FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
kerala

ദി​​ലീ​​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​​ക്കോ​​ട​​തി​​യി​​ൽ

Monday, Jul 17, 2017,8:52 IST By സ്വന്തം ലേഖകൻ A A A

കൊ​​ച്ചി: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ന​​ട​​ൻ ദി​​ലീ​​പ് ഇ​​ന്ന് ഹൈ​​ക്കോ​​ട​​തി​​യി​​ൽ ജാ​​മ്യാ​​മേ​​പേ​​ക്ഷ ന​​ൽ​​കും. അ​തി​നി​ടെ, കേ​​സി​​ലെ മു​ഖ്യ​പ്ര​തി​യാ​യ പ​​ൾ​​സ​​ർ സു​​നി​​യു​​ടെ ആ​​ദ്യ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യി​​രു​​ന്ന പ്ര​​തീ​​ഷ് ചാ​​ക്കോ​​യു​​ടെ ജൂ​​നി​​യ​​ർ രാ​​ജു ജോ​​സ​​ഫി​​നെ പൊ​ലീ​സ് ഇ​​ന്ന​​ലെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.
അ​​ങ്ക​​മാ​​ലി ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി ശ​നി​യാ​ഴ്ച ദി​​ലീ​​പി​​ന്‍റെ ജാ​​മ്യാ​​പേ​​ക്ഷ ത​​ള്ളി​​യ​തി​നെ തു​​ട​​ർ​​ന്നാ​​ണു ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തെ​​ന്നു ദി​​ലീ​​പി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​ഡ്വ. രാം​​കു​​മാ​​ർ അ​​റി​​യി​​ച്ചു. ഹൈ​​ക്കോ​​ട​​തി​​യി​​ൽ നി​​ന്നും ജാ​​മ്യം ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു പ്ര​​തി​​ഭാ​​ഗം.
ഹൈ​​ക്കോ​​ട​​തി​​യി​​ലും ജാ​​മ്യ​​ത്തെ എ​​തി​​ർ​​ക്കാ​​ൻ ത​​ന്നെ​​യാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. ദി​​ലീ​​പി​​നെ​​തി​​രെ ശ​​ക്ത​​മാ​​യ തെ​​ളി​​വു​​ക​​ളു​​ണ്ടെ​​ന്നും ജാ​​മ്യം ന​​ല്‍കി​​യാ​​ല്‍ ദി​​ലീ​​പ് തെ​​ളി​​വു​​ക​​ള്‍ ന​​ശി​​പ്പി​​ക്കാ​​നും സാ​​ക്ഷി​​ക​​ളെ സ്വാ​​ധീ​​നി​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ഇ​​ത് തു​​ട​ര​​ന്വേ​​ഷ​​ണ​​ത്തെ ബാ​​ധി​​ക്കു​​മെ​​ന്നും പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ അ​​ങ്ക​​മാ​​ലി കോ​​ട​​തി​​യി​​ല്‍ ജാ​​മ്യാ​​പേ​​ക്ഷ​​യെ എ​​തി​​ര്‍ത്തു​​കൊ​​ണ്ട് വാ​​ദി​​ച്ചി​​രു​​ന്നു. ഇ​​തേ വാ​​ദം ഹൈ​​ക്കോ​​ട​​തി​​യി​​ലും തു​​ട​​രും.
ഇ​​തി​​നി​​ടെ ദി​​ലീ​​പി​​ന്‍റെ മാ​​നെ​​ജ​​ര്‍ അ​​പ്പു​​ണ്ണി​​യു​​ടെ അ​​റ​​സ്റ്റ് ഉ​​ട​​ന്‍ ഉ​​ണ്ടാ​​കു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ല്‍ നി​​ന്നും ല​​ഭി​​ക്കു​​ന്ന​​ത്. ദി​​ലീ​​പ് അ​​റ​​സ്റ്റി​​ലാ​​യ ഉ​​ട​​ന്‍ അ​​പ്പു​​ണ്ണി ഒ​​ളി​​വി​​ല്‍ പോ​​യെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘം പ​​റ​​യു​​ന്ന​​ത്. ദി​​ലീ​​പി​​നെ ക​​സ്റ്റ​​ഡി​​യി​​ല്‍ ല​​ഭി​​ച്ച​​പ്പോ​​ള്‍ അ​​പ്പു​​ണ്ണി​​യെ​​യും ദി​​ലീ​​പി​​നെ​​യും ഒ​​രു​​മി​​ച്ചി​​രു​​ത്തി ചോ​​ദ്യം ചെ​​യ്യാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​പ്പു​​ണ്ണി ഒ​​ളി​​വി​​ല്‍ പോ​​യ​​തി​​നാ​​ല്‍ അ​​തി​​ന് ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നാ​​ണു പൊ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ല്‍ അ​​പ്പു​​ണ്ണി പൊ​​ലീ​​സി​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലാ​​ണെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.
കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തൃ​​ശൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു​പേ​​ർ കാ​​ല​​ടി കോ​​ട​​തി​​യി​​ൽ ര​​ഹ​​സ്യ​​മൊ​​ഴി ന​​ൽ​​കി. ജോ​​ർ​​ജേ​​ട്ട​​ൻ​​സ് പൂ​​രം എ​​ന്ന സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണ​​ത്തി​​നി​​ടെ ദി​​ലീ​​പി​​നെ​​യും സു​​നി​​ൽ ​കു​​മാ​​റി​​നേ​​യും ക​​ണ്ട​വ​രാ​ണി​വ​ർ. ഇ​വ​രു​ടെ സാ​ക്ഷി​മൊ​​ഴി കോ​​ട​​തി​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​. ചി​​ത്രീ​​ക​​ര​​ണ സ​​മ​​യ​​ത്ത് താ​​മ​​സി​​ച്ച ഹോ​​ട്ട​​ലി​​ലെ റൂം ​​സൂ​​പ്പ​​ർ വൈ​​സ​​റും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.