FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Art-culture

ക്രി​സ്തു​ജീ​വി​തം നാ​ട്യ​വേ​ദി​യി​ലേ​ക്ക്…

Wednesday, Jul 19, 2017,7:25 IST By ഗ്രീ​ഷ്മ ധ​ർ​മ​ജ​ൻ A A A

ഒ​ തെയ്യും തത്ത തെയ്യും താഹ… നട്ടുവാങ്കത്തിന്‍റെ താളത്തോടൊപ്പം ചുവടുകൾവച്ച് കൈകളിൽ മുദ്ര വിരിയിച്ച് നിറപുഞ്ചിരി വിടർത്തി നിന്നവർക്കിടയിലേക്കാണ് കടന്നുചെന്നത്. ഭരതനാട്യത്തിന്‍റെ താളത്തിനൊപ്പം ഉയർന്നുകേട്ട പാട്ടുകൾ മാർഗംകളിയോട് സാമ്യമുള്ളതായിരുന്നു. ‍യേശുവിന്‍റെ കുരിശുമരണത്തെയും മകന്‍റെ മരണത്തിൽ ദുഃഖിതയായ കന്യാമറിയത്തിനെയൊക്കെ ഭരതനാട്യത്തിലേക്ക് ആവാഹിച്ച് കലാരംഗത്തിന് പുതിയ ഏടുകൾ സമ്മാനിക്കുകയാണ് ഷിക്കാഗോയിൽ നിന്നുള്ള അധ്യാപികയായ ജിനു വർഗീസ്.
യു​എ​സി​ലെ ഷി​ക്കാ​ഗോ​യി​ലു​ള്ള ത​ന്‍റെ ഡാ​ൻ​സ് സ്കൂ​ളി​ലി​രു​ന്ന് ശിഷ്യരോട് പു​രാ​ണ​ങ്ങ​ളും ഐ​തി​ഹ്യ​ങ്ങ​ളു​മൊ​ക്കെ പറയുമ്പോൾ അതൊക്കെയും അവരെ അ​മ്പ​രി​പ്പി​ച്ചി​ട്ടേ​യു​ള്ളൂ… അ​വ​രി​ലെ അ​മ്പ​ര​പ്പു​ക​ളാ​ണ് ഭ​ര​ത​നാ​ട്യ​ത്തി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ജി​നു വ​ർ​ഗീ​സി​നെ പ്രേ​രി​പ്പി​ച്ച​ത്. ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ൾ​ക്കൊ​പ്പം ബൈ​ബി​ൾ ക​ഥ​ക​ളും പ​റ​ഞ്ഞു​കൊ​ടു​ത്തു.. അ​ങ്ങ​നെ​യാ​ണ് ബൈ​ബി​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നൃ​ത്തം ചെ​യ്താ​ലോ​യെ​ന്നു ഒ​രു ചി​ന്ത മ​ന​സി​ലേ​ക്കെ​ത്തു​ന്ന​ത്. ബൈ​ബി​ളി​നെ ആ​ധാ​ര​മാ​ക്കി ഭ​ര​ത​നാ​ട്യ​ത്തി​ന് പു​തി​യ ഒ​രു ആ​വി​ഷ്കാ​രം തീ​ർ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു കാ​ര​ണ​വും ഇ​തു ത​ന്നെ. ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് ബൈ​ബി​ൾ മാ​ർ​ഗം എ​ന്ന പേ​രി​ൽ 21, 22 തി​യ​തി​ക​ളി​ലാ​യി കൊ​ച്ചി​യി​ലെ ര​ണ്ട് വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങു​ന്ന​ത്. ക​ട​വ​ന്ത്ര​യി​ലെ കൊ​ച്ചി​ൻ പാ​ല​സ് ഹോ​ട്ട​ലി​ൽ നൃ​ത്താ​വി​ഷ്കാ​ര​ത്തി​ന്‍റെ അ​വ​സാ​ന വ​ട്ട മി​നു​ക്കു​പ​ണി​ക​ൾ​ക്കി​ടെ അ​ധ്യാ​പി​ക ജി​നു വ​ർ​ഗീ​സ് സം​സാ​രി​ച്ചു തു​ട​ങ്ങി.
