FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
kerala

ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാല് പേരെ കാണാതായി

Monday, Jul 17, 2017,10:27 IST By nikhil A A A

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാല് പേരെ കാണാതായി. ഇന്നലെ രാത്രി 11.45ഓടെയാണ് റിസര്‍വോയറില്‍ മീൻ പിടിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത് ഇതില് മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. തുഷാരഗിരി ചെമ്പു കടവ് സ്വദേശിയായ സച്ചിന്‍, ബിനു, മെല്‍വിന് പ്രദേശവാസിയായ വില്‍സന്‍ എന്നിവരെയാണ് കാണാതായത്. രണ്ട് കൊട്ടത്തോണികളിലായാണ് ഇവര്‍ ഡാമിലേക്കിറങ്ങിയത്. തോണികള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിരുന്നു. എന്നാല്‍ ഇത് അപകടത്തില്‍പ്പെടുകയായിരുന്നു.

കാണാതാവര്‍ക്കു വേണ്ടി വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.