FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Editorial

സാ​ധാ​ര​ണ​ക്കാ​രെ മ​റ​ന്ന് എ​ൽ​പി​ജി വി​ല കൂ​ട്ട​രു​ത്

Wednesday, Aug 2, 2017,9:07 IST By മെട്രൊ വാർത്ത A A A

അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ പാ​ച​ക വാ​ത​ക സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സ​ബ്സി​ഡി സി​ലി​ണ്ട​റി​ന് എ​ല്ലാ മാ​സ​വും നാ​ലു രൂ​പ വീ​തം വ​ർ​ധി​പ്പി​ക്കാ​നാ​ണു തീ​രു​മാ​നം. മാ​ർ​ച്ചോ​ടെ സ​ബ്സി​ഡി പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​വി​ല്ല എ​ന്നു വ​ന്നാ​ൽ വ​രും മാ​സ​ങ്ങ​ളി​ൽ അ​തി​ന​നു​സ​രി​ച്ചു കൂ​ടു​ത​ൽ വി​ല വ​ർ​ധ​ന​യു​ണ്ടാ​കാം.
ഈ ​തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു​നി​ന്നാ​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം സ​ബ്സി​ഡി​യി​ല്ലാ​ത്ത പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളേ ന​മ്മു​ടെ​യെ​ല്ലാം അ​ടു​ക്ക​ള​യി​ലെ​ത്തൂ. എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ക​ണ​ക്കു​കൂ​ട്ടി​യെ​ടു​ക്കു​ന്ന വി​പ​ണി​വി​ല​ക്ക​നു​സ​രി​ച്ചു പാ​ച​ക വാ​ത​ക​ത്തി​നു വി​ല ന​ൽ​കേ​ണ്ടി​വ​രും; ഇ​പ്പോ​ൾ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ്പ​ന​യി​ലെ​ന്ന​പോ​ലെ. വി​പ​ണി​യി​ൽ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ മ​ത്സ​രം പൂ​ർ​ണ​മാ​വും. അ​തി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ മു​ൻ​തൂ​ക്കം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കും എ​ന്നു​മു​ണ്ട് നി​രീ​ക്ഷ​ണ​ങ്ങ​ൾ. എ​ന്താ​യാ​ലും പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന ഉ​റ​പ്പാ​ണ്. അ​തി​ന്‍റെ ഇ​രു​ട്ട​ടി സാ​ധാ​ര​ണ​ക്കാ​ർ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ച്ചു​വ​ന്നാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​വും നേ​രി​ട്ട് അ​ടു​ക്ക​ള​ക​ളി​ലെ​ത്തും. ഇ​ന്ധ​ന വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രാ​ബ്ധ​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ ഏ​താ​ണ്ടു പൂ​ർ​ണ​മാ​യി കൈ​ക​ഴു​കു​ന്നു.
സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള​വ​ർ​ക്ക് ഇ​തൊ​രു വി​ഷ​യ​മാ​വി​ല്ലാ​യി​രി​ക്കാം. പ​ക്ഷേ, സാ​ധാ​ര​ണ​ക്കാ​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും ഇ​തു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ സ​ർ​ക്കാ​ർ കാ​ണാ​തെ പോ​ക​രു​ത്. പാ​ച​ക വാ​ത​ക​ത്തി​നു കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ച്ചു വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കു​ന്ന​ത​ട​ക്കം വി​പ​ണി ത​ന്ത്ര​ങ്ങ​ൾ പോ​ലും പ്ര​തീ​ക്ഷി​ക്ക​ണം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം അ​യ​യു​മ്പോ​ൾ. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നു​ള്ള സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ഴു​ക​ലാ​യി ഇ​തു മാ​റു​ന്നു എ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ക​ഴ​മ്പി​ല്ലാ​ത്ത​ത​ല്ല. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ ബി​ജെ​പി പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ യു​പി​എ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളാ​ണ് അ​തേ​പ​ടി ഇ​പ്പോ​ൾ ബി​ജെ​പി​യും ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്ന​തും ത​ള്ളി​ക്ക​ള​യേ​ണ്ട​ത​ല്ല.
