FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
Business

വാ​ട്ട്സ്ആ​പ്പി​നെ വെല്ലുവിളിക്കാൻ ആ​മ​സോ​ണി​ന്‍റെ എ​നി​ടൈം ആ​പ്പ്

Monday, Aug 7, 2017,15:00 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: മെ​സേ​ജി​ങ് ആ​പ്പു​ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ഇ-​കോ​മേ​ഴ്സ് രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​രാ​യ ആ​​മ​​സോ​​ണും. വാ​ട്ട്സ്ആ​പ്പ്, മെ​സ​ഞ്ച​ര്‍, സ്നാ​പ്ചാ​റ്റ്, ഹൈ​ക്ക് തു​ട​ങ്ങി​യ സ​ന്ദേ​ശ ആ​പ്ലി​കേ​ഷ​നു​ക​ളോ​ട് മ​ത്സ​രി​ക്കാ​നാ​ണ് ആ​മ​സോ​ണി​ന്‍റെ ശ്ര​മം. ത​​ങ്ങ​​ളു​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളോ​​ട് അ​​ഭി​​പ്രാ​​യം ചോ​​ദി​​ച്ച​​റി​​ഞ്ഞ​​ശേ​​ഷ​​മാ​​ണ് ആ​​മ​​സോ​​ണ്‍ ആ​​പ്ലി​​ക്കേ​​ഷ​​ൻ വി​​ക​​സി​പ്പി​ക്കാ​ൻ താ​യ​റെ​ടു​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​നി ടൈം ​എ​ന്ന പേ​രി​ലാ​ണ് ആ​പ്പ് പു​റ​ത്തി​റ​ക്കു​ക​യെ​ന്നും സൂ​ച​ന​യു​ണ്ട്. നി​ല​വി​ലെ സ​ന്ദേ​ശ കൈ​മാ​റ്റ ആ​പ്ലി​കേ​ഷ​നു​ക​ളെ പി​ന്നി​ലാ​ക്കും വി​​ധ​​മു​​ള്ള ഫീ​​ച്ച​​റു​​ക​​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​വും എ​​നി​​ടൈം മെ​​സ​​ഞ്ച​​റെ​​ന്ന് പ്ര​തീ​ക്ഷ.. മെ​​സേ​​ജിം​​ഗ്, വോ​​യ്സ്-​​വീ​​ഡി​​യോ കോ​​ളു​​ക​​ൾ, ഫോ​​ട്ടോ ഷെ​​യ​​റിം​​ഗ്, ഫോ​​ട്ടോ-​​വീ​​ഡി​​യോ ഫി​​ൽ​​റ്റ​​റു​​ക​​ൾ, മെ​​ൻ​​ഷ​​നിം​​ഗ്, സ്റ്റി​​ക്ക​​റു​​ക​​ൾ, ജി​​ഫു​​ക​​ൾ എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ ഗെ​​യി​​മു​​ക​​ൾ ക​​ളി​​ക്കാ​​നും മെ​​സ​​ഞ്ച​​റി​​ലൂ​​ടെ സാ​​ധി​​ക്കും.
ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ സാ​​ധ​​ന​​ങ്ങ​​ൾ​​ക്കോ സേ​​വ​​ന​​ങ്ങ​​ൾ​​ക്കോ ഓ​​ർ​​ഡ​​ർ ന​​ൽ​​ക​​ൽ, റി​​സ​​ർ​​വേ​​ഷ​​നു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യും ചെ​​യ്യാം. എ​​ൻ​​ക്രി​​പ്റ്റ​​ഡ് രീ​​തി​​യി​​ലാ​​യി​​രി​​ക്കും സേ​​വ​​നം. കം​​പ്യൂ​​ട്ട​​റി​​ലും മൊ​​ബൈ​​ൽ ഡി​​വൈ​​സു​​ക​​ളി​​ലും പ്ര​​വ​​ർ​​ത്തി​​ക്കും. എ​ന്നാ​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ചു​ള്ള വി​വ​ര​ങ്ങ​ൽ ആ​​മ​​സോ​​ൺ ഔ​ദ്യോ​​ഗി​​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.