FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Business

ന​മ്പ​ർ വ​ൺ ആ​കാ​ൻ ബ്ലാക്ക്്ബെറി കീ​വ​ൺ

Friday, Aug 4, 2017,12:31 IST By നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

മൊ​ബൈ​ല്‍ വി​പ​ണി​യി​ല്‍ ബ്ലാ​ക്ക്‌​ബെ​റി​ക്ക് ഒ​രു സു​വ​ര്‍ണ കാ​ല​മു​ണ്ടാ​യി​രു​ന്നു. സെ​ലി​ബ്ര​റ്റി​ക​ളു​ടെ​യും വ്യ​വ​സാ​യി​ക​ളു​ടെ​യും ഇ​ഷ്ട ബ്ര​ന്‍ഡാ​യി മൊ​ബൈ​ല്‍ വി​പ​ണി അ​ട​ക്കി​വാ​ണ​കാ​ലം. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ യാ​തൊ​രു കോം​പ്ര​മെ​യ്‌​സും ഇ​ല്ലാ​യെ​ന്ന​ത് ത​ന്നെ​യാ​ണ് എ​ന്നും ബ്ലാ​ക്ക്‌​ബെ​റി​യു​ടെ മു​ഖ​മു​ദ്ര. വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​ല്‍ വ​ന്ന വീ​ഴ്ച​യെ തു​ട​ര്‍ന്ന് വ​ന്‍ തി​രി​ച്ച​ടി​യാ​ണ് ക​നേ​ഡി​യ​ന്‍ സ്മാ​ര്‍ട്ട്ഫോ​ണ്‍ ക​മ്പ​നി​യാ​യ ബ്ലാ​ക്ക്‌​ബെ​റി നേ​രി​ട്ട​ത്. ത​ങ്ങ​ളു​ടെ ഫ്‌​ലാ​ഗ്ഷി​പ്പ് ഫോ​ണാ​യ കീ​വ​ണ്‍ ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് നി​ല​വി​ല്‍ ബ്ലാ​ക്ക്‌​ബെ​റി.
2017ലെ ​മൊ​ബൈ​ല്‍ വേ​ള്‍ഡ് കോ​ണ്‍ഗ്ര​സി​ലാ​ണ് കീ​വ​ണ്‍ ആ​ദ്യ​മാ​യി ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഫീ​ച്ച​റു​ക​ളി​ല്‍ ചെ​റി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യാ​ണ് ബ്ലാ​ക്ക്‌​ബെ​റി കീ​വ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.
ഓ​പ്റ്റി​മ​സ് ഇ​ന്‍ഫ്രാ​കോം എ​ന്ന ഇ​ന്ത്യ​ന്‍ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബ്ലാ​ക്‌​ബെ​റി ഇ​ത്ത​വ​ണ ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ നി​ര്‍മ്മി​ച്ച് വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ബ്ലാ​ക്‌​ബെ​റി ഫോ​ണു​ക​ളു​ടെ ത​ന​ത് മാ​തൃ​ക​യി​ലു​ള്ള ക്യു​വ​ര്‍ട്ടി കീ​ബോ​ര്‍ഡാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ഡ്യു​വ​ല്‍ സിം ​സൗ​ക​ര്യ​മു​ള്ള ആ​ദ്യ ബ്ലാ​ക്ക്‌​ബെ​റി സ്മാ​ര്‍ട്ട്‌​ഫോ​ണാ​ണ് കീ​വ​ണ്‍. ഫോ​ണി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ബ്ലാ​ക്‌​ബെ​റി​യു​ടെ ഡി​ടെ​ക് ആ​പ്ലി​ക്കേ​ഷ​നും ബ്ലാ​ക്ക്‌​ബെ​റി പാ​സ് വേ​ഡ് കീ​പ്പ​ര്‍ ആ​പ്പും ഫോ​ണി​ലു​ണ്ടാ​വും. ഒ​പ്പം ബ്ലാ​ക്ക്‌​ബെ​റി ഹ​ബ്, ബ്ലാ​ക്‌​ബെ​റി ക​ല​ണ്ട​ര്‍, പ്രൊ​ഡ​ക്റ്റി​വി​റ്റി എ​ഡ്ജ്, ബ്ലാ​ക്‌​ബെ​റി വ​ര്‍ക്‌​സ്‌​പേ​സെ​സ് എ​ന്നി​വ​യും ഫ്‌​ലാ​ഗ്ഷി​പ്പ് മോ​ഡ​ലി​ല്‍ ഉ​ണ്ടാ​വും.

