FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
World

അ​വ​സാ​ന ഐ​എ​സ് താ​വ​ള​വും ത​ക​ർ​ത്ത് സി​റി​യ

Monday, Aug 7, 2017,9:15 IST By സ്വന്തം ലേഖകൻ A A A

ബെ​യ്റൂ​ത്ത്: സി​റി​യ​യി​ലെ അ​വ​സാ​ന ഐ​എ​സ് താ​വ​ള​വും സൈ​ന്യം ത​ക​ർ​ത്തു. പാ​ല്‍മി​റ​ക്ക് സ​മീ​പ​മു​ള്ള കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​മാ​യ അ​ല്‍ സു​ഖ​യാ​ണ് സൈ​ന്യം തി​രി​ച്ചു പി​ടി​ച്ച​ത്.
എ​ന്നാ​ല്‍ സം​ഭ​വ​ത്തെ പ​റ്റി സി​റി​യ​ന്‍ സ​ര്‍ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.2015 മു​ത​ല്‍ ഐ​സി​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു അ​ല്‍ സു​ഖ. റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന സൈ​നി​ക ന​ട​പ​ടി മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു നി​ന്നെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.
ഇ​റാ​ക്കി​ല്‍ നി​ന്നും തു​ട​ച്ചു നീ​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം സി​റി​യ​ന്‍ നി​ന്നു​മു​ള്ള ആ​ക്ര​മ​ണം ഐ​സി​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.
ഇ​റാ​ക്കി ന​ഗ​ര​മാ​യ മൊ​സൂ​ളി​ല്‍ നി​ന്നും ഐ​സി​സി​നെ തു​ര​ത്തി​യ​താ​യി നേ​ര​ത്തെ ഇ​റാ​ക്കി സൈ​ന്യം അ​റി​യി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ മെ​യ് മാ​സം മു​ത​ല്‍ സി​റി​യ​യി​ല്‍ റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ഐ​സി​സി​നെ​തി​രെ​യു​ള പോ​രാ​ട്ടം ന​ട​ക്കു​ന്നു​ണ്ട്. ദേ ​ഇ​സോ​ര്‍ അ​ട​ക്കം പ​ല പ​ട്ട​ണ​ങ്ങ​ളും ഇ​തി​നോ​ട​കം ത​ന്നെ സി​റി​യ​ന്‍ സൈ​ന്യം തി​രി​ച്ചു പി​ടി​ച്ചി​ട്ടു​ണ്ട്.