FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Editorial

വെ​ങ്ക​യ്യ നാ​യി​ഡു എ​ന്ന രാ​ഷ്‌​ട്രീ​യ ഉ​പ​നാ​യ​ക​ൻ

Monday, Aug 7, 2017,10:29 IST By സ്വന്തം ലേഖകൻ A A A

ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും സം​ഘ​പ​രി​വാ​ർ സ​മൂ​ഹ​ത്തി​ന്‍റെ വ​ത്സ​ല മി​ത്ര​വു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു രാ​ജ്യ​ത്തി​ന്‍റെ പ​തി​മൂ​ന്നാ​മ​ത്തെ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കെ, ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​ന​ത്തെ​ത്തു​ന്ന സ​മീ​പ​കാ​ല​ത്തെ ആ​ദ്യ​ത്തെ നേ​താ​വാ​ണ് വെ​ങ്ക​യ്യ. ഭൈ​റോ​ൺ സി​ങ് ശെ​ഖാ​വ​ത്ത് ഒ​ഴി​കെ അ​ടു​ത്ത കാ​ല​ത്തു​ള്ള ഉ​പ​രാ​ഷ്‌​ട്ര​പ​തി​മാ​രാ​രും സ​ജീ​വ രാ​ഷ്‌​ട്രീ​യ​മു​ള്ള​വ​രാ​യി​രു​ന്നി​ല്ല. നേ​ര​ത്തേ, എ.​ബി. വാ​ജ്പേ​യി​യു​ടെ​യും ഇ​പ്പോ​ൾ ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​ക​ളി​ൽ സു​പ്ര​ധാ​ന​മാ​യ നി​ര​വ​ധി വ​കു​പ്പു​ക​ൾ ഭ​രി​ച്ചി​ട്ടു​ണ്ട് വെ​ങ്ക​യ്യ നാ​യി​ഡു. ബി​ജെ​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി​ട്ടു​മു​ണ്ട്, അ​ദ്ദേ​ഹം. എ​ന്നാ​ൽ, അ​തി​നെ​ക്കാ​ളൊ​ക്കെ ഉ​പ​രി, വെ​ങ്ക​യ്യ നാ​യി​ഡു​വി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട ഒ​രു ദേ​ശീ​യ രാ​ഷ്‌‌​ട്രീ​യ​വു​മു​ണ്ട്. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ര​ണ്ടു ത​വ​ണ എം​എ​ൽ​എ ആ​യി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നു മൂ​ന്നു ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​മാ​യി. ഒ​രു ത​വ​ണ രാ​ജ​സ്ഥാ​നി​ൽ നി​ന്നും. കേ​ര​ള​വു​മാ​യി വ​ള​രെ അ​ടു​ത്ത രാ​ഷ്‌​ട്രീ​യ ബ​ന്ധം അ​വ​കാ​ശ​പ്പെ​ടാ​നാ​വും. ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര​നെ​ങ്കി​ലും ഹി​ന്ദി അ​യ​ത്ന ല​ളി​ത​മാ​യി വ​ഴ​ങ്ങും. മ​റ്റേ​തൊ​രു ദേ​ശീ​യ നേ​താ​വി​നെ​യും പോ​ലെ, ഹി​ന്ദി​യി​ൽ എ​ത്ര നേ​രം പ്ര​സം​ഗി​ക്കാ​നു​ള്ള ക​ഴി​വ് വേ​റേ. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും രാ​ഷ്‌​ട്രീ​യ- സ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ഗാ​ധ​മാ​യ അ​റി​വും വെ​ങ്ക​യ്യ​യ്ക്ക് അ​വ​കാ​ശ​പ്പെ​ടാം.
ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക് ഇ​ത്ര​യൊ​ക്കെ യോ​ഗ്യ​ത വേ​ണോ എ​ന്ന ചോ​ദ്യം പ്ര​സ​ക്തം. പ​ക്ഷേ, വെ​ങ്ക​യ്യ സ്വ​ന്തം അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ക്കു​ന്ന പാ​ർ​ട്ടി​ക്ക് ഇ​ത്ര​യു​മൊ​ക്കെ കാ​ര്യ​പ്രാ​പ്തി​യു​ള്ള ഒ​രാ​ളെ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യി വേ​ണം. കാ​ര​ണം, ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​ണ് രാ​ജ്യ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ. ഇ​നി​യ​ങ്ങോ​ട്ട് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ‌ ബി​ജെ​പി​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കും രാ​ജ്യ​സ​ഭ​യി​ൽ ചെ​യ്തു തീ​ർ​ക്കാ​നു​ണ്ട്. നി​ർ‌​ണാ​യ​ക നി​യ​മ നി​ർ​മാ​ണ​ങ്ങ​ളാ​ണ് എ​ല്ലാം. രാ​ജ്യ​സ​ഭ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണെ​ങ്കി​ലും ലോ​ക്സ​ഭ​യി​ലെ വ​ൻ​പ്രാ​തി​നി​ധ്യം അ​വി​ടെ പാ​ർ​ട്ടി​ക്കി​ല്ലാ​ത്ത​ത്, നി​യ​മ​നി​ർ​മാ​ണ​ത്തി​നു പ്ര​തി​സ​ന്ധി തീ​ർ​ക്കു​ന്നു. രാ​ജ്യ​സ​ഭ​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം അ​നു​ഭ​വ പാ​ര​മ്പ​ര്യ​മു​ള്ള വെ​ങ്ക​യ്യ​യ്ക്ക് സ​ഭാ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും ന​ല്ല നി​ശ്ച​യ​മു​ണ്ട്. പാ​ർ​ട്ടി​ക്കു​ണ്ടാ​വു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള രാ​ഷ്‌​ട്രീ‍യ അ​വ​ബോ​ധ​വു​മു​ണ്ട്. ഫ​ല​ത്തി​ൽ, ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​നം ഒ​രു ഭ​ര​ണ​ഘ​ട​നാ പ​ദ​വി എ​ന്ന​തി​ല​പ്പു​റം, രാ​ജ്യ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള നേ​തൃ​ത്വ​മാ​യാ​ണു ബി​ജെ​പി കാ​ണു​ന്ന​ത്. ഈ ​ദൗ​ത്യം ഏ​ല്പി​ക്കു​ന്ന​തി​നു ബി​ജെ​പി​ക്കു ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും പ്ര​ബ​ല​നാ​യ നേ​താ​വു​മാ​ണ് വെ​ങ്ക​യ്യ.
