FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Articles

പേ​ടി​പ്പ​നി​യും തു​ള്ള​ൽ​പ്പ​നി​യും

Monday, Aug 7, 2017,13:06 IST By സി പി രാജശേഖരൻ A A A

വാ​ത​ത്തി​നു​ള്ള സി​ദ്ധൗ​ഷ​ധ​മാ​ണു കു​റു​ന്തോ​ട്ടി. പ​ക്ഷേ, കു​റു​ന്തോ​ട്ടി​ക്കു വാ​തം പി​ടി​ച്ചാ​ലെ​ന്തു ചെ​യ്യും? ന​മ്മ​ൾ സാ​ധാ​ര​ണ​ക്കാ​രെ ക​ഷ്ട​ത്തി​ലാ​ക്കാ​ൻ പ​നി​ക​ൾ പ​ല​തു​ണ്ട്. ഡെ​ങ്കി​പ്പ​നി, ത​ക്കാ​ളി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി അ​രി​വാ​ൾ​പ്പ​നി​വ​രെ​യു​ണ്ട്. പൊ​തു​വേ ആ​രോ​ഗ്യം കു​റ​വു​ള്ള ഒ​റ്റ​ച്ച​ങ്ക​ന്മാ​ർ​ക്കാ​ണ് ഇ​ത്ത​രം പ​നി​ക​ൾ വ​രാ​റു​ള്ള​ത്. എ​ന്നാ​ൽ അ​ടി​യും ത​ട​യും വ​ശ​മു​ള്ള ഇ​ര​ട്ട​ച്ച​ങ്ക​ന്മാ​ർ​ക്കു പ​നി വ​രേ​ണ്ട കാ​ര്യ​മി​ല്ല.
അ​രി​വാ​ൾ​പ്പ​നി വ​രെ​യു​ള്ള കാ​ല​മാ​യ​തി​നാ​ൽ വ​ല്ല ചു​റ്റി​ക​പ്പ​നി​യോ, ന​ക്ഷ​ത്ര​പ്പ​നി​യോ ഒ​ക്കെ വ​ന്നു കൂ​ടെ​ന്നു​മി​ല്ല. അ​രി​വാ​ൾ​പ്പ​നി​യും ചു​റ്റി​ക​പ്പ​നി​യു​മൊ​ക്കെ ക​മ്യൂ​ണി​സ്റ്റു​കാ​രെ​യാ​ണു സാ​ധാ​ര​ണ ബാ​ധി​ക്കു​ക. അ​ത്ത​രം പ​നി ക​ണ്ടു പി​ടി​ക്കാ​നു​ള്ള സൂ​ത്ര​ങ്ങ​ളും ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കേ വ​ശ​മു​ള്ളൂ. അ​തു​കൊ​ണ്ടാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​നി​പ്പേ​ടി​യു​ണ്ടെ​ന്നു സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു ക​ണ്ടു​പി​ടി​ച്ച​ത്.
ഇ​ര​ട്ട​ച്ച​ങ്കു​ള്ള പി​ണ​റാ​യി​യു​ടെ പ​നി​പ്പേ​ടി​യെ​ക്കു​റി​ച്ച് ഒ​ട്ടും പേ​ടി​യി​ല്ലാ​തെ വെ​ളി​പ്പെ​ടു​ത്തി​യ രാ​ജു​വി​ന് മൂ​ന്ന് ച​ങ്കു​ണ്ടാ​വു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും തെ​റ്റി. സം​സ്ഥാ​നം ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ, സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ഥ​മ പൗ​ര​ൻ വി​ളി​ച്ച​പ്പോ​ൾ അ​ങ്ങോ​ട്ടു പോ​യി ക​ണ്ട​താ​ണ് രാ​ജു​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. എ​ന്നാ​ൽ വി​മ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചു സ്വ​ന്തം പാ​ർ​ട്ടി സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ വി​ളി​ച്ചു വി​ര​ട്ടി​യ​പ്പോ​ഴേ​ക്കും രാ​ജു തു​ള്ള​ൽ​പ്പ​നി പി​ടി​ച്ചു കി​ട​പ്പാ​യി​പ്പോ​യ​ത്രേ. അ​ത​വി​ടെ നി​ൽ​ക്ക​ട്ടെ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​നി പി​ടി​പ്പി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ സ​ജീ​വ​മാ​യി ക​ത്തി​ക്കാ​ളു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ‌​എ​സ്എ​സ് കാ​ര്യ​വാ​ഹ​ക് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രാ​ജ്ഭ​വ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ർ​ണ​ർ​ക്ക് അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യു​ടെ 167 (എ) ​ച​ട്ട​പ്ര​കാ​രം, സം​സ്ഥാ​ന​ത്തെ ഭ​ര​ണ​പ​ര​വും നി​യ​മ​നി​ർ​മാ​ണ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​റെ ധ​രി​പ്പി​ക്കേ​ണ്ട​തു മു​ഖ്യ​മ​ന്ത്രി​യു​ടെ ചു​മ​ത​ല​യാ​ണ്. ഏ​തെ​ങ്കി​ലും കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കു സം​ശ​യ​മോ, അ​ന്വേ​ഷ​ണ​മോ, ആ​വ​ശ്യ​മോ ഉ​ണ്ടാ​കു​ന്ന ഘ​ട്ട​ത്തി​ൽ‌ അ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ച്ചു ചോ​ദി​ക്കാ​മെ​ന്നു 167 (ബി) ​ച​ട്ടം അ​നു​ശാ​സി​ക്കു​ന്നു. അ​ങ്ങ​നെ വി​ളി​ച്ചു ചോ​ദി​ക്കു​ന്ന​തി​ന് call for എ​ന്നാ​ണു ച​ട്ട​ത്തി​ൽ പ​റ​യു​ന്ന​ത്.
ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം സാ​ധാ​ര​ണ രാ​ഷ്‌​ട്രീ​യ​ക്കാ​ര​ന​ല്ല. അ​ദ്ദേ​ഹം സു​പ്രീം കോ​ട​തി​യു​ടെ മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ആ​ണ്. നി​യ​മ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യും മ​നഃ​പാ​ഠ​മാ​ക്കി​യ നി​യ​മ പ​ണ്ഡി​ത​നാ​ണ്. മാ​ന്യ​മാ​യ പെ​രു​മാ​റ്റ​വും എ​ളി​മ​യും കൊ​ണ്ട് എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ ബ​ഹു​മാ​ന​ങ്ങ​ൾ ആ​ർ​ജി​ച്ച ആ​ളു​മാ​ണ്. പ​ക്ഷേ, രാ​ജ്ഭ​വ​ന്‍റെ ഭ​ര​ണ​ഘ​ട​നാ ച​ട്ട​ങ്ങ​ളു​ടെ വ്യാ​ഖ്യാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു പി​ഴ​ച്ചു എ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന വ​ലി​യ ആ​രോ​പ​ണം.
ജൂ​ലൈ 30 നു ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ ഗ​വ​ർ​ണ​റു​ടെ ട്വീ​റ്റി​ൽ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യെ summon ചെ​യ്തു എ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മ്മ​ൺ ചെ​യ്യു​ക എ​ന്നു പ​റ​ഞ്ഞാ​ൽ, നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ല്പി​ക്കു​ക എ​ന്നാ​ണ് അ​ർ​ഥം. അ​തൊ​രു കോ​ട​തി​വ്യ​വ​ഹാ​ര​വു​മാ​ണ്. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​കാ​ത്ത ക​ക്ഷി​യെ കോ​ട​തി​ക​ൾ സ​മ്മ​ൺ ചെ​യ്യും. നി​ർ​ബ​ന്ധ പൂ​ർ​ണ​മാ​യ ക​ല്പ​ന​യോ ഉ​ത്ത​ര​വോ ആ​ണ​ത്. ഒ​രു ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​യോ​ട് നി​ർ​ബ​ന്ധ​മാ​യി ഹാ​ജ​രാ​കാ​ൻ ക​ല്പ​ന കൊ​ടു​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്നി​ല്ല.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഗ​വ​ർ​ണ​ർ വി​ളി​ച്ചു വ​രു​ത്തി​യി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം സം​ഭ​വ​ത്തെ​ക്കു​റി​ച്ചും സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ക്കു​റി​ച്ചു​മൊ​ക്കെ ചോ​ദി​ച്ച​റി​യാ​നു​ള്ള അ​വ​കാ​ശ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. അ​തി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യെ സ​മ്മ​ൺ ചെ​യ്യു​ന്ന​തും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യെ വി​ളി​ച്ചു വ​രു​ത്തി വി​ശ​ദാം​ശ​ങ്ങ​ൾ‌ ചോ​ദി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​ന​പ്ര​കാ​ര​മ​ല്ലെ​ന്നാ​ണു നി​യ​മ​വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. 2015ൽ ​അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ അ​ന്ന​ത്തെ ഗ​വ​ർ​ണ​ർ ജെ.​പി. രാ​ജ്ഖോ​വ ന​ട​ത്തി​യ രാ​ഷ്‌‌​ട്രീ​യ അ​ട്ടി​മ​റി, സു​പ്രീം കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​തു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ കു​റ​ച്ചൊ​ന്നു​മ​ല്ല സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ​ത്.