മാ​ർ​ഗ​ത്തി​ലൂ​ന്നി ബൈ​ബി​ൾ മാ​ർ​ഗം
ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ കെ​ട്ടും​മ​ട്ടും മാ​ത്ര​മ​ല്ല അ​ടി​സ്ഥാ​ന​പ​ര​മാ​യി ആ ​ക​ല​യു​ടെ എ​ല്ലാ ചി​ട്ട​വ​ട്ട​ങ്ങ​ളെ​യും നി​ല​നി​ർ​ത്തി​കൊ​ണ്ട് ത​ന്നെ​യാ​ണ് ബൈ​ബി​ൾ മാ​ർ​ഗം ജി​നു വ​ർ​ഗീ​സ് എ​ന്ന നൃ​ത്ത​ധ്യാ​പി​ക നെ​യ്തെ​ടു​ക്കു​ന്ന​ത്. ജി​നു​വും സൂ​ര്യ ഡാ​ൻ​സ് സ്കൂ​ളി​ലെ മ​റ്റൊ​രു അ​ധ്യാ​പി​ക​യാ​യ കാ​ർ​ത്തി​ക പ്ര​സാ​ദും അ​ട​ക്കം 11പേ​ർ ബൈ​ബി​ൾ മാ​ർ​ഗ​വു​മാ​യി അ​ര​ങ്ങി​ലെ​ത്തു​ന്നു. സ്തു​തി, വ​ർ​ണം, കീ​ർ​ത്ത​നം, പ​ദം, തി​ല്ലാ​ന, മം​ഗ​ളം ബൈ​ബി​ൾ മാ​ർ​ഗ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം ഇ​ത്ത​ര​ത്തി​ലാ​ണ്. ബൈ​ബി​ൾ ക​ഥ​യെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ചാ​ണ് ഇ​വ​യു​ടെ അ​വ​ത​ര​ണം. സ്തു​തി​യി​ൽ പ്ര​പ​ഞ്ച​ത്തി​ന്‍റെ ഉ​ൽ​പ്പ​ത്തി​യാ​ണ് കു​റി​ക്കു​ന്ന​ത്. വ​ർ​ണ​ത്തി​ലാ​ക​ട്ടെ മോ​ശ​യു​ടെ ജ​ന​ന​വും, ഇ​സ്രേ​യ​ലു​കാ​രു​ടെ ജീ​വി​ത​വും പ​ത്തു ക​ൽ​പ്പ​ന​ക​ളു​മൊ​ക്കെ പ​രാ​മ​ർ​ശി​ക്കും. കീ​ർ​ത്ത​ന​ത്തി​ലാ​യി​രി​ക്കും ക്രി​സ്തു​വി​ന്‍റെ ജ​ന​ന​വും അ​ദ്ഭു​ത പ്ര​വൃ​ത്തി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​രി​ശു​മ​ര​ണ​വു​മൊ​ക്കെ പ്ര​തി​പാ​ദി​ക്കു​ക. ക്രി​സ്തു​വി​ന്‍റെ കു​രി​ശു​മ​ര​ണ​ത്തി​ന് ശേ​ഷം മ​ക​നെ കാ​ണാ​നെ​ത്തു​ന്ന ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ളും പ്ര​ത്യാ​ശ​യു​മാ​ണ് പ​ദം. തി​ല്ലാ​ന​യി​ൽ യേ​ശു​വി​ന്‍റെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പും, അ​തി​ന്‍റെ ആ​ഹ്ലാ​ദ​വും പ​ങ്കു​വ​ച്ച് മം​ഗ​ളം പാ​ടി യേ​ശു​വി​നെ സ്തു​തി​ക്കു​ന്ന​തോ​ടെ​യാ​ണ് നൃ​ത്തം പൂ​ർ​ണ​മാ​കു​ക.
