FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Business

അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​ച്ചു

Thursday, Aug 3, 2017,10:45 IST By മെട്രൊ വാർത്ത A A A

മും​ബൈ: അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ 0.25 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കാ​യ റി​പ്പോ 6.25 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ആ​റു ശ​ത​മാ​ന​മാ​യും റി​വേ​ഴ്സ് റി​പ്പോ ആ​റു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 5.75 ശ​ത​മാ​ന​മാ​യും കു​റ​യും.
ഇ​തോ​ടെ റി​പ്പോ​നി​ര​ക്ക് ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലെ​ത്തി. ആ​ർ​ബി​ഐ വാ​ണി​ജ്യ​ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണ് റി​പ്പോ. ബാ​ങ്കു​ക​ൾ ആ​ർ​ബി​ഐ​യി​ൽ സൂ​ക്ഷി​ക്കു​ന്ന പ​ണ​ത്തി​നു​ള്ള പ​ലി​ശ​യാ​ണ് റി​വേ​ഴ്സ് റി​പ്പോ. ഭ​വ​ന, വാ​ഹ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് ന​ട​പ​ടി.
രാ​ജ്യ​ത്തെ നാ​ണ​യ​പ്പെ​രു​പ്പ നി​ര​ക്ക് ജൂ​ണി​ല്‍ അ​ഞ്ചു​വ​ര്‍ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​വാ​ര​മാ​യ 1.54 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​തി​നാ​ല്‍ വി​പ​ണി പ്ര​തീ​ക്ഷി​ച്ച​തി​ന് സ​മാ​ന​മാ​യാ​ണ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​ത്. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ആ​ര്‍ബി​ഐ ല​ക്ഷ്യം​വ​യ്ക്കു​ന്ന നി​ര​ക്കി​ലും(2-3.5) താ​ഴെ​യാ​യി​രു​ന്നു ജൂ​ണി​ലെ നാ​ണ​യ​പ്പെ​രു​പ്പ നി​ര​ക്ക്.
2016 ഒ​ക്‌‌​റ്റോ​ബ​റി​ലാ​ണ് അ​വ​സാ​ന​മാ​യി കേ​ന്ദ്ര ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​ത്. ആ​ര്‍ബി​ഐ ഗ​വ​ര്‍ണ​ര്‍ ഉ​ര്‍ജി​ത് പ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ വാ​യ്പാ ന​യ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍ന്ന​ത്. ആ​റം​ഗ പ​ണ​ന​യ സ​മി​തി​യി​ല്‍ ഡോ. ​ചേ​ത​ന്‍ ഘാ​ട്ടെ, ഡോ. ​പ​മി ദു​വ, ഡോ.​വൈ​റ​ല്‍ വി ​ആ​ചാ​ര്യ, ഡോ. ​ഉ​ര്‍ജി​ത് പ​ട്ടേ​ല്‍ എ​ന്നി​വ​രാ​ണ് 25 അ​ടി​സ്ഥാ​ന പോ​യി​ന്‍റു​ക​ള്‍ പ​ലി​ശ നി​ര​ക്കി​ല്‍ കു​റ​യ്ക്കു​ന്ന​തി​ന് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത​ത്. ന​യ​നി​ല​പാ​ട് നി​ഷ്പ​ക്ഷ​മാ​യി നി​ല​നി​ര്‍ത്താ​നും സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ നി​ന്നു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മാ​ര്‍ജി​ന​ല്‍ സ്റ്റാ​ന്‍ഡി​ങ് ഫെ​സി​ലി​റ്റി (എം​എ​സ്എ​ഫ്) നി​ര​ക്കും ബാ​ങ്ക് നി​ര​ക്കും 6.25 ശ​ത​മാ​ന​മാ​യി ക്ര​മീ​ക​രി​ച്ചു.
ബാ​ങ്കു​ക​ള്‍ക്ക് റി​സ​ര്‍വ് ബാ​ങ്കി​ല്‍ നി​ന്നും കി​ട്ടു​ന്ന പ​ണ​ത്തി​ന്‍റെ പ​ലി​ശ കു​റ​യു​മ്പോ​ള്‍, ഈ ​ഇ​ള​വ് ബാ​ങ്കു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റാ​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​യു​ന്ന​ത്. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ഭ​വ​ന-​വാ​ഹ​ന വാ​യ്പ​ക​ള്‍ക്ക് നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ പ​ലി​ശ ന​ല്‍കി​യാ​ല്‍ മ​തി​യാ​വും. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ബാ​ങ്കു​ക​ളാ​ണ് കൈ​ക്കൊ​ള്ളേ​ണ്ട​ത്. റി​സ​ര്‍വ് ബാ​ങ്ക് നി​ര​ക്ക് കു​റ​യ്ക്കും മു​മ്പു​ത​ന്നെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ ബാ​ങ്കാ​യ എ​സ്ബി​ഐ സേ​വി​ങ്‌​സ് ബാ​ങ്ക് നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ അ​ര​ശ​ത​മാ​നം കു​റ​ച്ചി​രു​ന്നു.