FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Sports

ലങ്കൻ താരങ്ങളുടെ സെ​ഞ്ചു​റി​ക്ക് തി​ള​ക്ക​മേ​റെ: സു​നി​ൽ ഗ​വാ​സ്ക​ർ

Monday, Aug 7, 2017,16:54 IST By മെട്രൊ വാർത്ത A A A

കൊ​ളം​ബൊ ടെ​സ്റ്റ് അ​വ​സാ​ന​ങ്ങ​ളി​ൽ ശ്രീ​ല​ങ്ക​ൻ ബാ​റ്റ്സ്മാ​ൻ ക​രു​ത്ത് കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ന്ത്യ നീ​ട്ടി​കൊ​ടു​ത്ത ലീ​ഡ് വ​ള​രെ വ​ലു​താ​യി​രു​ന്നു. പ​ര​മ്പ​ര​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഇ​ന്ത്യ 600ൽ ​അ​ധി​കം റ​ൺ​സ് പ​ടു​ത്തു​യ​ർ​ത്തി. മാ​ത്ര​മ​ല്ല ല​ങ്ക​യെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 183 റ​ൺ​സി​ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ആ​തി​ഥേ​യ​ർ ഭേ​ദ​പ്പെ​ട്ട കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം വൈ​കി​പ്പി​ക്കാ​ൻ മാ​ത്ര​മേ ല​ങ്ക​യ്ക്ക് സാ​ധി​ച്ചു​ള്ളൂ. അ​വ​ർ പു​റ​ത്താ​യ​തോ​ടെ ഫ​ലം ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി.
ദി​മു​ത് ക​രു​ണാ​ര​ത്നെ​യു​ടെ​യും കു​ശാ​ൽ മെ​ൻ​ഡി​സി​ന്‍റെ​യും ഇ​ന്നി​ങ്സി​നെ എ​ത്ര പു​ക​ഴ്ത്തി​യാ​ലും മ​തി​യാ​വി​ല്ല. ഇ​ന്ത്യ​യു​ടെ വി​ജ​യം വൈ​കി​പ്പി​ച്ച​ത് അ​വ​രു​ടെ പ്ര​ക​ട​നം ഒ​ന്ന് മാ​ത്ര​മാ​യി​രു​ന്നു. ഇ​ട​ങ്ക​യ​ൻ ഓ​പ്പ​ണി​ങ് ബാ​റ്റ്സ്മാ​നാ​യ ക​രു​ണാ​ര​ത്നെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. എ​ങ്കി​ലും റ​ൺ​സ് ക​ണ്ടെ​ത്തു​ന്ന​തി​ൽ അ​യാ​ൾ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല. അ​വ​സാ​ന വ​ർ​ഷം ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ 16 റ​ൺ​സ് നേ​ടി​യ ശേ​ഷം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട താ​ര​മാ​ണ് കു​ശാ​ൽ മെ​ൻ​ഡി​സ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ഞ്ചു​റി ഒ​രി​ക്ക​ലും തി​ള​ക്കം കു​റ​ഞ്ഞ​തെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. അ​ടു​ത്ത് കാ​ല​ത്ത് ക​ണ്ട ചി​ല മി​ക​ച്ച സ്വീ​പ് ഷോ​ട്ടു​ക​ൾ മെ​ൻ​ഡി​സി​ന്‍റെ ഇ​ന്നി​ങ്സി​ലു​ണ്ടാ​യി​രു​ന്നു.
കാ​ല​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ സ്വീ​പ് ഷോ​ട്ടു​ക​ൾ ക​ളി​ക്കു​ന്ന ബാ​റ്റ്സ്മാ​ന്മാ​ർ​ക്കെ​തി​രേ ന​ന്നാ​യി പ​ന്തെ​റി​യാ​റു​ണ്ട്. എ​ന്നാ​ൽ കു​ത്തി​തി​രി​യു​ന്ന, ടേ​ൺ ചെ​യു​ന്ന പി​ച്ചി​ൽ മെ​ൻ​ഡി​സ് മ​നോ​ഹ​ര​മാ​യി ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​രെ നേ​രി​ട്ടു. പ​ന്ത് ബൗ​ൺ​സ് ചെ​യ്ത