FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
India

വെങ്കയ്യ നായിഡു ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി

Monday, Jul 17, 2017,21:57 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.നാമനിർദേശപത്രിക ചൊവ്വാഴ്ച സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാജ്നാഥ്‌സിംഗ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവര്‍ വെങ്കയ്യനായിഡുവിന്റെ പേര് നിര്‍ദേശിച്ചു.

പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ നായിഡുവിന്‍റെ ദീര്‍ഘകാല അനുഭവ പാരമ്പര്യത്തെ ഉപയോഗപ്പെടുത്തുക എന്ന തീരുമാനമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍. അദ്ദേഹം നാലു തവണ രാജ്യസഭ അംഗമായി. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തെ കൂടി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെങ്കയ്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി നേരത്തെ ഗോപാൽകൃഷ്ണ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു.