FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Art-culture

മു​ഖം മി​നു​ക്കി കൊ​ല്ല​ങ്കോ​ട് പാ​ല​സ്

Sunday, Aug 6, 2017,11:01 IST By പി.​കെ. ജ്യോ​തി A A A

മ​ക​ള്‍ക്കാ​യി അ​ച്ഛ​നൊ​രു​ക്കി​യ സ്നേ​ഹ സ​മ്മാ​നം ഒ​രു കൊ​ട്ടാ​രം! പ​റ​ഞ്ഞു വ​രു​ന്ന​ത് ഈ​യ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നു​മ​ല്ല.. ഒ​രു നൂ​റ്റാ​ണ്ടു പി​ന്നി​ട്ട സ​മ്മാ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ്. അ​തും കൊ​ല്ല​ങ്കോ​ട് രാ​ജാ​വാ​യി​രു​ന്ന വാ​സു​ദേ​വ​രാ​ജ മ​ക​ള്‍ക്കു ന​ല്‍കി​യ സ്നേ​ഹ സ​മ്മാ​നം വേ​ന​ല്‍ക്കാ​ല വ​സ​തി​യാ​യ കൊ​ല്ല​ങ്കോ​ട് പാ​ല​സി​നെ​ക്കു​റി​ച്ച്. പൂ​ര്‍വ​കാ​ല പ്ര​താ​പ​ത്തി​ന്‍റെ ത​ല​യെ​ടു​പ്പ് ഒ​ട്ടും ചോ​രാ​തെ തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തോ​ടൊ​പ്പം
സ​ഞ്ച​രി​ക്കു​ക​യാ​ണ് കൊ​ല്ല​ങ്കോ​ട് പാ​ല​സ്. തൃ​ശൂ​ര്‍ ന​ഗ​ര നി​ർ​മി​തി​യു​ടെ ച​രി​ത്ര​ത്തോ​ടൊ​പ്പ​മു​ള്ള സ​ഞ്ചാ​രി​യാ​ണ് 113 വ​യ​സ് പി​ന്നി​ട്ട തൃ​ശൂ​ര്‍ ചെ​മ്പൂ​ക്കാ​വി​ലെ ഈ ​കൊ​ട്ടാ​രം. അ​റി​യ​പ്പെ​ടാ​ത്ത ച​രി​ത്ര​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ൾ. ജി​ല്ലാ പൈ​തൃ​ക മ്യൂ​സി​യം കൂ​ടി​യാ​ണ് ഈ ​കൊ​ട്ടാ​രം. ഗ​ത​കാ​ല സ്മൃ​തി​ക​ളി​ലേ​ക്കൊ​രു പി​ന്‍വി​ളി​യു​ടെ പ്ര​ദ​ര്‍ശ​ന​ങ്ങ​ളൊ​രു​ക്കി മ്യൂ​സി​യം സ​ന്ദ​ര്‍ശ​ക​രെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

പു​ന​ര്‍ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു​വ​ര്‍ഷ​ത്തോ​ളം അ​ട​ച്ചി​ട്ടി​രു​ന്ന മ്യൂ​സി​യം ക​ഴി​ഞ്ഞ വ​ര്‍ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് പു​തു​ക്കി പ​ണി​ഞ്ഞ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്. ജി​ല്ല​യു​ടെ പൈ​തൃ​ക സ്മ​ര​ണ​ക​ളു​ടെ സ​ങ്കേ​ത​മാ​വാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന ഈ ​പാ​ല​സി​ല്‍ വി​വി​ധ ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചു​മ​ര്‍ച്ചി​ത്ര​ക​ല​ക​ളു​ടെ പ​ക​ര്‍ത്തി​യെ​ഴു​ത്തു​ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം ത​ന്നെ​യു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്കം കൊ​ണ്ട് ന​ശി​ച്ച​തും നാ​ശോ​ന്മു​ഖ​മാ​യ​തു​മാ​യ ചി​ത്ര​ങ്ങ​ളു​ടെ പ​ക​ര്‍ത്തി​യെ​ഴു​ത്തു​ക​ളാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് രാ​ജാ​വാ​യി​രു​ന്ന