വെ​ങ്ക​യ്യ​യു​ടെ സ്ഥാ​ന​ല​ബ്ധി, പ്ര​തി​പ​ക്ഷ​ത്തി​നു പ​ക്ഷേ, വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മ​ഹാ​സ​ഖ്യ​ത്തി​ൽ പോ​ലും പി​ള​ർ​പ്പു​ണ്ടാ​ക്കി​യാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു ത​ന്നെ. എ​ൻ​ഡി​എ പ​ക്ഷ​ത്ത് 484 വോ​ട്ടു​ക​ളാ​ണു​ള്ള​ത്. സ്വ​ന്ത നി​ല​യി​ൽ നാ​യി​ഡു ഏ​താ​നും വോ​ട്ടു​ക​ൾ കൂ​ടി നേ​ടു​മെ​ന്ന് ക​രു​തി​യി​രു​ന്നു. അ​പ്പോ​ഴും 500 വോ​ട്ട് തി​ക​യ്ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. പ​ക്ഷേ, എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ 516 വോ​ട്ട് കി​ട്ടി. അ​സാ​ധു​വാ​യ 16 വോ​ട്ടു​ക​ളി​ൽ‌ ചി​ല​ത് എ​ൻ​ഡി​എ​യു​ടെ ചേ​രി​യി​ലു​ള്ള​താ​യി​രു​ന്നു എ​ന്നു കൂ​ടി അ​റി​യു​മ്പോ​ഴാ​ണ് വെ​ങ്ക​യ്യ​യു​ടെ സ്വാ​ധീ​ന ശേ​ഷി മ​ന​സി​ലാ​കു​ന്ന​ത്. സ്വ​ന്തം ചേ​രി​യെ മാ​ത്ര​മ​ല്ല, മ​റു ചേ​രി​യെ​യും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന വെ​ങ്ക​യ്യ നാ​യി​ഡു, പാ​ർ​ല​മെ​ന്‍റി​ന്‍റെ ഉ​പ​രി​സ​ഭ നി​യ​ന്ത്രി​ക്കു​മ്പോ​ൾ, നി​ർ​ണാ​യ​ക വേ​ള​ക​ളി​ൽ പ്ര​തി​പ​ക്ഷം സൂ​ക്ഷി​ക്കേ​ണ്ടി വ​രും.
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി​യും ചൈ​ത​ന്യ​വും ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ അം​ഗ​ബ​ലം കൂ​ടു​ന്ന​തി​ല​ല്ല. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളി​ലും തി​രു​ത്ത​ലു​ക​ളി​ലു​മാ​ണ് ശ​രി​ക്കു​ള്ള ഭ​ര​ണ നേ​ട്ടം പ്ര​തി​ഫ​ലി​ക്കേ​ണ്ട​ത്. പ്ര​തി​പ​ക്ഷം കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​ക​ട​മാ​ണ്.
ഇ​ന്ത്യ​യി​ലെ ഇ​ത​ര രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് ദീ​ർ​ഘ​കാ​ല ആ​സൂ​ത്രി​ത പ​ദ്ധ​തി​ക​ളാ​ണ്. അ​വ​സാ​ന നി​മി​ഷ അ​ട്ടി​മ​റി​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ൽ 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ​ക്കു വി​ജ​യ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തു മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ളോ, പ​രി​പാ​ടി​ക​ളോ, നേ​തൃ​ത്വ​കൂ​ട്ടാ​യ്മ​യോ പ്ര​തി​പ​ക്ഷ​ത്തി​ല്ല. ത​ന്നെ​യു​മ​ല്ല, 2024ലും ​ത​ങ്ങ​ൾ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന അ​തി​മോ​ഹ​വും ബി​ജെ​പി​ക്ക് ഉ​ണ്ടെ​ന്നു വേ​ണം, വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​നം കൊ​ണ്ട് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. കാ​ര​ണം ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ 2022ൽ ​ന​ട​ക്കേ​ണ്ട രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലും വെ​ങ്ക​യ്യ​യെ പാ​ർ​ട്ടി മ​ന​സി​ൽ ക​രു​തു​ന്നു​ണ്ടാ​കും. നാ​ളെ ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ബി​ജെ​പി പി​ന്നെ​യും നി​ല മെ​ച്ച​പ്പെ​ടു​ത്തും. രാ​ഷ്‌​ട്ര​പ​തി, ഉ​പ​രാ​ഷ്‌​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രെ​ല്ലാം സം​ഘ​പ​രി​വാ​ർ സം​ഘ​ങ്ങ​ളാ​യ സ്ഥി​തി​ക്ക് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് അ​ട​ക്ക​മു​ള്ള ബി​ജെ​പി​യു​ടെ പ്ര​ഖ്യാ​പി​ത നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​കും വ​രും നാ​ളു​ക​ൾ സാ​ക്ഷ്യം വ​ഹി​ക്കു​ക.