FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
Business

ആ​ധാ​ര്‍ ഇ​ല്ലാ​ത്ത​വ​ര്‍ക്കും നി​കു​തി അ​ട​യ്‌​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

Saturday, Aug 5, 2017,12:13 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: ആ​ധാ​ര്‍ ഇ​ല്ലാ​ത്ത​വ​ര്‍ക്കും ആ​ദാ​യ നി​കു​തി അ​ട​യ്‌​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രാ​നി​രി​ക്കെ​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.
ഇ​ന്‍കം​ടാ​ക്‌​സ് ആ​ക്‌​റ്റി​ലെ ഭേ​ദ​ഗ​തി ചോ​ദ്യം ചെ​യ്തു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ര്‍ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ആ​​ധാ​​ർ കാ​​ർ​​ഡി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് എ​​റ​​ണാ​​കു​​ളം അ​​യ്യ​​പ്പ​​ൻ​​കാ​​വ് സ്വ​​ദേ​​ശി പ്ര​​ശാ​​ന്ത് സു​​ഗ​​ത​​നാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദാ​​യ നി​​കു​​തി റി​​ട്ടേ​​ൺ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത് ത​​ട​​യ​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി​ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​ടു​ക​യാ​യി​രു​ന്നു. സ്വ​​കാ​​ര്യ​​ത​​യു​​ടെ ലം​​ഘ​​ന​​മാ​​ണെ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​തു​​വ​​രെ ആ​​ധാ​​ർ കാ​​ർ​​ഡ് എ​​ടു​​ത്തി​​ട്ടി​​ല്ലെ​ന്നും ഇ​​തി​​ന്‍റെ പേ​​രി​​ൽ ആ​​ദാ​​യ നി​​കു​​തി റി​​ട്ടേ​​ൺ സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ ആ​​ക്ഷേ​​പം. ഇ​​തു പ​​രി​​ഗ​​ണി​​ച്ച ഹൈ​​ക്കോ​​ട​​തി ആ​​ധാ​​ർ കാ​​ർ​​ഡി​​ല്ല എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ആ​​ദാ​​യ നി​​കു​​തി റി​​ട്ടേ​​ൺ സ്വീ​​ക​​രി​​ക്കാ​​തി​​രി​​ക്ക​​രു​​തെ​​ന്ന് നി​​ർ​​ദേ​​ശി​​ച്ചു. ഹ​​ർ​​ജി​​യി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​തി​​ർ ക​​ക്ഷി​​ക​​ൾ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കാ​​നും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.
ഇ​ത​നു​സ​രി​ച്ച് ആ​ധാ​ര്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​ര്‍ക്ക് ആ​ദാ​യ നി​കു​തി നേ​രി​ട്ട് അ​ട​യ്‌​ക്കാം. ആ​ധാ​റും പാ​നും ബ​ന്ധി​പ്പി​ക്കാ​തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ പൂ​ര്‍ണ​മാ​കി​ല്ലെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര​പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍ഡ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഓ​ണ്‍ലൈ​ന്‍ വ​ഴി ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍പ്പി​ക്കു​മ്പോ​ള്‍ ആ​ധാ​ര്‍ ന​മ്പ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ അ​പേ​ക്ഷ​യു​ടെ ന​മ്പ​ര്‍ ന​ല്‍ക​ണ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തൊ​ഴി​വാ​കും.
ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. ഇ-​റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്കു​കാ​ര​ണം ജൂ​ലൈ 31 വ​രെ​യാ​യി​രു​ന്ന സ​മ​യ​പ​രി​ധി അ​ഞ്ച് ദി​വ​സം നീ​ട്ടി ന​ല്‍കു​ക​യാ​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന ന​വം​ബ​ര്‍ 9നും ​ഡി​സം​ബ​ര്‍ 30നും ​ഇ​ട​യി​ല്‍ ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ രൂ​പ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ഇ​ക്കാ​ര്യം റി​ട്ടേ​ണി​നൊ​പ്പം പ്ര​ത്യേ​കം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.