FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
kerala

സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേയില്ല

Monday, Jul 17, 2017,11:19 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ മാനെജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തിയും രേഖപ്പെടുത്തി. നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. ഫീസ് താല്‍ക്കാലികമെന്ന് വിദ്യാര്‍ഥികളെ അറിയിക്കണമെന്നും പുതിയ ഉത്തരവ് മാനെജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനെജ്‌മെന്റുകള്‍ വ്യക്തമാക്കി.
സ്വാശ്രയ മഡിക്കല്‍ ഫീസുകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നു. ജനറല്‍ സീറ്റിലെ ഫീസ് 5 ലക്ഷം രൂപയായും എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയുമായാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുളള ഓര്‍ഡിനന്‍സ് വൈകിപ്പിച്ചതില്‍ കഴിഞ്ഞ ദിവസവും ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തീരുമാനം എടുക്കാന്‍ പന്ത്രണ്ടാം മണിക്കൂര്‍വരെ കാത്തിരുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ഓര്‍ഡിനന്‍സില്‍ ചെറിയ തിരുത്തലുകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. തിരുത്തലുകള്‍ക്ക് ഏറെ കാലതാമസമെടുത്തെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.