ഉ​ട​നെ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ സ്പ​ർ​ശി​ക്കു​ന്നു​വെ​ന്നാ​ണ് സ്വീ​പ് ഷോ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കു​മ്പോ​ൾ പ​ന്ത് ഗ്രൗ​ണ്ടി​ന് നി​ലം പ​റ്റെ ബൗ​ണ്ട​റി​യി​ലേ​ക്ക് പാ​യും. ഫീ​ൽ​ഡ​ർ​മാ​ർ​ക്ക് ഒ​രു അ​വ​സ​ര​വും ന​ൽ​കി​ല്ല. ഡ്രൈ​വ് ചെ​യ്യു​ന്ന​തി​ലും പ​ന്ത് ക​ട്ട് ചെ​യ്യു​ന്ന​തി​ലും അ​ദ്ദേ​ഹം മി​ക​ച്ച് നി​ന്നു. പി​ച്ചി​ന്‍റെ സ്ലോ ​സ്വ​ഭാ​വം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് അ​നാ​യാ​സം ബാ​റ്റേ​ന്താ​ൻ സാ​ധി​ച്ചു. ക​രു​ണ​ര​താ​നെ മെ​ൻ​ഡി​സി​നെ പോ​ലെ സാ​ഹ​സി​ക​മാ​യ ഷോ​ട്ടു​ക​ൾ​ക്ക് മു​തി​ർ​ന്നി​രു​ന്നി​ല്ല. എ​ങ്കി​ലും സ്വീ​പ് ഷോ​ട്ടു​ക​ൾ​ക്ക് ച​ന്ത​മു​ണ്ടാ​യി​രു​ന്നു. സ്വീ​പ് ക​ളി​ക്കു​മ്പോ​ൾ ബൗ​ള​ർ​മാ​ർ ഷോ​ർ​ട്ട് പ​ന്തു​ക​ൾ എ​റി​യാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ക​ട്ട് ഷോ​ട്ടു​ക​ളും പു​ൾ ഷോ​ട്ടു​ക​ളു​മാ​യി ക​രു​ണാ​ര​ത്നെ​യും ക​ളം നി​റ​ഞ്ഞു. മെ​ൻ​ഡി​സി​ന്‍റെ പു​റ​ത്താ​ക​ലി​ന് ശേ​ഷം ഏ‍യ്ഞ്ച​ലോ മാ​ത്യൂ​സ്- ക​രു​ണാ​ര​ത്നെ കൂ​ട്ടു​കെ​ട്ട് വ​ള​ർ​ന്നു. എ​ന്നാ​ല​തൊ​രി​ക്കും ഇ​ന്ത്യ​യ്ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ​മാ​ത്രം പോ​ന്ന​താ​യി​രു​ന്നി​ല്ല.
ജ​ഡേ​ജ​യു​ടെ പ​ന്തി​ലാ​ണ് ക​രു​ണാ​ര​ത്നെ പു​റ​ത്താ​വു​ന്ന​ത്. റൗ​ണ്ട് ദ ​വി​ക്ക​റ്റി​ൽ പ​ന്തെ​റി​ഞ്ഞ ജ​ഡേ​ജ ക​രു​ണാ​ര​ത്ന​യെ സ്ലി​പ്പി​ൽ ര​ഹാ​നെ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഒ​രു​പ​ക്ഷെ ഇ​ട​ങ്ക​യ​ൻ ബാ​റ്റ്സ്മാ​നെ​തി​രേ തു​ട​ക്ക​ത്തി​ൽ ഇ​തേ രീ​തി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ൽ നേ​ര​ത്തെ ഇ​ന്ത്യ​ക്ക് വി​ജ​യം സ്വ​ന്ത​മാ​ക്കാ​മാ​യി​രു​ന്നു. വ​ഴ​ക്ക​മാ​ണ് ക്രി​ക്ക​റ്റി​ന് വേ​ണ്ട പ്ര​ധാ​ന ഘ​ട​കം. പ്ര​ത്യേ​കി​ച്ച് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ. ഇ​ന്ത്യ​യ്ക്ക് ഒ​രു​പാ​ട് സ​മ​യ​മെ​ടു​ത്തു വ​ഴ​ക്കം തെ​ളി​യി​ക്കാ​ൻ. ഒ​രി​ക്ക​ൽ​കൂ​ടി ഒ​രു വ​ലി​യ വി​ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ടീ​മി​ന്‍റെ ഒ​ന്നാ​കെ​യു​ള്ള ശ്ര​മ​ഫ​ല​മാ​യി​രു​ന്നു ഈ ​വി​ജ​യം. ടീം ​ഒ​രു​പാ​ട് വി​ജ​യ​ങ്ങ​ൾ നേ​ടാ​ൻ ഇ​നി​യും പ്രാ​പ്ത​രാ​ണ്. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും ഏ​ത് എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ​യും ഇ​ത്ത​ര​ത്തി​ലു​ള്ള വി​ജ​യം തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

PROFESSIONAL MANAGEMENT GROUP