FLASH NEWS
Breaking News
കീഴാറ്റൂർ സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി സുധാകരൻ
kerala

അരുവിത്തുറ പള്ളിയിലെ ആനക്കഥയിലെ സത്യം

Monday, Aug 7, 2017,18:02 IST By മെട്രൊ വാർത്ത A A A

കൊച്ചി: അരുവിത്തുറ പള്ളിയിൽ ആനയെ മാമ്മോദീസ മുക്കിയെന്ന വ്യാജവാർത്ത നൽകിയവർക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം . വാഹനങ്ങൾ വാങ്ങുമ്പോഴും ഗൃഹപ്രവേശനം നടത്തുമ്പോഴും ഹൈന്ദവർ പൂജ നടത്തുന്നത് പോലെ ക്രൈസ്തവർ നടത്തുന്ന ചടങ്ങാണ് വെഞ്ചരിപ്പ്. ഈ വെഞ്ചരിപ്പിനെ മാമ്മോദീസാ എന്നാക്കി വർഗിയപ്രചരണം നടത്തിയവരോട് അരുവിത്തുറക്കാർക്ക് പറയാനുള്ളത്.

അജിത്ത് അരിമറ്റത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും തകർത്തടുന്ന അരുവിത്തുറ പള്ളിയിലെ ആന കഥയിൽ നിന്നും മനസിലാകുന്നത് എന്ത് കാര്യവും വിവാദമാക്കുവാൻ ചുരുങ്ങിയ നിമിഷങ്ങൾ മതിയാകും എന്ന് തന്നെയാണ്.
സത്യം എന്ത് എന്ന് പോലും അന്വേഷിക്കേണ്ടതില്ല .. വ്യാപകമായി പ്രചരിപ്പിച്ചാൽ മതിയാകും. ബാക്കി ഞങ്ങൾ കൊഴുപ്പിച്ച് കൊള്ളാം എന്ന നിലയിൽ യാതൊരു വിശ്വാസിതയും ഇല്ലാത്ത ഓൺലൈൻ മാധ്യമങ്ങൾ പടച്ച് വിടുന്ന നുണക്കഥയിൽ വിശ്വാസിക്കുവാൻ വിധിക്കപ്പെട്ടവർ ആണ് നമ്മൾ എല്ലാവരും… പക്ഷേ വസ്തുത എന്ത് എന്നറിഞ്ഞു വരുബോഴെയ്ക്കും അത്തരം സംഭവങ്ങൾ സമൂഹത്തിൽ സൃഷ്ട്ടിക്കുന്ന ആഘാതം വളരെ വലുതായിരിക്കും.

ഈ അടുത്ത കാലത്തായി അരുവിത്തുറയെയും പൂഞ്ഞാറിനെയും ചുറ്റിപ്പറ്റി വ്യാപകമായി വിവാദങ്ങൾ ഉണ്ടകുന്നത് ആകസ്മികമോ അതേ എതെങ്കിലും അജഡയുടെ ഭാഗമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അരുവിത്തുറ സ്കൂൾ യൂണിഫോം വിവാദവും ഇപ്പോൾ ഉണ്ടായിരിക്കുന്ന ആന വിവാദവും പൂഞ്ഞാർ ഇടവകയിലെ അച്ചന്റെ കത്തും ഒക്കെയായി ഒന്നിന് പുറകേ ഒന്നാന്നായി കേരളം മുഴുവൻ ചർച്ചയാക്കുന്ന വിവാദങ്ങൾ നാം കണ്ട് കെണ്ടിരിക്കുകയാണ്.
അരുവിത്തുറ പള്ളി എന്നത് കേരളത്തിലെ മാർത്തേമ്മനസ്രാണികളുടെ മധ്യകേരളത്തിലെ പ്രധാന തീർത്ഥടന കേന്ദ്രമാണ്. ഈ നാട്ടിലെ 45 ൽ പരം ഇടവകകളുടെ തല പള്ളിയാണ് അരുവിത്തുറ.. ഇവിടെ നിന്നും പുഞ്ഞാർ കൂട്ടിയ്ക്കൽ, തീക്കോയി ഇടവകകൾ ഫെറോന യായി ഉയർത്തപ്പെട്ടത് ഈ അടുത്ത കാലത്താണ്. അതു വരെയും ഈ നാട്ടിലെ കത്തോലിക്ക വിശ്വാസത്തിന്റെ കേന്ദ്രവും കോട്ടയുമായി നിന്ന ഈ പുണ്യപുരാതന ദേവലയവും അരുവിത്തുറ വല്ല്യച്ചനും വിശ്വാസ സമൂഹത്തിന് അഭയവും ആശ്രയവുo ആണ്.അതുകെണ്ട് തന്നെയാണ് ഈ നാട്ടിൽ നിന്നും മലബാറിലേയ്ക്കും ഹൈറേഞ്ചിലേയ്ക്കും കുടിയേറിയ പഴയതലമുറ അണ്ടിലെരിക്കലെങ്കിലും അരുവിത്തുറ വല്ലച്ചന്റെ അടുക്കൽ എത്തുവാൻ ഊഴം നോക്കി കാത്തിരുന്നതും… തങ്ങളുടെ വിളവുകളുടെയും സമ്പാദ്യത്തിന്റെയും ആദ്യ ഫലങ്ങൾ എല്ലയ്ക്ക മാലയായും കുരുമുളക് മാലയായും കാപ്പിക്കുരു മാലയായും ഒക്കെ സമർപ്പിച്ചിരുന്നതും… ജാതി മത ഭേദമെന്യേ അനേകായിരങ്ങൾ ആണ് വല്യച്ചന്റെ സന്നിധിയിൽ ദിനം പ്രതി എത്തുന്നത് എന്നത് ഇവിടുത്തെ ജനങ്ങളിൽ അരുവിത്തുറ വല്യച്ചൻ എന്ന വിശ്വാസം എത്രയോ ആഴങ്ങളിൽ പതിഞ്ഞതാണ് എന്ന് വ്യക്തമാക്കും.