വ​സു​ദേ​വ​രാ​ജ മ​ക​ള്‍ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ച ഈ ​വേ​ന​ല്‍ക്കാ​ല വ​സ​തി ഡ​ച്ച്-​ഇം​ഗ്ലി​ഷ് വാ​സ്തു​ശി​ല്‍പ്പ​ക​ല​യു​ടെ മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. ഇ​തി​ഹാ​സ​ങ്ങ​ളും പു​രാ​ണ​ങ്ങ​ളും ഇ​തി​വൃ​ത്ത​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ല്‍ വി​വി​ധ ഹാ​ളു​ക​ളി​ലാ​യി പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും കൊ​ച്ചി രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ ചി​ത്ര​ങ്ങ​ളു​ടെ പ​ക​ര്‍ത്തി​യെ​ഴു​ത്താ​ണ്. മ​ഹാ​ഭാ​ര​തം മു​ത​ല്‍ തൃ​മൂ​ര്‍ത്തി​ക​ള്‍ വ​രെ വി​ഷ​യ​മാ​യി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ക്യാ​ന്‍വാ​സി​ല്‍ ഒ​തു​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​വു​ന്ന​ത്. മി​ക​ച്ച രീ​തി​യി​ലു​ള്ള ലൈ​റ്റ് ഡി​സ്പ്ലെ സം​വി​ധാ​ന​ങ്ങ​ളാ​ണ് പ്ര​ദ​ര്‍ശ​ന വ​സ്തു​ക്ക​ള്‍ കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ബാ​ഹു​ബ​ലി​യും കൊ​ട്ടാ​ര​വും ത​മ്മി​ൽ
ഇ​തി​നു പു​റ​മെ​യാ​ണ് ബാ​ഹു​ബ​ലി ടീം ​അ​ണി​യി​ച്ചൊ​രു​ക്കി​യ മ​ണ്‍ചു​മ​രും തി​ട്ട​യും മ​ണ്ണ​ടു​പ്പു​മാ​യി പ​ഴ​യ​കാ​ല അ​ടു​ക്ക​ള​യു​ടെ മാ​തൃ​ക കാ​ഴ്ച​യി​ലെ പു​തു​മ​യാ​വു​ന്നു​ണ്ട്. ബാ​ഹു​ബ​ലി സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രു​ടെ ക​ര​ങ്ങ​ളാ​ണ് ഈ ​കൊ​ച്ചു​വി​സ്മ​യ​മൊ​രു​ക്കി​യ​തെ​ന്ന​തു ത​ന്നെ മ​തി ഇ​തെ​ത്ര മാ​ത്രം മ​നോ​ഹ​ര​മാ​ണെ​ന്ന​റി​യാ​ന്‍. ആ​ദ്യ ബാ​ഹു​ബ​ലി​യു​ടെ സെ​റ്റൊ​രു​ക്കി​യ സം​ഘ​ത്തി​ലു​ള്‍പ്പെ​ട്ട​വ​രാ​ണ് ഈ ​പൗ​രാ​ണി​ക അ​ടു​ക്ക​ള​യൊ​രു​ക്കി​യ​ത്. മ​ണ്‍ചു​മ​രും മ​ണ്‍ക​ല​ങ്ങ​ളും മ​ണ്‍പാ​ത്ര​ങ്ങ​ളും അ​മ്മി​യും അ​ര​ക​ല്ലും ചു​മ​രു​ക​ളി​ല്‍ തൂ​ക്കി​യി​ട്ട മു​റ​വും അ​ടു​ക്ക​ള​യു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ പ​ഴ​യ​കാ​ല ഗാ​ര്‍ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കാ​ണ് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. പ​ഴ​യ​കാ​ല ഓ​ട്ടു​പാ​ത്ര​ങ്ങ​ള്‍ മു​ത​ല്‍ തി​ക​ച്ചും പൗ​രാ​ണി​ക​മാ​യ എ​ലി​പ്പെ​ട്ടി വ​രെ മ​റ്റൊ​രു ഹാ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്നു. മീ​ന്‍പി​ടി​ക്കു​ന്ന ഒ​റ്റാ​ല്‍, മീ​ന്‍കൊ​ട്ട, കു​രു​ത്തി തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ​യു​ണ്ട്.

