FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
India

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളില്‍ വൈറസ് ആക്രമണം

Friday, Jul 28, 2017,15:28 IST By nikhil A A A

കൊല്ലം: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഇതിന് തുടര്‍ന്നു ഉപയോക്താക്കളോടു പാസ്വേര്‍ഡ് പുനഃക്രമീകരിക്കാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു. പാസ്‌വേര്‍ഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണു പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയതെന്നു ബിഎസ്എന്‍എല്‍ പറയുന്നു. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്നു ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ പറയുന്നു. മോഡം വാങ്ങുമ്പോള്‍ തന്നെയുള്ള പാസ്വേര്‍ഡ് ആയ ‘അഡ്മിന്‍’ മാറ്റാത്ത ഉപയോക്താക്കള്‍ ഒട്ടേറെയുണ്ടെന്നും ഇവര്‍ക്കാണു പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നുമാണു വിശദീകരണം. എല്ലാ ഉപയോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്വേര്‍ഡ് മാറ്റണമെന്നാണു ബിഎസ്എന്‍എല്ലിന്റെ നിര്‍ദേശം. ഈ ആഴ്ച ആദ്യമാണു കുഴപ്പങ്ങള്‍ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.