FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Editorial

വാ​യ്പാ പ​ലി​ശ കു​റ​യ​ട്ടെ

Thursday, Aug 3, 2017,9:04 IST By മെട്രൊ വാർത്ത A A A

പ​ത്തു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം റി​സ​ർ​വ് ബാ​ങ്ക് അ​തി​ന്‍റെ ഹ്ര​സ്വ​കാ​ല വാ​യ്പാ പ​ലി​ശ വീ​ണ്ടും കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ബാ​ങ്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്കു ന​ൽ​കു​ന്ന വാ​യ്പ (റി​പ്പോ)​യു​ടെ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കു​റ​ച്ച് ആ​റു ശ​ത​മാ​ന​മാ​ക്കി​യി​രി​ക്കു​ന്നു. ആ​റ​ര വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ണം ല​ഭി​ക്കു​മ്പോ​ൾ അ​തി​ന്‍റെ ആ​നു​കൂ​ല്യം ബാ​ങ്ക് വാ​യ്പ​ക​ൾ എ​ടു​ക്കു​ന്ന​വ​ർ​ക്കും ല​ഭി​ക്ക​ണം. അ​താ​ണ് ഭ​വ​ന, വാ​ഹ​ന, കോ​ർ​പ്പ​റേ​റ്റ് വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കും കു​റ​യ​ണ​മെ​ന്നു പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ താ​ഴേ​ത്ത​ട്ടി​ലേ​ക്കു കു​റ​ഞ്ഞ പ​ലി​ശ എ​ത്തു​മ്പോ​ഴേ അ​തു ജ​ന​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യ്ക്കും ഉ​പ​കാ​ര​പ്പെ​ടൂ.
എ​ല്ലാ ബാ​ങ്കു​ക​ളും കേ​ന്ദ്ര ബാ​ങ്കി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് പ​ലി​ശ കു​റ​യ്ക്കു​മെ​ന്നു ത​ന്നെ ക​രു​തു​ക. അ​തു സം​ഭ​വി​ക്കു​മ്പോ​ൾ നേ​രി​യ ആ​ശ്വാ​സ​മെ​ങ്കി​ലും ബാ​ങ്ക് വാ​യ്പ​ക​ളു​ള്ള കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കും. കേ​ന്ദ്ര ബാ​ങ്കി​ന്‍റെ ആ​ശ്വാ​സ ന​ട​പ​ടി അ​തേ രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു കൈ​മാ​റാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​വു​ന്നി​ല്ലെ​ങ്കി​ൽ അ​വ​രെ അ​തി​നു പ്രേ​രി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത കേ​ന്ദ്ര സ​ർ​ക്കാ​രി​നും കേ​ന്ദ്ര ബാ​ങ്കി​നു​മു​ണ്ട്. അ​തി​ലും അ​മാ​ന്തം കാ​ണി​ക്ക​രു​ത്.
കാ​ൽ ശ​ത​മാ​നം മാ​ത്രം പ​ലി​ശ കു​റ​ച്ച​തി​ൽ ചെ​റി​യ നി​രാ​ശ വ്യ​വ​സാ​യ ലോ​ക​ത്തു​ണ്ട്. ഇ​തി​ലും കൂ​ടു​ത​ൽ ഇ​ള​വ് അ​വ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു എ​ന്നാ​ണു പ്ര​തി​ക​ര​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്. ഓ​ഹ​രി വി​പ​ണി​യും ആ​വേ​ശ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല ഈ ​പ​ലി​ശ​യി​ള​വെ​ന്ന് സെ​ൻ​സെ​ക്സി​ന്‍റെ​യും നി​ഫ്റ്റി​യു​ടെ​യും ഇ​ടി​വു കാ​ണി​ക്കു​ന്നു. നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി നി​ൽ​ക്കു​ന്ന​തി​നാ​ൽ വ്യ​വ​സാ​യ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഇ​ത്ത​വ​ണ കേ​ന്ദ്ര ബാ​ങ്ക് പ​ലി​ശ കു​റ​യ്ക്കും എ​ന്ന് എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​യി​രു​ന്നു. അ​തു കാ​ൽ ശ​ത​മാ​നം മാ​ത്ര​മാ​യ​പ്പോ​ൾ വ​ലി​യ ഉ​ത്തേ​ജ​നം കി​ട്ടി​യി​ല്ല ഓ​ഹ​രി വി​പ​ണി​ക്ക്. അ​ര ശ​ത​മാ​ന​മെ​ങ്കി​ലും പ​ലി​ശ കു​റ​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണു വ്യ​വ​സാ​യി​ക​ളു​ടെ സം​ഘ​ട​ന​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
എ​ന്താ​യാ​ലും പ​ലി​ശ​യി​ൽ കു​റ​വു​വ​രു​ന്ന​തു സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ട് വ്യ​വ​സാ​യി​ക​ൾ. സ്വ​കാ​ര്യ മു​ത​ൽ​മു​ട​ക്ക് വ​ലി​യ തോ​തി​ൽ ഉ​ണ്ടാ​വു​ന്നി​ല്ല. വ​ലി​യ മു​ത​ൽ​മു​ട​ക്കു തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റി​വ​യ്ക്കു​ക​യാ​ണു പ​ല വ്യ​വ​സാ​യി​ക​ളും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു വാ​യ്പ കി​ട്ടു​ക ത​ന്നെ വേ​ണ​മെ​ന്നാ​ണ് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. റി​യ​ൽ എ​സ്റ്റേ​റ്റ്, വാ​ഹ​ന വ്യ​വ​സാ​യി​ക​ൾ ഇ​തി​ൽ പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ താ​ത്പ​ര്യം വ​ർ​ധി​പ്പി​ക്കാ​നും ക​യ​റ്റു​മ​തി​ക്കാ​രു​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ മ​ത്സ​ര​ക്ഷ​മ​ത കൂ​ട്ടാ​നും പ​ലി​ശ കു​റ​യു​ന്ന​തു സ​ഹാ​യി​ക്കും. ഈ ​മേ​ഖ​ല​ക​ളി​ലൊ​ക്കെ ഒ​രു മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണ് രാ​ജ്യ​ത്തി​നി​പ്പോ​ൾ.
