FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ആരംഭിച്ചു

Monday, Jul 17, 2017,8:41 IST By സ്വന്തം ലേഖകൻ A A A

രാ​ജ്യ​ത്തി​ന്‍റെ പ​തി​നാ​ലാം രാ​ഷ്‌​ട്ര​പ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്നു ന​ട​ക്കു​മ്പോ​ൾ അ​ത്ഭു​ത​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ വി​ജ​യ​മു​റ​പ്പി​ച്ച് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാം​നാ​ഥ് കോ​വി​ന്ദ്. പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളു​ൾ​പ്പെ​ട്ട ഇ​ല​ക്റ്റ​റ​ൽ കോ​ളെ​ജി​ൽ 63 ശ​ത​മാ​നം വോ​ട്ട് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട് കോ​വി​ന്ദ്. എ​ന്നാ​ൽ, മ​ത്സ​രം നി​ല​പാ​ടു​ക​ൾ ത​മ്മി​ലു​ള്ള​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു യു​പി​എ സ്ഥാ​നാ​ർ​ഥി മീ​ര കു​മാ​ർ.

ഇ​ല​ക്റ്റ​റ​ൽ കോ​ളെ​ജ്
543 ലോ​ക്സ​ഭാം​ഗ​ങ്ങ​ൾ, 233 രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ, 4120 എം​എ​ൽ​എ​മാ​ർ.

പോ​ളി​ങ് 10 am-5 pm
പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ വോ​ട്ട് ചെ​യ്യാം. വോ​ട്ടെ​ണ്ണ​ൽ 20ന്. ​അ​ന്നു ത​ന്നെ ഫ​ല​മ​റി​യും. പു​തി​യ രാ​ഷ്‌​ട്ര​പ​തി 25നു ​ചു​മ​ത​ല​യേ​ൽ​ക്കും. പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലെ 62ാം ന​മ്പ​ർ മു​റി​യി​ലാ​ണ് എം​പി​മാ​ർ​ക്ക് വോ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ​ക്ക് വോ​ട്ട് ആ​റാം ന​മ്പ​ർ മേ​ശ​യി​ൽ. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​ർ​ക്ക് നേ​ര​ത്തേ അ​റി​യി​ച്ചാ​ൽ ഒ​ന്നാം ന​മ്പ​ർ മേ​ശ​യി​ൽ വോ​ട്ട് ചെ​യ്യാം.

പ​ച്ച, പി​ങ്ക് ബാ​ല​റ്റു​ക​ൾ
ബാ​ല​റ്റ് പേ​പ്പ​റി​ലാ​ണു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ര​ഹ​സ്യ ബാ​ല​റ്റ്. എം​പി​മാ​ർ​ക്ക് പ​ച്ച. എം​എ​ൽ​എ​മാ​ർ​ക്കു പി​ങ്ക്. വി​പ്പ് പാ​ടി​ല്ല. പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ നി​ന്നു ന​ൽ​കു​ന്ന പേ​ന ഉ​പ​യോ​ഗി​ച്ചേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വൂ. ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​നൂ​പ് മി​ശ്ര റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ. ഒ​രു എം​പി​യു​ടെ വോ​ട്ട് മൂ​ല്യം 708. എം​എ​ൽ​എ​മാ​രു​ടേ​ത് അ​ത​തു സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ.

ബാ​ല​റ്റു​ക​ൾ സ്ട്രോ​ങ് റൂ​മി​ൽ‌
വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ബാ​ല​റ്റു​ക​ൾ പാ​ർ​ല​മെ​ന്‍റി​ലെ സ്ര്ടോ​ങ് റൂ​മി​ലേ​ക്കു മാ​റ്റും. 20ന് ​വോ​ട്ടെ​ണ്ണ​ലി​നു മു​ൻ​പ് ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ക്കും. വി​ജ​യി​ക്ക് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ സ​ർ​ട്ടി​ഫി​ക്കെ​റ്റ് ന​ൽ​കും.

തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഇ​വ​ർ
എ​ഐ​എം​ഐ​എം, ഐ​എ​ൻ​എ​ൽ​ഡി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. എ​സ്പി​യി​ൽ മു​ലാ​യം സി​ങ് യാ​ദ​വി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ കോ​വി​ന്ദി​നൊ​പ്പം. അ​ഖി​ലേ​ഷ് വി​ഭാ​ഗം മീ​ര​യെ പി​ന്തു​ണ​ച്ചേ​ക്കും.

ആ​കെ വോ​ട്ട്- 10,98,903
ജ​യി​ക്കാ​ൻ- 5,49,452

രാം​നാ​ഥ് കോ​വി​ന്ദ് (എ​ൻ​ഡി​എ)

ബി​ജെ​പി, എ​ഐ​എ​ഡി​എം​കെ, ബി​ജെ​ഡി, ശി​വ​സേ​ന, ടി​ആ​ർ​എ​സ്, ജെ​ഡി​യു, വൈ​എ​സ്ആ​ർ​സി, എ​സ്എ​ഡി, പി​ഡി​പി, എ​ൽ​ജെ​പി

മീ​രകു​മാ​ർ (യു​പി​എ)

കോ​ൺ​ഗ്ര​സ്, ടി​എം​സി, ഇ​ട​ത്, ആ​ർ​ജെ​ഡി, ഡി​എം​കെ, ബി​എ​സ്പി, എ​ൻ​സി.
=ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ വോ​ട്ടു​ള്ള എ​എ​പി​യും മീ​ര​യ്ക്കൊ​പ്പം.