ക്യാ​മ​റ
12 മെ​ഗാ​പി​ക്‌​സ​ലാ​ണ് റി​യ​ര്‍ ക്യാ​മ​റ, ഡ്യു​വ​ല്‍ടോ​ൺ എ​ല്‍ഇ​ഡി ഫ്‌​ലാ​ഷ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. സെ​ല്‍ഫി ക്യാ​മ​റ 8 മെ​ഗാ​പി​ക്‌​സ​ലാ​ണ്. ഗൂ​ഗി​ള്‍ പി​ക്‌​സ​ലി​ല്‍ ഉ​ള്ള 12എം​ബി സോ​ണി ഐ​എം​പി​ക്‌​സ് 378 ക്യാ​മ​റ ത​ന്നെ​യാ​ണ് കീ​വ​ണി​ലും ഉ​ള്ള​ത്.

മെ​മ്മ​റി
4 ജി​ബി റാ​മും 64 ജി​ബി സ്‌​റ്റോ​റേ​ജു​മാ​ണ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച മോ​ഡി​ലു​നു​ള്ള​ത്. എ​ന്നാ​ല്‍ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ പു​റ​ത്തി​റ​ക്കു​മ്പോ​ൾ 3 ജി​ബി റാ​മും 32 ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് 2 ടി​ബി വ​രെ മെ​മ്മ​റി വ​ര്‍ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും.

പ്രോ​സ​സ​ര്‍
2 ജി​എ​ച്ച്എ​സി​ന്‍റെ ഒ​ക്റ്റാ​കോ​ര്‍ ക്വാ​ല്‍കോം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 625 എ​സ്ഓ​സി ചി​പ്‌​സെ​റ്റാ​ണ് ഫോ​ണി​നു​ള്ള​ത്. ആ​ന്‍ഡ്രോ​യി​ഡി​ന്‍റെ പു​തി​യ വേ​ര്‍ഷ​ന്‍ 7.1.1 ന്യൂ​ഗ​ട്ടാ​ണ് ബ്ലാ​ക്ക്‌​ബെ​റി കീ​വ​ണി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം.

ഡി​സ്‌​പ്ലേ
4.5 ഇ​ഞ്ച് ഐ​പി​എ​സ് എ​ല്‍സി​ഡി ഡി​സ്‌​പ്ലേ,

ബാ​റ്റ​റി/ ക​ണ​ക്റ്റി​വി​റ്റി
3505 എം​എ​എ​ച്ചാ​ണ് ബ്ലാ​ക്ക്‌​ബെ​റി കീ​വ​ണ്‍ ലി​മി​റ്റ​ഡി​ന്‍റെ ബാ​റ്റ​റി ക​പ്പ​സി​റ്റി. 4 ജി ​വോ​ള്‍ട്, വൈ​ഫൈ, ബ്ല​ടൂ​ത്ത് എ​ന്നീ ക​ണ​ക്റ്റി​വി​റ്റി സൗ​ക​ര്യ​ങ്ങ​ള്‍ക്കൊ​പ്പം ആ​ക്‌​സി​ല​റോ മീ​റ്റ​ര്‍, ആ​മ്പി​യ​ന്‍റ് ലൈ​റ്റ് സെ​ന്‍സ​ര്‍, ഡി​ജി​റ്റ​ല്‍ കോം​പ​സ്, പ്രോ​ക്‌​സി​മി​റ്റി സെ​ന്‍സ​ര്‍ എ​ന്നി​വ​യും കീ​വ​ണി​ലു​ണ്ട്.

വി​ല
39,990 രൂ​പ​യാ​ണ് ബ്ലാ​ക്ക്‌​ബെ​റി കീ​വ​ണി​ന്‍റെ ഇ​ന്ത്യ​യി​ലെ വി​ല. ഈ ​മാ​സം എ​ട്ട് മു​ത​ല്‍ ഓ​ണ്‍ലൈ​ന്‍ സ്‌​റ്റോ​റാ​യ ആ​മ​സോ​ണി​ല്‍ നി​ന്നും ഫോ​ണ്‍ വാ​ങ്ങാം.