FLASH NEWS
Breaking News
കീഴാറ്റൂർ സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി സുധാകരൻ
Cinema

സു​ന്ദ​ര​ക്കാ​ഴ്ച​ക​ളൊ​രു​ക്കി​യ ക​ലാ​സം​വി​ധാ​യ​ക​ൻ

Sunday, Aug 6, 2017,16:11 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സുന്ദരകാഴ്ചകളൊരുക്കിയ കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്‍റെ വർത്തമാനങ്ങളിലേക്ക്…

അ​തി​സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ചാ​ണ് തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും തി​യെ​റ്റ​റു​ക​ളി​ലെ വി​ജ​യ​യാ​ത്ര തു​ട​രു​ന്ന​ത്. ക​ഥ പോ​ലെ ത​ന്നെ സി​നി​മ​യി​ലെ കാ​ഴ്ച​ക​ളും കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.. ആ ​കാ​ഴ്ച​ക​ളൊ​രു​ക്കി​യ​തി​നെ​ക്കു​റി​ച്ച് ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​യ​ക​ൻ ജ്യോ​തി​ഷ് ശ​ങ്ക​ർ ത​ന്നെ മ​ന​സു​തു​റ​ക്കു​ക​യാണ്.

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യു​ടെ​യും സം​വി​ധാ​യ​ക​ൻ ദി​ലീ​ഷ് പോ​ത്ത​നാ​ണ് ഈ ​സി​നി​മ​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്.. റി​യ​ലി​സ്റ്റി​ക് ആ​ണെ​ന്നൊ​രു നി​ർ​ദേ​ശം കൂ​ടി ത​ന്നു.. അ​ന്നേ​രം ഞാ​നൊ​രു സി​നി​മ​യു​ടെ വ​ർ​ക്കി​ലാ​ണ്.. ഫ്രീ​യാ​കു​മ്പോ​ൾ വി​ളി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ദി​ലീ​ഷ് പ​റ​ഞ്ഞു.. പി​ന്നീ​ട് ഞ​ങ്ങ​ൾ ക​ണ്ടു.. ക​ഥ കേ​ട്ട​പ്പോ​ൾ എ​നി​ക്ക് വളരെ ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തോ​ട് സ​മ്മ​തം മൂ​ളു​ക​യും ചെ​യ്തു. പൊ​ലീ​സ് സ്റ്റേ​ഷ​നാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. അ​ത് സെ​റ്റി​ട​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. സെ​റ്റി​ന് നാ​ച്ചു​റാ​ലി​റ്റി​യു​ണ്ടാ​ക​ണം, അ​ങ്ങ​നെ ജ്യോ​തി​ഷ് ചെ​യ്യു​മെ​ന്ന​തു കൊ​ണ്ടാ​ണ് എ​ന്നെ ത​ന്നെ വി​ളി​ച്ച​തെ​ന്നു ദി​ലീ​ഷ് പ​റ​ഞ്ഞ​തു കേ​ട്ടു സ​ന്തോ​ഷം തോ​ന്നി. അ​തൊ​രു അം​ഗീ​കാ​ര​മാ​യാ​ണ് തോ​ന്നി​യ​ത്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ലൊ​ക്കേ​ഷ​ൻ നേ​ര​ത്തെ ക​ണ്ടു തീ​രു​മാ​നി​ച്ചി​രു​ന്നു. കാ​സ​ർ​ഗോ​ഡ് ഷേ​ണി എ​ന്ന സ്ഥ​ല​മാ​ണ് അ​തൊ​ന്നും കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് അ​വി​ടെ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സെ​റ്റി​ടു​ന്ന​ത്. ഗം​ഭീ​ര​സ്ഥ​ല​മാ​യി​രു​ന്നു അ​ത്. പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി കാ​ണി​ക്കു​ന്നി​ടം പ​ഴ​യൊ​രു ക്ല​ബാ​യി​രു​ന്നു. 