FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
India

ഓ​രോ 50 കി​ലോ​മീ​റ്റ​റി​ലും പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ

Monday, Jul 17, 2017,9:06 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ ഓ​രോ 50 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലും പാ​സ്‌​പോ​ര്‍ട്ട് കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​സ്‌​പോ​ര്‍ട്ട് ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണ്. അ​താ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല. ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലാ​ണ്. പാ​സ്‌​പോ​ര്‍ട്ട് കേ​ന്ദ്ര​ങ്ങ​ള്‍ക്കാ​യി ജ​ന​ങ്ങ​ള്‍ കാ​ത്തി​രു​ന്ന ഭൂ​ത​കാ​ല​ത്തി​ല്‍ നി​ന്നു ജ​ന​ങ്ങ​ള്‍ക്കാ​യി അ​വ കാ​ത്തി​രി​ക്കു​ന്ന കാ​ല​ത്തി​ലേ​ക്കു മാ​റും- മ​ന്ത്രി പ​റ​ഞ്ഞു.
ഇ​ക്കാ​ല​മ​ത്ര​യും ആ​ളു​ക​ള്‍ ചി​ന്തി​ക്കാ​തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍പ്പോ​ലും പാ​സ്‌​പോ​ര്‍ട്ട് ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കും. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​സ്‌​പോ​ര്‍ട്ട് കേ​ന്ദ്ര​ങ്ങ​ളെ വ​ലി​യ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റി​യി​രു​ന്നു. ഇ​തി​നു മാ​റ്റം വ​രും.
ജ​ന​ങ്ങ​ള്‍ നീ​ണ്ട വ​രി​ക​ളി​ല്‍ കാ​ത്തു നി​ല്‍ക്കു​ക​യും സ​ങ്കീ​ര്‍ണ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ന​ട്ടം തി​രി​യു​ക​യും ചെ​യ്തി​രു​ന്ന കാ​ല​വും മാ​റു​ക​യാ​ണ്- പ​ശ്ചി​മ​ബം​ഗാ​ളി​ലെ ന​ദി​യ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച പാ​സ്‌​പോ​ര്‍ട്ട് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ങ്ങി​ലൂ​ടെ നി​ര്‍വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.