FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Cinema

ആദിയായ് പ്രണവ്

Tuesday, Aug 1, 2017,13:48 IST By titto A A A

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ആദിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഗിത്താർ മീട്ടി പ്രണവ് ഇരിക്കുന്ന രംഗങ്ങളുടെ ചീത്രീകരണമാണ് നടന്നത്. താൻ ചെയ്ത മറ്റു ചിത്രങ്ങളിൽ നിന്നെല്ലാം തന്നെ ഏറെ ടെൻഷനടിപ്പിക്കുന്നതാണ് ഒമ്പതാമത്തെ ചിത്രമെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിൽ പ്രണവിന് നായികമാരില്ലെങ്കിലും ലെന , അനുശ്രീ, അതിഥി രവി എന്നിവർ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തിലൂണ്ട്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.