FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Cinema

ഇ യുടെ ട്രയ്‌ലർ തരംഗമാകുന്നു

Thursday, Aug 3, 2017,14:24 IST By മെട്രൊ വാർത്ത A A A

കൊച്ചി: മലയാള സിനിമയിലേക്ക്‌ നടി ഗൗതമിയുടെ തിരിച്ചുവരവിന്‌ കളമൊരുക്കുന്ന ത്രില്ലര്‍  ഇ യുടെ  പുതിയ ട്രയ്‌ലർ തരംഗമാകുന്നു.  എ.എസ്‌ പ്രൊഡക്ഷന്‍റെ ബാനറില്‍ കുക്കു സുരേന്ദ്രനാണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌. അമിന്‍ സുറാനി, സംഗീത്‌ ശിവന്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ രോഹന്‍ ബജാജ്‌, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌. ഗൗതമിയെക്കൂടാതെ ആറ്‌ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. മനോജ്‌ പിള്ളയാണ്‌ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. രാഹുല്‍ രാജാണ്‌ സംഗീത സംവിധാനം. ഈ മാസം ചിത്രം തിയറ്ററുകളിലെത്തും.

https://www.youtube.com/watch?v=MzLm-rIdcEU