FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
World

പാക് മന്ത്രിസഭയിസല്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ഹിന്ദു

Saturday, Aug 5, 2017,14:00 IST By സ്വന്തം ലേഖകൻ A A A

ഇസ്ലാമബാദ്: രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു ഹിന്ദു സമുദായ അംഗം പാക്ക് മന്ത്രിസഭയില്‍. പുതിയ പ്രധാനമന്ത്രിയായ ഷാഹിദ് അബ്ബാസിയുടെ മന്ത്രിസഭയിലാണ് ഹിന്ദുവായ ദര്‍ശന്‍ ലാലിനേയും ഉള്‍പ്പെടുത്തിടിയിരിക്കുന്നത്. പാക്കിലെ സിന്ധ് സ്വദേശിയായ ദര്‍ശന്‍ ലാല്‍ ഒരു ഡോക്റ്ററാണ്. 65കാരനായ ഇയാള്‍ പിഎംഎല്‍- എന്‍ ടിക്കറ്റില്‍ രണ്ട് തവണ തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. ന്യൂനപക്ഷ സംവരണ സീറ്റില്‍ നിന്ന് ദേശിയ അസംബ്ലിയിലേക്ക് രണ്ടു തവണയും വിജയിച്ചിരിക്കുന്നത്. 47 അംഗമന്ത്രിസഭയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. 28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.

ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയ ഘ്വാജാ മുഹമ്മദ് ആസിഫിനെ പ്രതിരോധമന്ത്രിയായും അധികാരത്തില്‍ എത്തിയിട്ടുണ്ട്.