്ങ​​ളു​​ടെ മേ​​ൽ കു​​തി​​ര​​ക​​യ​​റു​​ന്ന​​തു ത​​ട​​യാ​​നാ​​യി​​ല്ലെ​​ങ്കി​​ൽ പി​​ന്നെ​​ന്തി​​നു സ​​ർ​​ക്കാ​​രു​​ക​​ൾ നി​​ല​​നി​​ൽ​​ക്ക​​ണം. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ മോ​​ദി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ വ​​സ്തു​​ത​​ക​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളും ഉ​​ൾ​​ക്കൊ​​ള്ള​​ണം. അ​​ക്ര​​മി​​ക​​ളെ ഒ​​തു​​ക്കേ​​ണ്ട​​തു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളാ​​ണ്. ക​​ർ​​ശ​​ന​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ ത​​ന്നെ അ​​വ​​ർ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് മോ​​ദി​​യു​​ടെ നി​​ർ​​ദേ​​ശം. ഗോ ​​സം​​ര​​ക്ഷ​​ണ​​മെ​​ന്നു പ​​റ​​ഞ്ഞ് ജ​​ന​​ങ്ങ​​ളെ ആ​​ക്ര​​മി​​ക്കു​​ന്ന​​വ​​ർ അ​​തി​​നു രാ​​ഷ്ട്രീ​​യ- വ​​ർ​​ഗീ​​യ നി​​റ​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ഇ​​ത്ത​​രം അ​​ക്ര​​മ​​ങ്ങ​​ളെ ത​​ള്ളി​​പ്പ​​റ​​യാ​​ൻ എ​​ല്ലാ രാ​​ഷ്ട്രീ​​യ ക​​ക്ഷി​​ക​​ളും ത​​യാ​​റാ​​വ​​ണം. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ അ​​തി​​നു പി​​ന്തു​​ണ ന​​ൽ​​ക​​ണം- ഇ​​താ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശം.
അ​​തി​​ൽ ഒ​​രു​​കാ​​ര്യം വ്യ​​ക്ത​​മാ​​യി അ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ത്ത​​രം അ​​ക്ര​​മ​​ങ്ങ​​ളു​​ടെ പാ​​പ​​ഭാ​​രം മോ​​ദി​​യു​​ടെ ത​​ല​​യി​​ൽ കെ​​ട്ടി​​വ​​ച്ച്, വേ​​ണ്ട​​തൊ​​ന്നും ചെ​​യ്യാ​​തി​​രു​​ന്ന്, ജ​​ന​​ങ്ങ​​ളു​​ടെ ഭ​​യാ​​ശ​​ങ്ക​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ക​​യ​​ല്ല വേ​​ണ്ട​​ത്. ജ​​ന​​ജീ​​വി​​തം സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​ൻ ഉ​​ത്ത​​ര​​വാ​​ദ​​പ്പെ​​ട്ട സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ അ​​വ​​രു​​ടെ ക​​ട​​മ നി​​ർ​​വ​​ഹി​​ക്ക​​ണം. ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​നം എ​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ൽ ഗോ ​​സം​​ര​​ക്ഷ​​ക​​രു​​ടെ മേ​​ല​​ങ്കി​​യ​​ണി​​ഞ്ഞു​​ള്ള ഗൂ​​ണ്ടാ​​യി​​സ​​ത്തി​​നു ത​​ട​​യി​​ടു​​ക കൂ​​ടി വ​​രും. ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന​​ത​​ട​​ക്കം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ഈ ​​ക​​ട​​മ മ​​റ​​ക്കാ​​തി​​രി​​ക്ക​​ട്ടെ. അ​​താ​​ണ് അ​​ക്ര​​മം നേ​​രി​​ടാ​​ൻ ഏ​​റ്റ​​വും ഉ​​ചി​​ത​​മാ​​യ മാ​​ർ​​ഗം. ഗോ ​​സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള അ​​ക്ര​​മ​​ങ്ങ​​ളെ പ​​രോ​​ക്ഷ​​മാ​​യെ​​ങ്കി​​ലും ന്യാ​​യീ​​ക​​രി​​ക്കു​​ന്ന പ്ര​​സ്താ​​വ​​ന​​ക​​ൾ പ​​രോ​​ക്ഷ​​മാ​​യെ​​ങ്കി​​ലും സ്വ​​ന്തം ആ​​ളു​​ക​​ളി​​ൽ നി​​ന്നു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട ക​​ക്ഷി​​ക​​ളെ​​ല്ലാം ശ്ര​​മി​​ക്കു​​ക​​യും വേ​​ണം. രാ​​ഷ്ട്രീ​​യ​​മാ​​യി യാ​​തൊ​​രു പി​​ന്തു​​ണ​​യും കി​​ട്ടു​​ന്നി​​ല്ല എ​​ന്നും പൊ​​ലീ​​സ് ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും വ​​ന്നാ​​ൽ അ​​ക്ര​​മി​​ക​​ൾ അ​​ട​​ങ്ങും. അ​​ട​​ങ്ങ​​ണം. ഏ​​താ​​നും ചി​​ല​​രു​​ടെ തോ​​ന്നി​​വാ​​സ​​ങ്ങ​​ൾ​​ക്ക് ത​​ല​​താ​​ഴ്ത്തി​​ക്കൊ​​ടു​​ക്കേ​​ണ്ട​​വ​​ര​​ല്ല​​ല്ലോ ഇ​​ന്ത്യ​​ൻ ജ​​ന​​ത.
പ​​ശു സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ ന​​ട​​ക്കു​​ന്ന ആ​​ക്ര​​മ​​ങ്ങ​​ളും കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളും ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി നേ​​ര​​ത്തേ ത​​ന്നെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. അ​​ത് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും മോ​​ദി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ അ​​തി​​നു ശേ​​ഷ​​വും രാ​​ജ്യ​​ത്തു പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും പ​​ശു​​വി​​ന്‍റെ പേ​​രി​​ൽ ആ​​ക്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലെ നാ​​ഗ്പു​​രി​​ൽ ഗോ​​മാം​​സം കൈ​​വ​​ശം​​വ​​ച്ചു​​വെ​​ന്ന് ആ​​രോ​​പി​​ച്ച് ഒ​​രു സം​​ഘം അ​​ക്ര​​മി​​ക​​ള്‍ അ​​തി​​ക്രൂ​​ര​​മാ​​യി മ​​ര്‍ദി​​ച്ച് അ​​വ​​ശ​​നാ​​ക്കി​​യ​​ത് ബി​​ജെ​​പി ന്യൂ​​ന​​പ​​ക്ഷ സെ​​ല്ലി​​ന്‍റെ നേ​​താ​​വി​​നെ​​യാ​​യി​​രു​​ന്നു. വീ​​ട്ടി​​ലെ ഒ​​രു ച​​ട​​ങ്ങി​​നാ​​യി മാം​​സം വാ​​ങ്ങി സ്കൂ​​ട്ട​​റി​​ൽ പോ​​കു​​മ്പോ​​ഴാ​​യി​​രു​​ന്നു ത​​ട​​ഞ്ഞു​​നി​​ര്‍ത്തി​​യു​​ടെ ആ​​ക്ര​​മ​​ണം. റോ​​ഡി​​ലൂ​​ടെ വ​​ലി​​ച്ചി​​ഴ​​ച്ചും ക​​ല്ലു​​കൊ​​ണ്ടെ​​റി​​ഞ്ഞും വ​​ടി​​കൊ​​ണ്ട​​ടി​​ച്ചും അ​​വ​​ശ​​നാ​​ക്കി അ​​ദ്ദേ​​ഹ​​ത്തെ. ബി​​ജെ​​പി നേ​​താ​​വെ​​ന്ന് അ​​റി​​യാ​​തെ​​യാ​​യി​​രു​​ന്നു പ്ര​​ഹാ​​ര്‍ സം​​ഘ​​ട​​ന്‍ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഈ ​​അ​​തി​​ക്ര​​മ​​മ​​ത്രേ. ഗോ​​മാം​​സം കൈ​​വ​​ശം​​വ​​ച്ചു​​വെ​​ന്ന് ആ​​രോ​​പി​​ച്ച് ഹ​​രി​​യാ​​ന​​യി​​ൽ പ​​തി​​നാ​​റു​​കാ​​ര​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തും അ​​ടു​​ത്തി​​ടെ​​യാ​​ണ്. ഗോ​​മാം​​സം ക​​ഴി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് ഹ​​രി​​യാ​​ന​​യി​​ൽ ത​​ന്നെ പെ​​ൺ​​കു​​ട്ടി​​യെ വീ​​ട്ടി​​ൽ ക​​യ​​റി ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ക​​യും ബ​​ലാ​​ത്സം​​ഗം ചെ​​യ്യു​​ക​​യും ചെ​​യ്ത​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ​​ന്നു. ബീ​​ഫ് ക​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് ര​​ണ്ടു വ്യാ​​പാ​​രി​​ക​​ളെ മ​​ർ​​ദി​​ച്ച് അ​​വ​​ശ​​രാ​​ക്കി​​യ​​തി​​നു ശേ​​ഷം ചാ​​ണ​​കം ക​​ഴി​​പ്പി​​ച്ച സം​​ഭ​​വ​​വും ഉ​​ണ്ടാ​​യി; ഹ​​രി​​യാ​​ന- ഡ​​ൽ​​ഹി അ​​തി​​ർ​​ത്തി​​യി​​ൽ. ഝാ​​ർ​​ഖ​​ണ്ഡി​​ലും ത​​മി​​ഴ്നാ​​ട്ടി​ലും അ​​ട​​ക്കം രാ​​ജ്യ​​ത്തി​​ന്‍റെ പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഗോ ​​ര​​ക്ഷ​​യു​​ടെ പേ​​രി​​ലു​​ള്ള അ​​ക്ര​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
ഇ​​തെ​​ല്ലാം ബി​​ജെ​​പി​​യു​​ടെ ന​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് എ​​ന്ന പ്ര​​തി​​പ​​ക്ഷ ആ​​രോ​​പ​​ണം വ്യാ​​പ​​ക​​വു​​മാ​​ണ്. മോ​​ദി ത​​ന്നെ ഈ ​​ഗൂ​​ണ്ടാ​​യി​​സ​​ത്തെ ത​​ള്ളി​​പ്പ​​റ​​യു​​മ്പോ​​ൾ അ​​തു​​ൾ​​ക്കൊ​​ള്ളാ​​നു​​ള്ള വി​​വേ​​കം എ​​ല്ലാ​​വ​​ർ​​ക്കു​​മു​​ണ്ടാ​​ക​​ണം. ഈ ​​പോ​​ക്ക് എ​​ന്താ​​യാ​​ലും ത​​ട​​ഞ്ഞേ തീ​​രൂ. ബീ​​ഫി​​ന്‍റെ പേ​​രി​​ൽ മ​​നു​​ഷ്യ ജീ​​വ​​ൻ അ​​പ​​ഹ​​രി​​ക്ക​​പ്പെ​​ടു​​ന്ന​​തു രാ​​ജ്യ​​ത്തി​​നോ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കോ ക​​ണ്ടു​​നി​​ൽ​​ക്കാ​​നാ​​വി​​ല്ല. എ​​ന്തി​​ന്‍റെ പേ​​രി​​ലാ​​യാ​​ലും നി​​യ​​മം കൈ​​യി​​ലെ​​ടു​​ക്കാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ഗോ ​​സം​​ര​​ക്ഷ​​രു​​ടെ മു​​ഖം​​മൂ​​ടി​​യ​​ണി​​ഞ്ഞ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രെ തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്ന് മോ​​ദി ത​​ന്നെ മു​​ൻ​​പു പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തും ഓ​​ർ​​ക്ക​​ണം.