ക​ൺ​നി​റ​യെ കാ​ണാം… കൊ​ട്ടാ​ര​ക്കാ​ഴ്ച​ക​ൾ

കൊ​ട്ടാ​ര​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യു​ടെ മ​റു ഭാ​ഗ​ത്തെ വി​ശാ​ല​മാ​യ ഹാ​ളി​ല്‍ കൊ​ട്ടാ​രം പ​ണി​ക​ഴി​പ്പി​ച്ച കൊ​ല്ല​ങ്കോ​ട് രാ​ജാ​വ് വ​സു​ദേ​വ​രാ​ജ ഉ​പ​യോ​ഗി​ച്ചി​രു​ന്ന രാ​ജ​കീ​യ ആ​ട​യാ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ണാ​ടി​യ്ക്കു​ള്ളി​ല്‍ വെ​ള്ളി​യി​ല്‍ തീ​ര്‍ത്ത രാ​ജാ​വി​ന്‍റെ​യും പ​ത്നി​യു​ടെ​യും രൂ​പം പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കു​ന്ന നി​ർ​മി​തി​യാ​ണ്. ഇ​തി​നു പു​റ​മെ രാ​ജാ​വി​ന്‍റെ കു​പ്പാ​യം, ത​ല​പ്പാ​വ്, മെ​തി​യ​ടി​ക​ള്‍ മ​റ്റ് ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്. താ​ഴ​ത്തെ നി​ല​യി​ലാ​ണ് പു​രാ​വ​സ്തു​ക്ക​ളു​ടെ ലോ​കം. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ മ​ഹാ​ശി​ലാ​യു​ഗ സ്മാ​ര​ക​ങ്ങ​ള്‍, ന​ന്ന​ങ്ങാ​ടി​ക​ള്‍, മ​ണ്‍പാ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ​യു​ണ്ട്. ശ്രീ​കോ​വി​ലി​ന്‍റെ ത​ടി​യി​ല്‍ തീ​ര്‍ത്ത മാ​തൃ​കാ​രൂ​പ​ങ്ങ​ളാ​ണ് മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ കാ​ഴ്ച. ച​രി​ത്ര​ത്തി​ല്‍ പേ​രി​ടം നേ​ടാ​ത്ത ത​ച്ച​ന്‍ തീ​ര്‍ത്ത കു​ല​ശേ​ഖ​ര​പു​രം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. ഒ​ന്നാ​മ​ത്തെ ഹാ​ള്‍ ക​ട​ന്നു​ള്ളി​ലേ​ക്കെ​ത്തു​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് ഇ​ട​നാ​ഴി​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ശ്രീ​കോ​വി​ല്‍ മാ​തൃ​ക​ക​ളാ​ണ്. അ​ഞ്ച​ര​യ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് തി​രു​വേ​ഗ​പ്പു​റ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലും തി​രു​വ​ല്ല ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട്ട​മ്പ​ല ശ്രീ​കോ​വി​ലും പ​ണി​തീ​ര്‍ത്തി​രി​ക്കു​ന്ന​ത്. പി​ന്നെ​യും അ​ക​ത്തേ​ക്കു ചെ​ല്ലു​മ്പോ​ഴാ​ണ് ഏ​തോ പൗ​രാ​ണി​ക​ത​ക​ളു​ടെ ലോ​ക​ത്തെ​ത്തി​യ പോ​ലെ കു​ഞ്ഞു മു​റി​ക്കു​ള്ളി​ലെ വി​സ്മ​യം കാ​ണാ​നാ​വു​ക. ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ഡ​മി ഒ​രു​ക്കി​യ പ്ര​ത്യേ​ക പ്ര​ദ​ര്‍ശ​ന​മാ​ണി​വി​ടെ. പൂ​ര്‍വ്വ​കാ​ല സാ​മൂ​ഹി​ക ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​വ​യാ​ണ് ഇ​വി​ടെ​യൊ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ദ​ര്‍ശ​നം. പൗ​രാ​ണി​ക​ത തു​ളു​മ്പു​ന്ന നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍, തെ​യ്യം മു​ത​ല്‍ പ​ണ്ടു​കാ​ല​ത്ത് ബാ​ധാ​ദോ​ഷ​ങ്ങ​ളും അ​രി​ഷ്ട​ത​ക​ളും തീ​ര്‍ക്കാ​നു​ള്ള നാ​ട​ന്‍ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മാ​തൃ​കാ​രൂ​പ​ങ്ങ​ള്‍, മ​റ​ക്കു​ട, മെ​തി​യ​ടി​ക​ള്‍, പാ​ള​പ്പാ​ത്ര​ങ്ങ​ള്‍, ചെ​രു​പ്പു​ക​ള്‍ തു​ട​ങ്ങി​യ പു​രാ​ത​ന കാ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍ക്കാ​യി ഇ​വി​ടെ ഇ​ട​മു​ണ്ട്.
ചി​ത്ര​ങ്ങ​ളും ശി​ൽ​പ​ങ്ങ​ളും പി​ന്നെ ച​രി​ത്ര​വും
വി​ശാ​ല​മാ​യ കോ​മ്പൗ​ണ്ട് മ​തി​ലു​ക​ള്‍ക്കു​ള്ളി​ല്‍ കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി​യൊ​രു​ക്കി​യ മ്യൂ​റ​ല്‍ ചി​ത്ര​ശി​ല്‍പ്പ​ങ്ങ​ളും കാ​ണാ​വു​ന്ന​താ​ണ്. ടൈ​ല്‍ പ​തി​പ്പി​ച്ച് ചു​റ്റു​മ​തി​ലി​നു മു​ന്നി​ലൂ​ടെ നീ​ട്ടി​യെ​ടു​ത്ത വ​രാ​ന്ത​യി​ലൂ​ടെ ന​ട​ന്ന് ചി​ത്ര​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​നും സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നു​മാ​യി മ​നോ​ഹ​ര​മാ​യ മ​ണ്ഡ​പ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദൂ​ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ വി​ശ്ര​മി​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്യു​ന്ന​തി​വി​ടെ​യു​ള്ള മ​ണ്ഡ​പ​ത്തി​ലും മ​ര​ത്ത​ണ​ലു​ക​ളി​ലു​മാ​ണ്. 113 വ​ര്‍ഷ​ത്തെ പ​ഴ​ക്ക​മു​ള്ള ഏ​റെ​യൊ​ന്നും തു​റ​ക്ക​പ്പെ​ടാ​ത്ത ച​രി​ത്ര​ത്തി​ന്‍റെ താ​ളു​ക​ളാ​ണ് ഈ ​കൊ​ട്ടാ​ര​ത്തി​നു​ള്ള​ത്. എ​ന്തി​നേ​റെ രാ​ജാ​വി​ന്‍റെ സ​മ്മാ​നം സ്വീ​ക​രി​ച്ച മ​ക​ളു​ടെ പേ​രു പോ​ലും ച​രി​ത്ര​ത്തി​ലി​ന്നും അ​ജ്ഞാ​ത​മാ​ണ്. കൊ​ച്ചി​രാ​ജ​വം​ശ​ത്തി​ന്‍റെ ആ​സ്ഥാ​ന​ത്തോ​ടു ചേ​ര്‍ന്നു​ള്ള കൊ​ല്ല​ങ്കോ​ട് കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ർ​മി​തി​യും കൊ​ച്ചി-​കൊ​ല്ല​ങ്കോ​ട് രാ​ജ​വം​ശ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ കൈ​വ​ഴി​ക​ളും ഇ​നി​യും ഗ​വേ​ഷ​ക​ര്‍ക്ക് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കൊ​ല്ല​ങ്കോ​ട് രാ​ജാ​വ് വാ​സു​ദേ​വ​രാ​ജ ത​ന്‍റെ പു​ത്രി​ക്ക് വേ​ണ്ടി 1905 ല്‍ ​പ​ണി തീ​ര്‍പ്പി​ച്ച​താ​ണ് ഇ​തെ​ന്ന് രേ​ഖ​ക​ള്‍. 1975 വ​രെ അ​വ​രു​ടെ താ​വ​ഴി​ക​ള്‍ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. 