മാ​ർ​ഗം തെ​ളി​യു​ന്നു…
ബൈ​ബി​ളി​നെ ആ​ധാ​ര​മാ​ക്കി ഷി​ക്കാ​ഗോ​യി​ൽ കാൽവരി എ​ന്ന പേ​രി​ൽ ഡാ​ൻ​സ് ഡ്രാ​മ ചെ​യ്തി​രു​ന്നു. ഡാ​ൻ​സ് സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​യു​ടെ വി​ജ​യം ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഭ​ര​ത​നാ​ട്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ ധൈ​ര്യം ന​ൽ​കി​യ​തെ​ന്ന് ജി​നു പ​റ​യു​ന്നു. ര​ണ്ടു മാ​സം നീ​ണ്ട റി​ഹേ​ഴ്സ​ലി​നു​ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ജി​നു കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ളു​ടെ പ്ര​യ​ത്നം ഇ​തി​നാ​യി വേ​ണ്ടി​വ​ന്നു​വെ​ന്ന് പ​റ​യു​ന്നു ജി​നു. ബൈ​ബി​ളി​നെ ആ​ധാ​ര​മാ​ക്കി അ​തി​ന്‍റെ വ​രി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഇ​തി​ലേ​ക്കു​ള്ള ആ​ദ്യ കാ​ൽ​വെ​യ്പ്പ്. തൃ​ശൂ​രി​ലെ നാ​രാ​യ​ണ​ൻ കു​ട്ടി​യാ​ണ് ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ചി​ട്ട​യ്ക്കൊ​ത്ത് വ​രി​ക​ൾ രൂ​പ​പ്പെ​ടു​ത്തി കൊ​ടു​ത്ത​ത്. പി​ന്നീ​ട് അ​തു​മാ​യി തി​രി​കെ ഷി​ക്കാ​ഗോ​യി​ലെ​ത്തി നൃ​ത്ത​പ​ഠ​നം ആ​രം​ഭി​ച്ചു. യു​എ​സി​ൽ അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ഈ ​മാ​സം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പ് കേ​ര​ള​ത്തി​ലെ​ത്തി​യ സം​ഘം ഓ​ർ​ക്ക​സ്ട്ര​യോ​ടൊ​പ്പം അ​വ​സാ​ന വ​ട്ട റി​ഹേ​ഴ്സ​ലി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ്. ച​ങ്ങ​മ്പു​ഴ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് 21ന് ​വൈ​കി​ട്ട് 6.30ന് ​ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ക. പി​ന്നീ​ട് 22ന് ​വൈ​കി​ട്ട് 6.30ന് ​ഗി​രി​ന​ഗ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ലും നൃ​ത്തം അ​വ​ത​രി​പ്പി​ക്കും.

കലയുടെ പുതിയ തീരത്തേക്ക്

കു​ട്ടി​ക്കാ​ലം മു​ത​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ക​ലാ​മ​ണ്ഡ​ലം മോ​ഹ​ന തു​ള​സി, ക​ലാ​ക്ഷേ​ത്ര ഗി​രി​ജ കു​മാ​രി എ​ന്നി​വ​രു​ടെ കീ​ഴി​ലാ​യി​രു​ന്നു പ​ഠ​നം. എ​ട്ടാം ക്ലാ​സി​ൽ നൃ​ത്ത​ത്തി​ന് നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ച​തോ​ടെ നൃ​ത്ത​ത്തി​ൽ മു​ഴു​കു​ക​യാ​യി​രു​ന്നു ജീ​വി​തം. എ​ന്നാ​ൽ എം​സി​എ ക​ഴി​ഞ്ഞ​തോ​ടെ ജീ​വി​തം ഐ​ടി മേ​ഖ​ല​യി​ലേ​ക്ക് പ​റി​ച്ചു ന​ട​പ്പെ​ട്ടു. ക​ല്യാ​ണം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഷി​ക്കാ​ഗോ​യി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു. അ​പ്പോ​ഴും ചെ​റി​യ രീ​തി​യി​ൽ കു​ട്ടി​ക​ൾ​ക്ക് നൃ​ത്തം അ​ഭ്യ​സി​പ്പി​ച്ചി​രു​ന്നു. എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഷി​ക്കാ​ഗോ​യി​ൽ സൂ​ര്യ ഡാ​ൻ​സ് സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ച് മു​ഴു​വ​ൻ സ​മ​യ​വും നൃ​ത്ത​ത്തി​നാ​യി ത​ന്നെ ചെ​ല​വി​ട്ടു. ഭ​ർ​ത്താ​വ് ജോ​സ​ഫും മ​ക്ക​ൾ റെ​യ്ച്ച​ലും റൂ​പ​നും ന​ൽ​കി​യ പി​ന്തു​ണ​യാ​യി​രു​ന്നു ഇ​തി​നു പി​ന്നി​ൽ.
