FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Art-culture

വേ​ലി​ക്കെ​ട്ടു​ക​ളി​ല്ലാ​ത്ത വി​ശ്വാ​സം

Friday, Jul 28, 2017,14:52 IST By ന​വാ​സ് പ​ടു​വി​ങ്ങ​ല്‍ A A A

അ​റ​ബി​ക്ക​ട​ല്‍ വ​ഴി തെ​റ്റി​ച്ചി​ല്ല, ക​ട​ല്‍ക്കാ​റ്റ് ച​തി​ച്ചി​ല്ല, അ​വ​ര്‍ മു​സി​രി​സി​ന്‍റെ തീ​ര​മ​ണ​ഞ്ഞു. അ​വി​ടെ ഇ​രു കൈ​യും നീ​ട്ടി കാ​ലം കാ​ത്തു നി​ന്നി​രു​ന്നു, ഇ​സ്ലാം മ​ത​ത്തി​ന്‍റെ സ​ന്ദേ​ശ​വാ​ഹ​ക​രെ സ്വീ​ക​രി​ക്കാ​ന്‍. അ​തൊ​രു നി​യോ​ഗ​മാ​യി​രു​ന്നു, സ​മാ​ധാ​ന​ത്തി​ന്‍റെ തി​ങ്ക​ളൊ​ളി​യു​മാ​യി ക​ട​ല്‍ ക​ട​ന്നെ​ത്തി​യ ഒ​രു വി​ശ്വാ​സ​ത്തെ ആ​ര്‍ഷ​ഭാ​ര​തം സ്വീ​ക​രി​ച്ചാ​ന​യി​ച്ച​ത് ഇ​വി​ടെ വ​ച്ചാ​ണ്. ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലാ​ദ്യ​മാ​യി ബാ​ങ്കൊ​ലി മു​ഴ​ങ്ങി​യ​ത് ഈ ​മി​നാ​ര​ങ്ങ​ളി​ലാ​ണ്. മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ അ​ട​യാ​ളം മാ​യാ​തെ നി​ല​നി​ല്‍ക്കു​ന്ന​തി​വി​ടെ​യാ​ണ്, ഇ​താ​ണ് ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദ്.

എ​ഡി 629ലാ​ണ് ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദ് സ്ഥാ​പി​ച്ച​തെ​ന്നാ​ണ് വി​ശ്വാ​സം. അ​ന്ന​ത്തെ രാ​ജാ​വാ​യി​രു​ന്ന ചേ​ര​മാ​ന്‍ പെ​രു​മാ​ള്‍ മ​ക്ക​യി​ല്‍ പോ​യി ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ച് മ​ട​ങ്ങും വ​ഴി സ​ലാ​ല​യി​ല്‍ വ​ച്ച് രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞു. രാ​ജാ​വി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​രം യാ​ത്ര തു​ട​ര്‍ന്ന മാ​ലി​ക് ദി​നാ​റും സം​ഘ​വും കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ദേ​വാ​ല​യം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍ ഹ​ബീ​ബ് ഇ​ബ്നു മാ​ലി​ക്കി​നെ പ​ള്ളി​യു​ടെ ചു​മ​ത​ല​യേ​ല്‍പ്പി​ച്ച് യാ​ത്ര തു​ട​ര്‍ന്ന മാ​ലി​ക് ദി​നാ​ര്‍ കേ​ര​ള​ത്തി​ല​ങ്ങി​ങ്ങാ​യി പ​തി​നൊ​ന്ന് പ​ള്ളി​ക​ള്‍ സ്ഥാ​പി​ച്ചു. മു​റു​കെ പി​ടി​ച്ച വി​ശ്വാ​സ​ത്തി​ന്‍റെ പി​ന്‍ബ​ല​ത്തി​ല്‍ നാ​ടി​ന്‍റെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ന് കൂ​ടു​ത​ല്‍ സു​ഗ​ന്ധം പ​ക​രു​ന്ന ച​ന്ദ​ന​ത്തി​രി​യാ​ണ് ഈ ​ദേ​വാ​ല​യം. തി​ക​ച്ചും കേ​ര​ളീ​യ വാ​സ്തു​ശി​ല്‍പ്പ മാ​തൃ​ക​യി​ലു​ള്ള പ​ള്ളി പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പു​തു​ക്കി​പ്പ​ണി​തു. എ​ങ്കി​ലും അ​ക​ത്തെ പ​ള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ഴ​യ പ​ള്ളി​യു​ടെ പ്ര​ധാ​ന ഭാ​ഗം ഇ​ന്നും അ​തേ​പ​ടി​യു​ണ്ട്. ഹ​ബീ​ബ് ഇ​ബ്നു മാ​ലി​ക്കി​ന്‍റെ​യും ഭാ​ര്യ ഖു​മ​രി​യ്യാ ബീ​വി​യു​ടെ​യും വി​ശു​ദ്ധ ഖ​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത് പ​ള്ളി​ക്കു​ള്ളി​ല്‍ ത​ന്നെ​യാ​ണ്. ഒ​രു ആ​രാ​ധ​നാ​ല​യ​മെ​ന്ന​തി​നോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ ന​ശി​ക്കാ​ത്ത ച​രി​ത്ര​ചി​ഹ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദ്.
നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള തൂ​ക്കു​വി​ള​ക്ക്, പ്ര​കൃ​തി​ദ​ത്ത നി​റ​ങ്ങ​ള്‍ പൂ​ശി​യ കൊ​ത്തു​പ​ണി​ക​ളോ​ടെ​യു​ള്ള പ്ര​സം​ഗ​പീ​ഠം എ​ന്നി​വ വി​ശ്വാ​സി​ക​ളെ​യും ച​രി​ത്രാ​ന്വേ​ഷി​ക​ളെ​യും ഒ​രു പോ​ലെ ആ​ക​ര്‍ഷി​ക്കു​ന്ന​വ​യാ​ണ്. പ​ള്ളി​യോ​ളം പ​ഴ​ക്ക​മു​ള്ള ഉ​റ​വ വ​റ്റാ​ത്ത കു​ളം, മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ച​രി​ത്ര മ്യൂ​സി​യം എ​ന്നി​വ ചേ​ര​മാ​ന്‍ പ​ള്ളി​യു​ടെ ആ​ക​ര്‍ഷ​ണീ​യ​ത​ക​ളാ​ണ്. സ​മു​ദ്ര​നി​ര​പ്പ് അ​ള​ക്കു​ന്ന അ​പൂ​ര്‍വ​മാ​യ ബെ​ഞ്ച് മാ​ര്‍ക്ക് സം​വി​ധാ​നം പ​ള്ളി​യു​ടെ അ​ക​ത്ത​ള​ത്തി​ലു​ണ്ടെ​ന്ന​ത് പ​ല​ര്‍ക്കും ഇ​ന്നു​മ​റി​യാ​ത്ത വ​സ്തു​ത​യാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ മ​ത​സൗ​ഹാ​ര്‍ദ ച​രി​ത്ര​ത്തി​ല്‍ മാ​യ്ക്കാ​നാ​കാ​ത്ത സ്ഥാ​ന​മാ​ണ് ചേ​ര​മാ​ന്‍ പ​ള്ളി​ക്കു​ള്ള​ത്. ഡോ. ​എ.​പി.​ജെ. അ​ബ്ദു​ള്‍ക​ലാം രാ​ഷ്ട്ര​പ​തി​യാ​യി​രി​ക്കെ ന​ട​ത്തി​യ ചേ​ര​മാ​ന്‍ മ​സ്ജി​ദ് സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ല്‍ അ​ന്ന​ത്തെ വ​ലി​യ ത​മ്പു​രാ​ന്‍ ഗോ​ദ​വ​ര്‍മ രാ​ജ​യും കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​ഫ്രാ​ന്‍സി​സ് ക​ല്ല​റ​യ്ക്ക​ലും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത​ത് ഇ​ന്നും മി​ഴി​വാ​ര്‍ന്ന ഓ​ര്‍മ​യാ​ണ്.