യു​പി​എ സ​ർ​ക്കാ​ർ പെ​ട്രോ​ളി​യം സ​ബ്സി​ഡി ഘ​ട്ടം​ഘ​ട്ട​മാ​യി ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴും പെ​ട്രോ​ൾ വി​ല നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച​പ്പോ​ഴും ഡീ​സ​ലി​ന്‍റെ സ​ബ്സി​ഡി കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന​പ്പോ​ഴും ഇ​തേ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​താ​ണ് ബി​ജെ​പി. എ​ണ്ണ​ക്ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം സാ​ധാ​ര​ണ​ക്കാ​രു​ടെ വ​യ​റ്റ​ത്ത​ടി​ക്കു​മെ​ന്ന് ആ​രോ​പി​ച്ച​വ​ർ. പ​ക്ഷേ, ബി​ജെ​പി സ​ർ​ക്കാ​ർ വ​ന്ന ശേ​ഷ​മാ​ണ് ഡീ​സ​ൽ വി​ല നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​തും ഇ​പ്പോ​ൾ എ​ൽ​പി​ജി സ​ബ്സി​ഡി എ​ടു​ത്തു​ക​ള​യു​ന്ന​തും. സ​മ്പ​ന്ന​രു​ടെ എ​ൽ​പി​ജി സ​ബ്സി​ഡി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നും പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഗ്യാ​സ് ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന​തി​നും മോ​ദി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​റ​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ൾ ആ​ർ​ക്കും സ​ബ്സി​ഡി ല​ഭി​ക്കി​ല്ല എ​ന്നു പ​റ​യു​ന്ന​ത് ആ​ശ്വാ​സ​മാ​യ​ല്ല ജ​ന​ങ്ങ​ൾ കാ​ണു​ക.
സ​മ്പ​ന്ന​രു​ടെ കൈ​യി​ൽ നി​ന്നെ​ടു​ത്ത് പാ​വ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ക എ​ന്ന ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി വ​ര​രു​ത് സ​ബ്സി​ഡി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന രീ​തി. സാ​ധാ​ര​ണ​ക്കാ​ർ​ക്കു വേ​ണ്ടി​യു​ള്ള സ​ർ​ക്കാ​ർ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ൽ സ​ബ്സി​ഡി ന​യം ഉ​റ​പ്പി​ച്ചു​കൂ​ടാ. സ​ബ്സി​ഡി ഒ​ഴി​വാ​കു​മ്പോ​ഴു​ള്ള പാ​ച​ക വാ​ത​ക വി​ല ഇ​പ്പോ​ഴ​ത്തേ​തി​നെ​ക്കാ​ൾ ഏ​റെ വ​ർ​ധി​ക്കും. അ​തു സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റു​ക​ളെ ബാ​ധി​ക്കു​ക​യും ചെ​യ്യും. സ​ബ്സി​ഡി​യു​ള്ള പാ​ച​ക വാ​ത​കം ഉ​പ​യോ​ഗി​ക്കു​ന്ന 18 കോ​ടി​യി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ണ്ട് രാ​ജ്യ​ത്ത്. ഇ​തി​ൽ ര​ണ്ട​ര കോ​ടി​യി​ലേ​റെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ പ്ര​ധാ​ൻ​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം ക​ഴി​ഞ്ഞൊ​രു വ​ർ​ഷ​ത്തി​നി​ടെ സൗ​ജ​ന്യ ക​ണ​ക്‌​ഷ​ൻ കി​ട്ടി​യ​വ​രാ​ണ്. ഇ​വ​രെ​യെ​ല്ലാം വി​പ​ണി​ക്കു വി​ട്ടു​കൊ​ടു​ക്കു​ന്ന​താ​വ​രു​ത് സ​ർ​ക്കാ​ർ തീ​രു​മാ​നം.
പാ​ച​ക വാ​ത​ക സ​ബ്സി​ഡി ഇ​ല്ലാ​താ​കു​ന്ന​തോ​ടെ സ​ർ​ക്കാ​രി​നു കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​കു​മെ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ന്നാ​ൽ, ബാ​ധ്യ​ത​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​കു​ന്ന​താ​ണോ ഒ​രു ന​ല്ല സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ​ണ​മാ​വേ​ണ്ട​ത് എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. മു​ൻ​പ് പെ​ട്രോ​ളി​യം സ​ബ്സി​ഡി കു​റ​ച്ചു​കൊ​ണ്ടു​വ​രു​മ്പോ​ൾ യു​പി​എ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച അ​തേ ചോ​ദ്യ​മാ​ണി​ത്. അ​തു മ​റ​ന്നു​കൊ​ണ്ടാ​വ​രു​ത് സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ൾ അ​തി​ന്‍റെ ആ​നു​കൂ​ല്യം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു പൂ​ർ​ണ​മാ​യി കൈ​മാ​റി​യി​ട്ടി​ല്ല സ​ർ​ക്കാ​ർ. അ​തി​നൊ​പ്പ​മാ​ണ് ഇ​പ്പോ​ൾ എ​ൽ​പി​ജി​യു​ടെ വി​ല കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും. സ​ർ​ക്കാ​ർ വ​രു​മാ​നം കൂ​ട്ടാ​നും പൊ​തു​ഖ​ജ​നാ​വു ഭ​ദ്ര​മാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​തു സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ വ​ല​ച്ചു​കൊ​ണ്ടാ​വ​രു​ത്.