FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Cinema

വി​വാ​ഹ​മ​ല്ല സി​നി​മ​യാ​ണ് വ​ലു​ത്

Wednesday, Aug 2, 2017,9:44 IST By മെട്രൊ വാർത്ത A A A

ഏ​താ​നും നാ​ളു​ക​ളാ​യി ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ​യാ​യി കൈ​നി​റ​യെ സി​നി​മ​ക​ളാ​ണ്… ആ ​ചി​ത്ര​ങ്ങ​ളി​ലാ​ക​ട്ടെ സി​നി​മാ​ലോ​ക​ത്തെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ നാ​യി​കാ​വേ​ഷ​വും. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ താ​ര​റാ​ണി​യി​ലേ​ക്കാ​ണ് ഈ ​താ​ര​സു​ന്ദ​രി​യു​ടെ സ​ഞ്ചാ​രം. പ​ക്ഷേ സി​നി​മാ​ലോ​ക​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​തൊ​ന്നും പോ​രെ​ന്ന് മ​റ്റാ​രെ​ക്കാ​ളും ന​ന്നാ​യി ത​നി​ക്ക​റി​യാ​മെ​ന്നു കാ​ണി​ച്ചു ത​രു​ക​യാ​ണ് തു​പ്പാ​ക്കി സു​ന്ദ​രി കാ​ജ​ൽ അ​ഗ​ർ​വാ​ൾ.
നി​ത്യേ​ന​യെ​ന്നോ​ണം നി​ര​വ​ധി പു​തു​മു​ഖ അ​ഭി​നേ​താ​ക്ക​ളാ​ണ് തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ വ​ർ​ഷ​ങ്ങ​ളാ​യി ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സീ​നി​യ​ർ താ​ര​ങ്ങ​ളും ച​ല​ച്ചി​ത്ര​ലോ​കം കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ന​യ​ൻ​താ​ര​യും തൃ​ഷ​യും നാ​യ​ക​ൻ​മാ​രെ​ക്കാ​ൾ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ സി​നി​മ അ​ട​ക്കി​വാ​ഴു​ക​യാ​ണ്. ഇ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള ച​ല​ച്ചി​ത്ര​ലോ​ക​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക​യെ​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്. ഇ​ക്കാ​ര്യം കാ​ജ​ൽ അ​ഗ​ർ​വാ​ളി​നും അ​റി​യാം. അ​ങ്ങ​നെ​യാ​ണ് എ​ന്നും സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​ന് ഏ​റ്റ​വും സു​ന്ദ​രി​യാ​യി​രി​ക്കാ​നാ​ണ് കാ​ജ​ൽ ശ്ര​മി​ക്കു​ന്ന​തെ​ന്നു സി​നി​മാ​ലോ​കം പ​റ​യു​ന്നു. മു​പ്പ​തു​കാ​രി​യാ​യ കാ​ജ​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​വി​നാ​യി യു​കെ​യി​ൽ പോ​യെ​ന്നാ​ണ് തെ​ലു​ങ്ക് സി​നി​മാ​ലോ​ക​ത്ത് നി​ന്നു കേ​ൾ​ക്കു​ന്ന​ത്. പ്രാ​യ​ക്കൂ​ടു​ത​ൽ തോ​ന്നി​ക്കു​ന്ന​തി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​നാ​ണ​ത്രേ ത്വ​ക്ക് ചി​കി​ത്സ​യ്ക്കാ​യി കാ​ജ​ൽ യു​കെ​യി​ലേ​ക്ക് പോ​യ​ത്. മു​ഖ​ത്തെ പാ​ടു​ക​ളൊ​ക്കെ മാ​യ്ച്ച് കൂ​ടു​ത​ൽ ചെ​റു​പ്പം തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ ത്വ​ക്കി​നെ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ഈ ​ചി​കി​ത്സ​യി​ലൂ​ടെ ന​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​മാ​ത്ര​മ​ല്ല സി​നി​മ​യ്ക്ക് വേ​ണ്ടി ത​ത്ക്കാ​ലം വി​വാ​ഹം പോ​ലും ക​ഴി​ക്കേ​ണ്ടെ​ന്നാ​ണ് കാ​ജ​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​മ​ല്ല സി​നി​മ​യാ​ണ് വ​ലു​ത്. ഇ​പ്പോ​ൾ വി​വാ​ഹ​മി​ല്ലെ​ന്നും കൂ​ടു​ത​ൽ സി​നി​മ​ക​ൾ ചെ​യ്ത് ക​രി​യ​റി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കാ​ജ​ൽ പ​റ​യു​ന്നു. അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന വി​വേ​ഗം, വി​ജ​യ്‌​യു​ടെ നാ​യി​ക​യാ​യെ​ത്തു​ന്ന മേ​ർ​സ​ൽ എ​ന്നി​വ​യാ​ണി​നി കാ​ജ​ലി​ന്‍റേ​താ​യി റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ.