FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Cinema

സം​ഗീ​തി​ന്‍റെ ഇ വിശേഷങ്ങൾ

Sunday, Jul 30, 2017,5:15 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

തൊ​ണ്ണൂ​റു​ക​ളി​ൽ മ​ല​യാ​ളി​ക​ളെ വി​സ്മ​യി​പ്പി​ച്ച കു​റേ സി​നി​മ​ക​ളു​ണ്ട്.. യോ​ദ്ധ​യും ഡാ​ഡി​യും ഗാ​ന്ധ​ർ​വ​വും നി​ർ​ണ​യ​വും… ഇ​ന്നും ആ​വേ​ശ​ത്തോ​ടെ​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ ഈ ​ചി​ത്ര​ങ്ങ​ളൊ​ക്കെ​യും വീ​ണ്ടും വീ​ണ്ടും കാ​ണു​ന്ന​ത്…​ഈ ഹി​റ്റു​ക​ളൊ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ സം​ഗീ​ത് ശി​വ​ന്‍റെ പു​തു​ചി​ത്രം തി​യെ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്.. പ​ക്ഷേ സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​ത്തി​ല്ല​ല്ലെ​ന്നു മാ​ത്രം. സം​ഗീ​ത് ശി​വ​ൻ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം ഇ ​അ​ടു​ത്ത​മാ​സ​മാ​ണ് റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന​ത്. പു​തു​ചി​ത്ര​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് സം​ഗീ​ത് ശി​വ​ൻ.
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി ഗൗ​ത​മി വീ​ണ്ടും മ​ല​യാ​ള​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഇ. ​സൂ​പ്പ​ർ​നാ​ച്ചു​റ​ൽ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഹൊ​റ​ർ സി​നി​മ​യ്ക്ക് വേ​ണ്ടി ഹൊ​റ​ർ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഗീ​ത് ശി​വ​ൻ പ​റ​യു​ന്നു. ഒ​രു ന​ല്ല ക​ഥ കി​ട്ടി.. പി​ന്നേ അ​തി​ൽ ഹൊ​റ​ർ സ്വാ​ഭാ​വി​ക​മാ​യി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പം അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​വും സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വു​മൊ​ക്കെ ചി​ത്രം പ​റ​യു​ന്നു​ണ്ട്.
പു​തു​മു​ഖ​ങ്ങ​ളാ​ണ് അ​ഭി​ന​യി​ച്ച​തി​ലേ​റെ​യും. ഗൗ​ത​മി ചെ​യ്യു​ന്ന വേ​ഷ​ത്തി​ലേ​ക്കും ആ​രം​ഭ​ഘ​ട്ട​ത്തി​ൽ പു​തു​മു​ഖ​ന​ടി​യെ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. പി​ന്നീ​ട് ഗൗ​ത​മി​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഗൗ​ത​മി​യു​മാ​യു​ള്ള അ​ടു​പ്പ​ത്തി​ന് കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. ഞാ​ൻ സം​വി​ധാ​നം ചെ​യ്ത ഡാ​ഡി​യി​ൽ ഗൗ​ത​മി​യാ​യി​രു​ന്നു നാ​യി​ക. അ​ന്നു തൊ​ട്ടേ ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​ണ്. പ​ക്ഷേ ഗൗ​ത​മി അ​ഭി​ന​യി​ക്കാ​നെ​ത്തു​മെ​ന്നു ഒ​രു ധാ​ര​ണ​യു​മി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഗൗ​ത​മി​യ്ക്ക് ഒ​രു മെ​സേ​ജ് ചെ​യ്യു​ന്ന​ത്. ജനുവരി ഒന്നിന് ഒ​രു ഓ​ഫ​ർ ത​രും.. നോ ​പ​റ​യ​രു​ത്.. അ​ങ്ങ​നെ​യാ​ണ് ഒ​ന്നി​ന് ക​ഥ​യും ക​ഥാ​പാ​ത്ര​വു​മെ​ല്ലാം പ​വ​ർ​പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​നാ​യി ഗൗ​ത​മി​യ്ക്ക അ​യ​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ആ​രാ​ണെ​ന്നു പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ല. പ​ക്ഷേ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഞാ​നാ​ണെ​ന്നു അ​റി​യി​ച്ചു. പി​ന്നീ​ട് സം​വി​ധാ​യ​ക​ൻ കു​ക്കു സു​രേ​ന്ദ്ര​നെ ഗൗ​ത​മി​യു​ടെ അ​ടു​ക്ക​ലേ​ക്ക് അ​യ​ച്ചു. ഡാ​ഡി​യി​ൽ എ​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു കു​ക്കു. ചെ​ന്നൈ​യി​ൽ വ​ച്ച് കു​ക്കു​വി​നെ ക​ണ്ട്ഗൗ​ത​മിയ്ക്ക് സന്തോഷം തോന്നി. ക​ഥ​പ​റ​യാ​നാ​ണ് പോ​യ​ത്. ഗൗ​ത​മി​യ്ക്ക് ക​ഥ ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു… അ​ങ്ങ​നെയാണ് ഗൗ​ത​മി വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യെ​ന്നു സം​ഗീ​ത്.
ഹി​ന്ദി​യി​ൽ എ​ഴു​തി തു​ട​ങ്ങി​യ ക​ഥ​യാ​ണ് ഇ ​യു​ടേ​ത്. ക​ഥ​യെ​ഴു​തി വ​ന്ന​പ്പോ​ൾ മ​ല​യാ​ള​ത്തി​ൽ ചെ​യ്താ​ൽ ന​ന്നാ​കു​മെ​ന്നു തോ​ന്നി. ഞാ​ൻ ജ​നി​ച്ചു വ​ള​ർ​ന്ന ഹ​രി​പ്പാ​ടു​മാ​യി ഈ ​ക​ഥ റി​ലേ​റ്റ് ചെ​യ്യാ​നും സാ​ധി​ച്ചു. ഇ ​എ​ന്ന പേ​രു ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ്. ചി​ത്രം കാ​ണു​മ്പോ​ൾ പേ​രി​നു പി​ന്നി​ലെ ക​ഥ മ​ന​സി​ലാ​കും. ഹ​രി​പ്പാ​ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മൊ​ക്കെ​യാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​ജോ​ലി​ക​ൾ. അ​ടു​ത്ത​മാ​സം ര​ണ്ടാ​മ​ത്തെ ആ​ഴ്ച ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നും സം​ഗീ​ത് ശി​വ​ൻ പ​റ​യു​ന്നു. കാ​ർ​ണി​വ​ൽ മോ​ഷ​ൻ പി​ക്ച്ചേ​ഴ്സാ​ണ് ചി​ത്രം തി​യെ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.