ചേ​ര​മാ​ന്‍ പ​ള്ളി​യി​ലെ റം​സാ​ന്‍ നോ​മ്പ് തു​റ​യാ​ക​ട്ടെ, മ​റ്റു ച​ട​ങ്ങു​ക​ളാ​ക​ട്ടെ, വി​ശ്വാ​സ​ത്തി​ന്‍റെ വേ​ലി​ക്കെ​ട്ടി​ന​ക​ത്ത് ഈ ​ദേ​വാ​ല​യ​ത്തെ ത​ള​ച്ചി​ടാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ല മ​ഹ​ല്ല് ഭ​ര​ണ​സ​മി​തി​യും നാ​ട്ടു​കാ​രും. വി​ശ്വാ​സ​ത്തി​ന്‍റെ ചേ​രി​തി​രി​വി​ല്‍ പ​ക്ഷം പി​ടി​ക്കാ​തെ, നാ​ടി​ന്‍റെ ഐ​ക്യ​ത്തി​നാ​യി കൈ​കോ​ര്‍ക്കു​ന്ന​തി​ല്‍ മു​ന്‍ നി​ര​യി​ലു​ള്ള ഈ ​ദേ​വാ​ല​യം കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ സാം​സ്കാ​രി​ക കേ​ന്ദ്രം കൂ​ടി​യാ​ണ്. ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദി​നെ മാ​റ്റി നി​റു​ത്തി​ക്കൊ​ണ്ടു​ള്ളൊ​രു കൊ​ടു​ങ്ങ​ല്ലൂ​രി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ക്കാ​കി​ല്ല, മ​ത​ത്തി​ന്‍റെ മ​തി​ല്‍ക്കെ​ട്ടി​ല്ലാ​തെ ഏ​വ​ര്‍ക്കു​മാ​യി വാ​തി​ല്‍ തു​റ​ന്നി​ട്ട ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദ്, വ​ലി​യ ത​മ്പു​രാ​ന്‍ സ​മ്മാ​നി​ച്ച പൊ​ന്നാ​ട നി​ധി​പോ​ലെ ച​രി​ത്ര മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്ന, ക്രി​സ്മ​സി​ന് കോ​ട്ട​പ്പു​റം ബി​ഷ​പ്പി​ന് സ​മ്മാ​ന​മെ​ത്തി​ക്കു​ന്ന, റം​സാ​ന്‍ നോ​മ്പ് കാ​ല​ത്ത് ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​രാ​യ സ​ഹോ​ദ​ര​ക​ള്‍ക്കും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദ്, അ​തെ ച​രി​ത്ര​ത്തോ​ടും പൈ​തൃ​ക​ത്തോ​ടും പി​ഴ​വി​ല്ലാ​തെ നീ​തി​പു​ല​ര്‍ത്തു​ക​യാ​ണ് ഈ ​ആ​രാ​ധ​നാ​ല​യം.
കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ന്ന ക​ണ​ക്കെ ബൃ​ഹ​ത്താ​യൊ​രു പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ മു​സ്ലിം ദേ​വാ​ല​യം. പ​ല​പ്പോ​ഴാ​യി പ​ള്ളി​യോ​ട് കൂ​ട്ടി​ച്ചേ​ര്‍ക്ക​പ്പെ​ട്ടി​ട്ടു​ള്ള നി​ര്‍മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം മാ​ത്രം സം​ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ക്ക് ഒ​രേ സ​മ​യം നി​സ്ക​രി​ക്കാ​വു​ന്ന ഭൂ​ഗ​ര്‍ഭ ഹാ​ളും നി​ര്‍മി​ക്കും. ക​ട​ലാ​സു പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ പ​ദ്ധ​തി കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ഹ​ല്ല് ക​മ്മ​റ്റി. അ​ഞ്ച് നേ​രം നി​സ്ക​രി​ക്കാ​ന്‍ മാ​ത്ര​മു​ള്ളൊ​രി​ട​മ​ല്ല ദേ​വാ​ല​യ​മെ​ന്ന് ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദ് ന​മു​ക്ക് പ​റ​ഞ്ഞു ത​രു​ന്നു, അ​ത് നാ​ടി​ന്‍റെ പൈ​തൃ​ക കേ​ന്ദ്രം കൂ​ടി​യാ​ണ്. അ​മ്പ​ല​പ്രാ​വു​ക​ള്‍ കു​റു​കു​ന്ന ചേ​ര​മാ​ന്‍ ജു​മാ മ​സ്ജി​ദി​ലേ​ക്ക് നി​ങ്ങ​ള്‍ക്ക് സ്വാ​ഗ​തം, ഇ​വി​ടെ നി​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ വാ​തി​ല്‍ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​സ്ലിം ദേ​വാ​ല​യം.