സ്പീ​ക്ക​റെ അ​യോ​ഗ്യ​നാ​ക്കി, നി​യ​മ​സ​ഭാ സ​മ്മേ​ള​നം സ്വ​ന്തം നി​ല​യ്ക്ക് വെ​ട്ടി​ച്ചു​രു​ക്കി, മു​ഖ്യ​മ​ന്ത്രി ന​ബാം തൂ​കി​ക്കു ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​തെ രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണ​ത്തി​നു ക​ള​മൊ​രു​ക്കി എ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ​രാ​തി. മ​ന്ത്രി​സ​ഭ​യ്ക്കും നി​യ​മ​സ​ഭ​യ്ക്കും സ്വ​ന്ത​നി​ല​യി​ൽ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത തീ​രു​മാ​ന​ങ്ങ​ൾ, ഗ​വ​ർ​ണ​ർ നേ​രി​ട്ട് ന​ട​പ്പാ​ക്ക​രു​തെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. ഏ​താ​യാ​ലും അ​രു​ണാ​ച​ലി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണം പെ​ട്ടെ​ന്നു ത​ന്നെ പി​ൻ​വ​ലി​ച്ച് ന​ബാം തൂ​കി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി. ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യെ സ​മ്മ​ൺ ചെ​യ്തു എ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് അ​ന്ന് ആ​ക്ഷേ​പി​ച്ച​ത്.
ഇ​താ​ണോ കേ​ര​ള​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല. മു​ഖ്യ​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ വി​ളി​ച്ചു വ​രു​ത്തി​യ​തി​ൽ തെ​റ്റി​ല്ലെ​ന്നു സി​പി​എ​മ്മും സ്പീ​ക്ക​ർ ശി​വ​രാ​മ​കൃ​ഷ്ണ​നും പ​റ​യു​ന്നു. കാ​ര​ണം അ​തൊ​രു വി​ളി​ച്ചു​വ​രു​ത്ത​ൽ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യെ സ​മ്മ​ൺ ചെ​യ്തു എ​ന്നു ഗ​വ​ർ​ണ​റു​ടെ ട്വീ​റ്റ് ആ​ണു പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. ഗ​വ​ർ​ണ​ർ അ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് സി​പി​എം സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്.
ഈ ​പ്ര​ശ്നം ഇ​ല​യ്ക്കും മു​ള്ളി​നും കേ​ടി​ല്ലാ​തെ തീ​ർ​ക്കാ​ൻ ഒ​രു വ​ഴി​യേ​യു​ള്ളൂ. മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി ഗ​വ​ർ​ണ​ർ ത​യാ​റാ​ക്കി​യ call for letter പ​ര​സ്യ​പ്പെ​ടു​ത്തു​ക. ഗ​വ​ർ​ണ​ർ​ക്കോ മു​ഖ്യ​മ​ന്ത്രി​ക്കോ അ​തു ചെ​യ്യാ​വു​ന്ന​താ​ണ്. ക​ത്തി​ൽ summon എ​ന്നൊ​രു വാ​ക്കു​ണ്ടെ​ങ്കി​ൽ അ​തു തി​രു​ത്ത​ണം. കാ​ര​ണം ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത​നാ​യ ഒ​രു ന്യാ‍യാ​ധി​പ​ന് ഭ​ര​ണ​ഘ​ട​നാ​ച​ട്ടം മാ​റ്റാ​നാ​വി​ല്ല. മ​റി​ച്ചു call for എ​ന്നാ​ണു പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​ൽ ഒ​രു തെ​റ്റു​മി​ല്ല, ഗ​വ​ർ​ണ​ർ​ക്ക് അ​തി​നു​ള്ള പ​ര​മാ​ധി​കാ​രം ത​ന്നെ​യു​ണ്ടു​താ​നും.