പ്ര​വാ​സി​ക​ളാ​യ ക്രി​സ്ത്യ​ൻ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. ന​മ്മു​ടെ നൃ​ത്ത​യി​ന​ങ്ങ​ളെ​ല്ലാം ഹൈ​ന്ദ​വ സം​സ്കാ​ര​ത്തി​ൽ ഊ​ന്നി​യു​ള്ള​താ​ണ്. ഗ​ണ​പ​തി സ്തു​തി, ന​ടേ​ശ നൃ​ത്തം എ​ന്നി​വ​യൊ​ക്കെ ഹൈ​ന്ദ​വ ദൈ​വ​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു കൊ​ണ്ടു​ള്ള​വ​യാ​ണ്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇതൊക്കെ പുതുമനിറഞ്ഞതായിരുന്നു. ക​ഥ​ക​ളി​ലൂ​ടെ​യും ഗൂ​ഗ്ളി​ൽ ചി​ത്ര​ങ്ങ​ൾ കാ​ട്ടി​യു​മൊ​ക്കെ​യാ​ണ് പുരാണകഥകളും ഐതീഹ്യങ്ങളുമൊക്കെ അവർക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.
ആ​സ്വാ​ദ​ക​ർ പ​ല​ത​രം
ക​ല​യു​ടെ പു​തി​യ തീ​രം, പു​തി​യ ആ​സ്വാ​ദ​ക​ർ യു​എ​സി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ലോ​ക​മാ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​വ​ഴി തു​റ​ന്നു​കി​ട്ടു​ക. ന​ല്ല​ത് ന​ല്ല​ത് എ​ന്നു മാ​ത്രം കേ​ട്ടു വ​ള​ർ​ന്ന​വ​രാ​ണ് ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ. എ​ന്നാ​ൽ അ​വ​രു​ടെ കു​റ​വു​ക​ളും തെ​റ്റു​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ പോ​ന്ന വ​ലി​യ സ​ദ​സി​നു​മു​മ്പി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന പ്ര​തി​ക​ര​ണം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​കും. അ​തി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തെ​ന്ന​തെ​ന്ന് ജി​നു പ​റ​യു​ന്നു. വി​മ​ർ​ശ​ന​ങ്ങ​ൾ ക​ലാ​കാ​ര​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് വ​ള​മാ​കു​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​ത്. അ​ത് ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​വ​ട്ടെ. വെ​ള്ളി​യാ​ഴ്ച വേ​ദി​യി​ലെ​ത്തു​ന്ന​വ​രി​ൽ ത​ന്‍റെ മ​ക​ൾ റെ​യ്ച്ച​ലു​മു​ണ്ട്. ന​ല്ല ക​ലാ​കാ​രി​ക്ക് വ​ള​ർ​ന്നു വ​രു​വാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്. അ​ത് ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളും തി​രി​ച്ച​റി​യ​ണം.. ജി​നു പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​ന്നു.