FLASH NEWS
Breaking News
സോളാർ റിപ്പോർട്ട്: സർക്കാർ നടപടിക്കെതിരെ പൊലീസിൽ അതൃപ്തി
kerala

ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Monday, Jul 17, 2017,12:11 IST By സ്വന്തം ലേഖകൻ A A A

ചാരുംമൂട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപമുള്ള വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഭരണിക്കാവ് ശൂരനാട് പടിഞ്ഞാറേ മുറി വിളയില്‍ കിഴക്കേതില്‍ മുരളീധരന്റെ മകന്‍ മനു(26) ആണ് മരിച്ചത്. കിണറിന് ആള്‍ മറയില്ലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറോടെ കൊല്ലം- തേനി ദേശീയപാതയില്‍ ചാരുംമൂട് താമരക്കുളം മലരിമേല്‍ ജം്കഷന് സമീപം വച്ചായിരുന്നു അപകടം. കായംകുളം ഓയൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന നിര്‍മാല്യം ബസിലെ ഡ്രൈവറാണ് മനു.