1975ലാ​ണ് കൊ​ട്ടാ​രം പു​രാ​വ​സ്തു വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. നൂ​റ് വ​ര്‍ഷ​ത്തെ പ​ഴ​ക്കം ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​സ​മു​ച്ച​യം പി​ന്നീ​ട് സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പൈ​തൃ​ക മ്യൂ​സി​യ​മാ​യി പ്ര​ഖ്യാ​പ​നോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ വ​ര്‍ഷം ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ന്നെ​ങ്കി​ലും ഇ​തു​വ​രെ മ്യൂ​സി​യ​ത്തി​ന് വേ​ണ്ട ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ഴു​വ​നാ​ക്കാ​നോ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി പൂ​ർ​ണ​മാ​യി തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​റ​ച്ചു​കൂ​ടി ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ബാ​ക്കി​യു​ള്ള​തി​നാ​ലാ​ണ് ടി​ക്ക​റ്റി​ങ് സം​വി​ധാ​ന​മു​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​വാ​ത്ത​തെ​ന്ന് മ്യൂ​സി​യം അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ സ​ന്ദ​ര്‍ശ​ക​രെ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​യ​ന്ത്രി​ത​മാ​യി മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്. ടി​ക്ക​റ്റി​ങ്ങി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഏ​ക​ദേ​ശം പൂ​ര്‍ത്തി​യാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ റീ​നൊ​വേ​ഷ​ന്‍ പ​ദ്ധ​തി​ക​ളി​ലെ ചി​ല മാ​റ്റ​ങ്ങ​ള്‍ മ്യൂ​സി​യ​ത്തി​ന​ക​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ബാ​ക്കി നി​ല്‍ക്കു​ക​യാ​ണ്. കൂ​ടാ​തെ മ്യൂ​സി​യ​ത്തി​ന്‍റെ വി​ശാ​ല​മാ​യ വ​ള​പ്പി​ന​ക​ത്തു ത​ന്നെ പ​ണി​യു​ന്ന ചി​ല്‍ഡ്ര​ന്‍സ് പാ​ര്‍ക്കും ഗാ​ര്‍ഡ​നി​ങ്-​ലാ​ന്‍ഡ്സ്കേ​പ്പു​മാ​ണ് അ​ടു​ത്ത​താ​യി ചെ​യ്തു തീ​ര്‍ക്കാ​നു​ള​ള​ത്. ഇ​തി​നാ​യു​ള്ള പ്രാ​ഥ​മി​ക ഘ​ട്ട​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും ഉ​ട​ന്‍ ത​ന്നെ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ്യൂ​സി​യം ചാ​ർ​ജ് ഓ​ഫി​സ​ര്‍ എ.​കെ. അ​ബ്ദു​ള്‍ ഹ​ക്കീം പ​റ​യു​ന്നു. ഇ​വ​കൂ​ടി പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ സ​ന്ദ​ര്‍ശ​ക​രെ അ​നു​വ​ദി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.