ലോ​ക​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ എ​ന്ന അ​വ​കാ​ശ​വാ​ദം നി​ല​നി​ർ​ത്താ​ൻ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന് ഉ​പ​യോ​ക്താ​ക്ക​ളെ​യും ഉ​ത്പാ​ദ​ക​രെ​യും ഒ​രു​പോ​ലെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. നാ​ണ​യ​പ്പെ​രു​പ്പം ഭീ​ഷ​ണി​യ​ല്ലാ​ത്ത സാ​ഹ​ച​ര്യം ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല ഘ​ട​ക​വു​മാ​ണ്. ജൂ​ൺ മാ​സ​ത്തി​ലെ ചി​ല്ല​റ​വ്യാ​പാ​ര നാ​ണ​യ​പ്പെ​രു​പ്പം 1.5 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ആ​ർ​ബി​ഐ ല​ക്ഷ്യം നാ​ലു ശ​ത​മാ​ന​മാ​യി​രി​ക്കെ മു​ന്നി​ൽ​ക്കാ​ണു​ന്ന വി​ല​ക്ക‍യ​റ്റ സാ​ധ്യ​ത​ക​ളും ക​ണ​ക്കാ​ക്കി​യാ​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. വി​ല​ക്ക‍യ​റ്റം നി​യ​ന്ത്ര​ണ​ത്തി​ലാ​വു​മ്പോ​ൾ പ​ലി​ശ കു​റ​ച്ചു കൂ​ടു​ത​ൽ പ​ണം വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ലും ആ​ശ​ങ്ക വേ​ണ്ട. അ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓ​രോ ത​വ​ണ​യും കേ​ന്ദ്ര ബാ​ങ്ക് പ​ലി​ശ നി​ശ്ച​യി​ക്കു​ന്ന​തും.
അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച, ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ് തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ കേ​ന്ദ്ര ബാ​ങ്ക് തീ​രു​മാ​ന​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്തു അ​വ​ർ. അ​തി​നൊ​പ്പം പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി​യി​ലെ വ​ള​ർ​ച്ച​യും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. എ​ട്ടു ല​ക്ഷം കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ഷ്ക്രി​യ ആ​സ്തി​ക​ളാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്കു മൊ​ത്ത​മു​ള്ള​ത്. ഇ​തി​ൽ ആ​റു ല​ക്ഷം കോ​ടി​യി​ലേ​റെ​യും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലാ​ണ്. ബാ​ങ്കി​ങ് മേ​ഖ​ല നേ​രി​ടു​ന്ന ഈ ​വ​ലി​യ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം തേ​ടു​മ്പോ​ൾ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി അ​വ​ശ്യ ഘ​ട​ക​മാ​വു​ന്നു. കാ​ർ​ഷി​ക, സേ​വ​ന മേ​ഖ​ല​ക​ളും ഉ​ണ​ര​ണം. ബാ​ങ്കു​ക​ളി​ലേ​ക്കു​ള്ള തി​രി​ച്ച​ട​വ് ഉ​റ​പ്പാ​ക്ക​ണം. അ​തി​നെ​ല്ലാം ഉ​പ​യു​ക്ത​മാ​വു​മോ കാ​ൽ ശ​ത​മാ​നം മാ​ത്രം പ​ലി​ശ കു​റ​യു​ന്ന​ത് എ​ന്ന സം​ശ​യം പ​ല​രും പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, സൂ​ക്ഷി​ച്ച് ഓ​രോ ചു​വ​ടും എ​ന്ന​താ​വാം കേ​ന്ദ്ര ബാ​ങ്ക് തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ.
2015 ജ​നു​വ​രി​ക്കു ശേ​ഷം കേ​ന്ദ്ര ബാ​ങ്ക് ഇ​തു​വ​രെ ര​ണ്ടു ശ​ത​മാ​നം വാ​യ്പാ പ​ലി​ശ കു​റ​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ മു​ഴു​വ​ൻ ആ​നു​കൂ​ല്യ​വും വാ​ണി​ജ്യ ബാ​ങ്കു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കു കൈ​മാ​റി​യി​ട്ടി​ല്ല എ​ന്നാ​ണ് ആ​രോ​പ​ണം. ഇ​നി​യും അ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത ഉ​ണ്ടാ​വാ​തെ നോ​ക്കേ​ണ്ട​തു​ണ്ട്. ഒ​റ്റ​യ​ടി​ക്ക് അ​ര ശ​ത​മാ​നം കു​റ​യ്ക്കു​ക​യെ​ന്ന​തി​നെ​ക്കാ​ൾ പ്ര​ധാ​നം കു​റ​ച്ച​തി​ന്‍റെ ആ​നു​കൂ​ല്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ്.