FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Cinema

ക്ലി​ന്‍റ് വ​രു​ന്നു

Wednesday, Aug 2, 2017,15:01 IST By titto A A A

കു​ഞ്ഞു​വി​ര​ലു​ക​ള്‍ കൊ​ണ്ട് വ​ര്‍ണ​വി​സ്മ​യം തീ​ര്‍ത്ത് ക​ട​ന്നു​പോ​യ ക്ലി​ന്‍റി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും. സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍ ഒ​രു​ക്കു​ന്ന ചി​ത്രം വൈ​കാ​തെ തി​യെ​റ്റ​റു​ക​ളി​ലെ​ത്തും.
ഏ​ഴു​വ​യ​സ്സി​നി​ടെ മു​പ്പ​തി​നാ​യി​ര​ത്തോ​ളം ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച ക്ലി​ന്‍റി​ന്‍റെ ജീ​വി​തം അ​തേ പേ​രി​ല്‍ ത​ന്നെ​യാ​ണ് സി​നി​മ​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ക്ലി​ന്‍റ് ആ​യി അ​ഭി​ന​യി​ക്കു​ന്ന​ത് തൃ​ശൂ​ർ സ്വ​ദേ​ശി മാ​സ്റ്റ​ർ അ​ലോ​കാ​ണ്. ഉ​ണ്ണി മു​കു​ന്ദ​നും റി​മ ക​ല്ലി​ങ്ക​ലും ക്ലി​ന്‍റി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യി എ​ത്തു​ന്നു. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.