FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Cinema

ബാ​പ്പ​യെ പോ​ലെ​യാ​ണ് മോ​നും

Friday, Aug 4, 2017,8:52 IST By സ്വന്തം ലേഖകൻ A A A

മോ​ളി​വു​ഡി​ന്‍റെ ബാ​പ്പ​യും മോ​നും… മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം മ​മ്മൂ​ക്ക​യും ഡി​ക്യൂ​വും.. ഇ​വ​രു​ടെ സി​നി​മ​ക​ൾ പോ​ലെ ഇ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ളും മ​ല​യാ​ളി​ക​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. വാ​ഹ​ന​ങ്ങ​ളോ​ടും ഇലക്‌ട്രോണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ​ടും ക്യാ​മ​റ​ക​ളോ​ടു​മൊ​ക്കെ​യു​ള്ള മ​മ്മൂ​ട്ടി​യു​ടെ പ്രേ​മം ആ​രാ​ധ​ക​ർ​ക്കൊ​ക്കെ​യും ന​ന്നാ​യ​റി​യാം.. താ​ര​പു​ത്ര​നാ​യ ദു​ൽ​ക്ക​ർ സ​ൽ​മാ​നും വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള താ​ത്പ്പ​ര്യം മ​മ്മൂ​ട്ടി​യി​ൽ നി​ന്നു പ​ക​ർ​ന്നു​കി​ട്ടി​യി​ട്ടു​ണ്ട്. ഡി​ക്യൂ​വി​ന്‍റെ അ​ടു​ത്ത ച​ങ്ങാ​തി​മാ​ർ​ക്കൊ​ക്കെ​യും ഇ​ക്കാ​ര്യ​മ​റി​യാ​വു​ന്ന​താ​ണ്. ആ ​വാ​ഹ​ന​ക​മ്പ​മി​പ്പോ​ൾ നാ​ട്ടി​ൽ പാ​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ദു​ൽ​ക്ക​ർ ത​ന്നെ​യാ​ണ് ഫെ​യ്സ്ബു​ക്കി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ട​കൂ​ടു​ത​ലി​നെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഹം​തോ​ന്നി വാ​ങ്ങി, പു​തു​ക്കി​യെ​ടു​ത്ത 1981 മോ​ഡ​ല്‍ ബെ​ന്‍സി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് ദു​ല്‍ഖ​ര്‍. സ്വ​ന്തം എ​ഫ്ബി പേ​ജി​ലൂ​ടെ​യാ​ണ് നവീകരണത്തിന് മു​ന്‍പും ശേ​ഷ​വു​മു​ള്ള TME 250 എ​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​രി​ലു​ള്ള 1981 മോ​ഡ​ല്‍ മെ​ഴ്‌​സി​ഡ​സ് ബെ​ന്‍സി​ന്‍റെ ചി​ത്ര​മ​ട​ക്കം ദു​ല്‍ഖ​ര്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.
“എ​ന്‍റെ പ​ഴ​യ W 123 ബെ​ന്‍സി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഫെ​യ്സ്ബു​ക്കി​ലി​ട​ണ​മെ​ന്ന് നി​ങ്ങ​ളി​ല്‍ പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ല​രും തെ​റ്റാ​യി എ​ടു​ക്കാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ലാ​ണ് അ​ങ്ങ​നെ ചെ​യ്യാ​തി​രു​ന്ന​ത്. പ​ക്ഷേ വാ​ഹ​ന​പ്രേ​മി​ക​ളോ​ട് ഇ​വി​ടെ ഒ​രു സ​ന്തോ​ഷം പ​ങ്കു​വെ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. W 123 കാ​റു​ക​ളോ​ട് ഓ​ർ​മ​വ​ച്ച നാ​ള്‍ മു​ത​ല്‍ എ​നി​യ്ക്ക് പ്ര​ണ​യ​മു​ണ്ട്. എ​ന്‍റെ ഇ​ഷ്ട ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ സാ​മ്രാ​ജ്യ​മ​ട​ക്കം അ​നേ​കം സി​നി​മ​ക​ളി​ല്‍ ആ ​കാ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളോ​ട് താ​ല്‍പ​ര്യ​മു​ള്ള ചെ​ന്നൈ​യി​ലെ ഒ​രു കു​ടും​ബ​ത്തി​ല്‍ ഒ​രു 250 ഉ​ണ്ടെ​ന്ന് ഞാ​ന്‍ അ​റി​ഞ്ഞി​രു​ന്നു. എ​ണ്‍പ​തു​ക​ളി​ല്‍ ആ ​വീ​ട്ടി​ലെ മു​ത്ത​ച്ഛ​ന്‍ ഉ​പ​യോ​ഗി​ച്ച​താ​ണ​ത്. അ​തി​ന്‍റെ ര​ണ്ടാം ഉ​ട​മ അ​തി​നെ മ​റ​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. ഒ​രു പ​തി​റ്റാ​ണ്ടോ​ളം വീ​ടി​ന്‍റെ ഒ​രു വ​ശ​ത്ത് ഉ​പ​യോ​ഗി​ക്കാ​തെ അ​ത് പാ​ര്‍ക്ക് ചെ​യ്തി​രു​ന്നു. ഒ​രു മേ​ല്‍ക്കൂ​ര പോ​ലു​മി​ല്ലാ​തെ. അ​തു ക​ണ്ട​പ്പോ​ള്‍ വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ ​വാ​ഹ​നം. പ​ക്ഷേ ഞ​ങ്ങ​ള്‍ അ​തി​നെ പു​തു​ക്കി​യെ​ടു​ത്തു. TME 250 ന​മ്പ​രി​ലു​ള്ള 1981 മോ​ഡ​ല്‍ മെ​ഴ്‌​സി​ഡ​സ് ബെ​ന്‍സ് 250 സ്‌​ട്രെ​യ്റ്റ് പെ​ട്രോ​ള്‍ വാ​ഹ​നം. ഞാ​ന്‍ ആ​ദ്യ​മാ​യി നവീകരിച്ചെടു​ത്ത വാ​ഹ​നം. ല​ഭ്യ​മാ​യ പാ​ര്‍ട്‌​സു​ക​ളെ​ല്ലാം ഞാ​ന്‍ മാ​റ്റി​യെ​ടു​ത്തു. ഇ​പ്പോ​ള്‍ ഒ​രു സ്വ​പ്‌​നം പോ​ലെ​യാ​ണ് അ​ത് ഓ​ടു​ന്ന​ത്, ഏ​ത് പു​തി​യ കാ​റി​നെ​ക്കാ​ളും മൃ​ദു​വാ​യി. ഫു​ള്‍ സ്പീ​ഡി​ല്‍ പോ​വു​മ്പോ​ള്‍ ഒ​രു രോ​മാ​ഞ്ച​മാ​ണ് തോ​ന്നു​ന്ന​ത്. ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ഇ​തി​ലാ​ണി​പ്പോ​ൾ. റോ​ഡി​ല്‍ പ​ഴ​യ പ്ര​താ​പ​ത്തോ​ടെ ഈ ​വാ​ഹ​നം പോ​വു​ന്ന​ത് കാ​ണു​മ്പോ​ള്‍ ചെ​റി​യ കു​ട്ടി​ക​ളു​ടെ മു​ഖ​ങ്ങ​ളി​ല്‍പ്പോ​ലും സ​ന്തോ​ഷം ക​ണ്ടി​ട്ടു​ണ്ട്.. ദു​ൽ​ക്ക​ർ കുറിക്കുന്നു.