15 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി ആ ​ക്ല​ബി​നെ​യും പ​രി​സ​ര​ങ്ങ​ളെ​യും മാ​റ്റി​യെ​ടു​ക്കു​ന്ന​ത്. സെ​റ്റ് എ​ങ്ങ​നെ വേ​ണ​മെ​ന്നൊ​ക്കെ കു​റേ റിസർ​ച്ച് ചെ​യ്തു.. അ​തു​കൊ​ണ്ടാ​ണ് വ​ള​രെ ഒ​ർ​ജി​നാ​ലി​റ്റി തോ​ന്നി​ക്കു​ന്ന​ത്. ആ ​പ്ര​ദേ​ശ​ത്ത് ഒ​രു പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ന്നാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും.. അ​തു​പോ​ലെ​യാ​ണ് സി​നി​മ​യി​ലെ ഈ ​സ്റ്റേ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.. ജ്യോ​തി​ഷ് പ​റ​യു​ന്നു.
സി​നി​മ​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ അ​മ്പ​ല​വും ഉ​ത്സ​വു​മൊ​ക്കെ ഗം​ഭീ​ര​മാ​യി ത​ന്നെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.. വ​ള​രെ റി​യ​ലി​സ്റ്റി​ക് ആ​ണ്. അ​മ്പ​ലം അ​ന്നാ​ട്ടി​ലു​ള്ള​ത് ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ത്സ​വം സി​നി​മ​യ്ക്ക് വേ​ണ്ടി സെ​റ്റി​ട്ട് ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ക​ഥ റി​യ​ലി​സ്റ്റി​ക് ആ​യ​തു കൊ​ണ്ട് ചി​ത്രീ​ക​രി​ക്കു​ന്ന ഇ​ട​ങ്ങ​ളും അ​ങ്ങ​നെ വേ​ണ​മെ​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. വൈ​ക്കം ത​വ​ണ​ക്ക​ട​വി​ൽ 12 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. കാ​സ​ർ​കോ​ഡ് കു​മ്പ​ള​യി​ലും ഷേ​ണി​യി​ലു​മൊ​ക്കെ​യാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. 36 ദി​വ​സ​ത്തോ​ളം ഇ​വി​ടെ ഷൂ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ഫ​ഹ​ദ് ഫാ​സി​ലും സു​രാ​ജും പൊ​ലീ​സു​കാ​രു​മൊ​ക്കെ ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളും സു​രാ​ജും ഫ​ഹ​ദും ക​നാ​ലി​ൽ ഇ​ടി​ക്കൂ​ടു​ന്ന​തും എ​ല്ലാം ക​ണ്ട് പ്രേ​ക്ഷ​ക​ർ അ​മ്പ​ര​ന്നു.. എ​ത്ര സു​ന്ദ​ര​മാ​യാ​ണ് ആ ​ദൃ​ശ്യ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ൽ ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു കേ​ട്ട ജ്യോ​തി​ഷ് പ​റ​ഞ്ഞു, അ​തൊ​ന്നും സെ​റ്റ് ഇ​ട്ട​ത​ല്ല.. ഒ​റി​ജി​ന​ലാ​ണ്. ആ ​ക​നാ​ലും സോ​ളാ​ർ പാ​ന​ലു​ക​ളും മ​ര​ക്കാ​ടു​ക​ൾ നി​റ​ഞ്ഞി​ട​വു​മൊ​ക്കെ അ​ന്നാ​ട്ടി​ലു​ള്ള​ത് ത​ന്നെ​യാ​ണ്. കു​റേ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഈ ​സ്ഥ​ല​ങ്ങ​ളൊ​ക്കെ​യും ക​ണ്ടെ​ത്തി​യ​തെ​ന്നും ജ്യോ​തി​ഷ്. ദിലീഷ്, രാജീവ് രവി.. ഇവരെപോലുള്ളവർക്കൊപ്പം വർക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം.. സത്യത്തിൽ ഇതൊരു ടീം വർക്കായിരുന്നു.വെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.