ഇത്തരത്തിലുള്ള ഒരു വിശ്വാസമാണ് ആനയുടെ കാര്യത്തിലും ഉള്ളത്. അരുവിത്തുറ പള്ളിയിൽ ആനയെ വെഞ്ചരിക്കുന്നത് ഇത് ആദ്യമായി അല്ല എന്നത് ആ നാടുമായി ബന്ധപ്പെട്ട എവർക്കും അറിയാം. 10 വർഷം മുൻപ് തന്നെ കെ.സി.വൈ.എം പ്രവർത്തനവുമായി അരുവിത്തുറയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ തന്നെ ഞാൻ ഇതിന് സാക്ഷിയാണ് … അന്നത്തെ കാലത്ത് ഫെയ്സ് ബുക്കും വാട്ട്സ് അപ്പും എന്തിന് ക്യാമറമെബെൽ ഫോൺ പോലും ഇത്ര വ്യാപകമല്ലത്തതിനാൽ ഫോട്ടോ എടുക്കുവാൻ സാധിച്ചില്ല. പക്ഷേ പിന്നിട് പലപ്പോഴും പലരും ഈ സാമുഹ്യ മാധ്യമത്തിൽ അരുവിത്തുറ പള്ളിയുടെ മുറ്റത്ത് ആനയോട് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തും കണ്ടിട്ടും ഉണ്ട്.

ഇപ്പോൾ വിവാദമായിരിക്കുന്ന ആനയുടെ ഉടമയ്ക്ക് തന്നെ മറ്റ് 6 ആനകൾ കൂടി ഉണ്ട്… പലപ്പോഴും ഈരാറ്റുപേട്ടയിൽ കൂടി കടന്ന് പോകുമ്പോൾ പലരും ആനയെ നെർച്ച ഇടിയ്ക്കാനായി അരുവിത്തുറ പള്ളിയിൽ കൊണ്ടു വരാറുണ്ട് .ഇതെക്കെയും ഈ നാട്ടുകാർ എവാർക്കും അറിവുള്ള കാര്യമാണ്. അരുവിത്തുറ പള്ളിയിൽ ആദ്യമായി കയറിയ ആന അല്ല എന്നിരിക്കെ ഇത് ഒരു അടിസ്ഥ നമില്ലാത്ത വിവാദമാണ്. അരുവിത്തുറ പള്ളിയിൽ വർഷങ്ങളായി ആനയെ വെഞ്ചരിക്കറുണ്ട്. ഇവിടുത്തുകാർക്ക് ഇത് പതിവ് കാഴ്ച്ചയാണ്. വിശ്വാസമാണ് എല്ലാം… പുതിയ വാഹനം വെച്ചരിക്കുന്ന പൊലെ പുതിയതായി വാങ്ങിയ ആനയെയും വെഞ്ചരിച്ചത് ഉടമയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. .ഇതിന് വ്യാപകമായ കുപ്രചരണം ലഭിച്ചത് ഇപ്പോൾ മാത്രമാണ് എന്നതിൽ നിന്നും തന്നെ വ്യക്തമാക്കും ഇത് സമ്പത്തിക ലാഭത്തിനു വേണ്ടി നടത്തുന്നതല്ല എന്നും.
വില കൂടിയ വാഹനങ്ങൾ സ്വന്തമാക്കുന്നവരും JCB ,ബസ് ഒക്കെയും വെഞ്ചരിക്കുന്നതും അരുവിത്തുറയിൽ നിത്യ കാഴ്ച്ചയാണ്. പുതിയവാഹനം വെഞ്ചരിക്കുന്നതു പെലെ പുതിയ ആനയെയും വെഞ്ചരിക്കുവാൻ ഉടമ തീരുമാനിച്ചത് ഉടമയുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. വാഹനം വെഞ്ചരിക്കുമ്പോൾ ചെല്ലുന്ന പ്രർത്ഥന എന്ത് എന്നും ആനയെ വെഞ്ചരിക്കുമ്പോൾ ചെല്ലുന്ന പ്രർത്ഥന എന്ത് എന്നും അതല്ല മാമോദീസ എന്ത് എന്നും കണ്ട് നിൽക്കുന്ന എല്ലാവർക്കും അറിയില്ല എങ്കിലും നടത്തുന്ന വൈദികന് എങ്കിലും നല്ല ബോധ്യം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസി ആകുവാനാണ് എനിക്കിഷ്ട്ടം…

ഈ വിവാദങ്ങൾ ഉണ്ടായപ്പോൾ ആദ്യം പ്രചരിച്ച മെസേജിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത് അരുവിത്തുറ പള്ളി പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു വ്യക്തിയുടെ മനസ്സിന്റെ ദുഷ്ടത അവൻ പ്രചരിച്ചപ്പോൾ ബാക്കിയുള്ളവർ തങ്ങളാൽ കഴിയുന്ന വിദോഷ പ്രചരണം നടത്തി സഭയെയും വൈദികരെയും താറടിക്കുവാൻ നടത്തിയ ശ്രമം എന്ന് തന്നെയാണ്. കിട്ടിയ അവസരം മുതലെടുക്കണമല്ലോ… ആഘോഷിച്ചോളു. അതിനിടയിൽ സത്യമെന്ത് എന്ന് ഒന്ന് തിരാക്കാനും ഇത്തിരി സമയം മാറ്റിവെയ്ക്കണമെന്ന് അഭ്യർത്ഥന മാത്രം.