FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി

Tuesday, Jul 18, 2017,11:40 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ 20ന് വാദം കേള്‍ക്കും. കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം പരിഗണിക്കുന്നതിന് വേണ്ടിയാണ് വാദം കേള്‍ക്കുന്നത് 20ത്തിലേക്ക് നീട്ടിവച്ചത്.
കേസില്‍ രഹസ്യമൊഴി നല്‍കാനാണ് പള്‍സര്‍ സുനിയുടെ തീരുനമാനം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് ലഭിക്കുന്ന മൊഴിക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതുകൊണ്ടാണ് പുതിയ തീരുമാനം. സുനിയുമായി സംസാരിച്ച ശേഷം അടുത്ത ദിവസങ്ങളില്‍ അതിനുള്ള അപേക്ഷ നല്‍കുമെന്നും ഇയാളുടെ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍ പറഞ്ഞു.